500 വർഷം പഴക്കമുള്ള മെഡിച്ചി രഹസ്യ പാത നവീകരണത്തിന് ശേഷം വീണ്ടും തുറന്നു
ഇറ്റലിയിലെ ഫ്ലോറൻസിൽ പ്രമുഖമായ മെഡിച്ചി രഹസ്യ പാത നവീകരണ പ്രവര്‍ത്തനങ്ങള്‍ ക്കു ശേഷം പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു കൊടുത്തു. മെഡിച്ചി കുടുംബത്തിന് നഗരമധ്യത്തിൽ തടസമില്ലാതെ സഞ്ചരിക്കാൻ അനുവദിക്കുന്നതിനായി 500 വർഷം മുമ്പ് നിർമ്മിച്ച രഹസ്യപാത, €10 മില്യൺ ചെലവിലാണ് നവീകരണത്തിന് ശേഷം പൊതുജനങ്ങൾക്കായി വീണ്ടും തുറന്നത്. 700 മീറ്ററിലധികം നീളമുള്ള വസാരി കൊറിഡോർ, പ്രശസ്തമായ പോണ്ടെ വെക്കിയോ പാലത്തിന്റെ മുകളിലൂടെയാണ് കടന്നുപോകുന്നത്. 1565-ൽ ഡ്യൂക്ക് കോസിമോ ഒന്നാമന് തന്റെ മകന്റെ വിവാഹം ആഘോഷിക്കുന്നതിനായി നിര്‍മ്മിച്ചതാണ് ഈ പാത. … Read more