‘മറ്റ് യൂറോപ്യൻ നഗരങ്ങളെ അപേക്ഷിച്ച് ഡബ്ലിൻ സുരക്ഷിതം’: വരദ്കർ

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മറ്റ് പല നഗരങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോള്‍ ഡബ്ലിന്‍ സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. തലസ്ഥാനത്ത് നടന്ന ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കേണ്ടതുണ്ടെന്നും, പക്ഷേ ഡബ്ലിനിലെ പൊതുവായ അന്തരീക്ഷം അതക്രമത്തിന്റേത് അല്ലെന്നും വരദ്കര്‍ അഭിപ്രായപ്പെട്ടു. ഡബ്ലിനില്‍ ഈയിടെയായി അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കിവരുന്നുണ്ട്. നവംബര്‍ 23-ന് ഡബ്ലിനിലെ ഒരു സ്‌കൂളിന് മുന്നില്‍ വച്ച് കുട്ടികളടക്കം നാല് പേര്‍ക്ക് കത്തിക്കുത്തേറ്റതിന് ശേഷം പൊട്ടിപ്പുറപ്പെട്ട കലാപം, സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്തു. ക്രിസ്മസ് സീസണിലും … Read more