ക്യാന്‍സര്‍ പ്രതിരോധ വാക്സിന്‍ വികസിപ്പിച്ച് റഷ്യ; സൗജന്യ വിതരണം ഉടന്‍
ക്യാൻസറിനെതിരെയുള്ള പ്രതിരോധ വാക്സിൻ റഷ്യയിൽ വികസിപ്പിച്ചു. റഷ്യയിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്ററിന്റെ ജനറൽ ഡയറക്ടർ ആൻഡ്രേ കാപ്രിൻ ആണ് ഈ വിവരം അറിയിച്ചത്. ഈ കാൻസർ വാക്സിൻ 2025 ആരംഭത്തില്‍ തന്നെ സൌജന്യമായി വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഏത് കാന്‍സറിനുള്ള വാക്‌സിനാണ് വികസിപ്പിച്ചിരിക്കുന്നതെന്ന കാര്യമോ വാക്സിന്‍റെ പേരോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. കാൻസർ കോശങ്ങള്‍ക്കെതിരെ പ്രതിരോധ സംവിധാനം ഉത്തേജിപ്പിക്കുന്ന തരത്തിലാണ് ഈ വാക്സിൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കാന്‍സര്‍ മുഴകളുടെ വളര്‍ച്ചയും മറ്റൊരിടത്ത് പുതുതായി പ്രത്യക്ഷപ്പെടുന്നതും തടയാൻ … Read more