ഫ്രാൻസിൽ നിന്നും പുതിയൊരു കോവിഡ് വാക്സിൻ Valneva; AstraZeneca-യെക്കാൾ ഫലപ്രദമെന്നും, പാർശ്വഫലങ്ങൾ കുറവെന്നും കമ്പനി
കോവിഡ് പ്രതിരോധത്തില്‍ പ്രതീക്ഷയുണര്‍ത്തി മറ്റൊരു വാക്സിന് കൂടി. ഫ്രഞ്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ Valneva ആണ് കൊറോണ വൈറസിനെതിരായി വികസിപ്പിച്ചെടുത്ത തങ്ങളുടെ വാക്സിന്, ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മികവ് തെളിയിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഈ വാക്സിന്, മറ്റൊരു കോവിഡ് വാക്സിനായ AstraZeneca-യെക്കാള്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഫലപ്രാപ്തി കാണിച്ചതായി കമ്പനി തിങ്കളാഴ്ച നടത്തിയ പ്രസ്താവനയില്‍ അവകാശപ്പെട്ടു. VLA2001 എന്ന് പേരിട്ടിരിക്കുന്ന വാക്സിന്, ശരീരത്തിന് കൂടുതല്‍ കാലം പ്രതിരോധശേഷി നല്കുന്ന T-cell responsse അധികമായി ഉണ്ടാക്കുമെന്നും കമ്പനി … Read more