അയർലണ്ട് ശക്തമായ തണുപ്പിലേക്ക്; അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ ഈ വാക്സിനുകൾ എടുക്കുക

അയര്‍ലണ്ടില്‍ ശീതകാലം വരുന്നത് പ്രമാണിച്ച് ജനങ്ങള്‍ ഉടനടി പനി, കോവിഡ് എന്നിവയ്ക്കുള്ള വാക്‌സിന്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ചീഫ് മെഡിക്കല്‍ ഓഫിസറായ പ്രൊഫ. ബ്രെന്‍ഡ സ്മിത്ത്. ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ ഈ സീസണില്‍ വളരെ വര്‍ദ്ധിക്കുമെന്നും, വാക്‌സിന് അര്‍ഹരായ എല്ലാവരും വൈകാതെ തന്നെ അതിന് തയ്യാറാകണമെന്നും പ്രൊഫ. സ്മിത്ത് വ്യക്തമാക്കി. ധാരാളം പേര്‍ ഇപ്പോള്‍ തന്നെ വാക്‌സിനുകള്‍ എടുത്തുകഴിഞ്ഞു. രണ്ട് അസുഖങ്ങളുടെ വാക്‌സിനുകളും ഒരേസമയം എടുക്കാവുന്നതാണ്. ജനറല്‍ പ്രാക്ടീഷണര്‍മാര്‍, ഫാര്‍മസികള്‍, മറ്റ് ആരോഗ്യകേന്ദ്രങ്ങള്‍, പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും വാക്‌സിന്‍ … Read more

അയർലണ്ടിലെ ആരോഗ്യപ്രവർത്തകർ ശരിയായി വാക്സിൻ എടുക്കുന്നില്ലെന്ന് റിപ്പോർട്ട്

അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിനുകള്‍ സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നതായി റിപ്പോര്‍ട്ട്. ഡബ്ലിനിലെ School of Nursing-ല്‍ പ്രൊഫസറായ Anthony Staines ആണ് HSE നിരന്തരമായി ശ്രമിച്ചിട്ടും, ആരോഗ്യപ്രവര്‍ത്തകരെ ഇക്കാര്യത്തില്‍ ബോധവത്കരിക്കാന്‍ സാധിക്കാത്തതായി വെളിപ്പെടുത്തിയത്. അതേസമയം ഇത് അയര്‍ലണ്ടിലെ മാത്രം പ്രശ്‌നമല്ലെന്നും അദ്ദേഹം പറയുന്നു. RTE പരിപാടിയില്‍ സംസാരിക്കവേ, അയര്‍ലണ്ടിലെ ആരോഗ്യരംഗം നേരിടുന്ന പ്രധാന ഭീഷണികളിലൊന്നാണ് ഇതെന്ന്, വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകള്‍ കാട്ടിയായിരുന്നു അദ്ദേഹം വിശദീകരിച്ചത്. കോവിഡ്-19, ഇന്‍ഫ്‌ളുവന്‍സ രോഗങ്ങള്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇത്തരത്തില്‍ ആളുകള്‍, പ്രത്യേകിച്ച് ആരോഗ്യപ്രവര്‍ത്തകര്‍, … Read more

കുരങ്ങ് പനി: വാക്സിന് ഓർഡർ നൽകി അയർലണ്ട്; ആരോഗ്യപ്രവർത്തകർക്ക് കുത്തിവെപ്പ് നൽകിയേക്കും

വടക്കന്‍ അയര്‍ലണ്ടില്‍ കുരങ്ങ് പനി (മങ്കി പോക്‌സ്) സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ വാക്‌സിന് ഓര്‍ഡര്‍ നല്‍കി അയര്‍ലണ്ട്. വൈകാതെ തന്നെ വാക്‌സിന്‍ എത്തുമെന്നാണ് കരുതുന്നതെന്ന് HSE തലവന്‍ പോള്‍ റീഡ് പറഞ്ഞു. അയര്‍ലണ്ടിലും കുരങ്ങ് പനി ബാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അയര്‍ലണ്ടില്‍ കുരങ്ങ് പനി ബാധ ഒഴിവാക്കാന്‍ സാധിക്കാത്ത കാര്യമാണെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുരങ്ങ് പനി അങ്ങനെ എളുപ്പത്തില്‍ പകരുന്ന ഒന്നല്ലെന്നും, ആളുകള്‍ തമ്മില്‍ അടുത്ത് ഇടപഴകിയാല്‍ മാത്രമേ വൈറസ് … Read more

അയർലണ്ടിലെ 5-11 പ്രായക്കാരായ എല്ലാ കുട്ടികൾക്കും തിങ്കളാഴ്ച മുതൽ കോവിഡ് വാക്സിനായി ബുക്ക് ചെയ്യാം

അയര്‍ലണ്ടിലെ 5-11 പ്രായക്കാരായ എല്ലാ കുട്ടികള്‍ക്കും തിങ്കളാഴ്ച മുതല്‍ കോവിഡ് വാക്‌സിനായി ബുക്ക് ചെയ്യാമെന്ന് HSE. കുട്ടികളുടെ രക്ഷിതാക്കള്‍ വേണം അപ്പോയിന്റ്‌മെന്റ് എടുക്കാന്‍. 5-11 പ്രായക്കാരായ ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞയാഴ്ച തുടങ്ങിയിരുന്നു. ഇവര്‍ക്കുള്ള കുത്തിവെപ്പ് ഹോസ്പിറ്റലുകളില്‍ ആരംഭിക്കുകയും ചെയ്തു. അതിന് ശേഷമാണ് ജനുവരി 3 മുതല്‍ എല്ലാ കുട്ടികള്‍ക്കും വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാമെന്ന് HSE അറിയിച്ചിരിക്കുന്നത്. വൈകാതെ തന്നെ കുത്തിവെപ്പ് ആരംഭിക്കുമെന്നും HSE വ്യക്തമാക്കിയിട്ടുണ്ട്. Pfizer വാക്‌സിന്റെ കുറഞ്ഞ ഡോസാണ് കുട്ടികള്‍ക്ക് നല്‍കാന്‍ അനുമതി … Read more