Ulster Bank-ന്റെ ബാക്കി ബ്രാഞ്ചുകൾ ഇന്ന് അടച്ചുപൂട്ടും; നിങ്ങൾ അക്കൗണ്ട് മാറ്റിയോ?

അയര്‍ലണ്ടിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി Ulster Bank-ന്റെ ബാക്കി ബ്രാഞ്ചുകള്‍ കൂടി ഇന്നോടെ അടച്ചുപൂട്ടുമെന്ന് അധികൃതര്‍. നേരത്തെ പൂട്ടിയ 25 ബ്രാഞ്ചുകള്‍ക്ക് പിന്നാലെ ഇതുവരെ പ്രവര്‍ത്തിച്ചുവന്ന 63 ബ്രാഞ്ചുകള്‍ ഇന്ന് അടച്ചുപൂട്ടുമെന്ന് Ulster Bank വ്യക്തമാക്കി. ഇവിടങ്ങളിലെ ബ്രാഞ്ച് ഇടപാടുകള്‍ കഴിഞ്ഞ മാസം അവസാനത്തോടെ തന്നെ നിര്‍ത്തലാക്കിയിരുന്നു. ഇതുവരെ ബാങ്ക് അക്കൗണ്ട് മറ്റ് ബാങ്കുകളിലേയ്ക്ക് മാറ്റാത്തവര്‍ ഉടന്‍ തന്നെ അത് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി Banking & Payments Federation Ireland (BPFI), Safeguarding Ireland … Read more

Ulster Bank-ന്റെ 7.6 ബില്യൺ വസ്തുവകകളും, 25 ബ്രാഞ്ചുകളും Permanent TSB ഏറ്റെടുക്കും; കരാർ ഒപ്പുവച്ചു

അയര്‍ലണ്ടിലെ ബിസിനസ് അവസാനിപ്പിക്കുന്ന Ulster Bank-ന്റെ 7.6 ബില്യണ്‍ യൂറോയുടെ വസ്തുവകകളും, 25 ബ്രാഞ്ചുകളും ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ Permanent TSB ബാങ്ക് ഒപ്പുവച്ചു. Ulster Bank-ന്റെ Performing non-tracker Mortgages, Micro-SME/Business Direct, Lombard Asset Finance എന്നിവ അടങ്ങുന്നതാണ് വസ്തുവകകള്‍. ഏറ്റെടുക്കുന്ന ബ്രാഞ്ചുകള്‍ പിന്നീട് PTSB ബ്രാഞ്ചുകളാക്കി മാറ്റും. ‘Permanent TSB-യെ അയര്‍ലണ്ടിലെ ഏറ്റവും മികച്ച പേഴ്‌സണല്‍, സ്‌മോള്‍ ബിസിനസ് ബാങ്കാക്കി മാറ്റുന്നതിലേയ്ക്കുള്ള നിര്‍ണ്ണായക കാല്‍വെപ്പാണിത്,’ കരാര്‍ ഒപ്പിട്ടതായി പ്രഖ്യാപിച്ചുകൊണ്ട് PTSB ചീഫ് എക്‌സ്‌ക്യുട്ടീവായ Eamonn … Read more

Ulster Bank അയർലണ്ടിൽ നിന്നും പിൻവാങ്ങൽ ആരംഭിക്കുന്നു; നിലവിലെ ഉപഭോക്താക്കളോട് മറ്റ് ബാങ്കുകളിൽ അക്കൗണ്ട് എടുക്കാൻ അഭ്യർത്ഥിച്ച് ബാങ്ക് അധികൃതർ

തങ്ങള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സാഹചര്യത്തില്‍ നിലവിലെ ഉപഭോക്താക്കള്‍ അടുത്ത വര്‍ഷം ആദ്യത്തോടെ മറ്റ് ബാങ്കുകളില്‍ അക്കൗണ്ടുകളെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് Ulster Bank ബാങ്ക് അധികൃതര്‍. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച ശേഷവും തങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നത് തുടര്‍ന്നിരുന്നുവെന്നും, അവരെ യാതൊരു തരത്തിലും ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. 2022 ആദ്യത്തോടെ ബാങ്കില്‍ നിന്നും ഉപഭോക്താക്കളെ വിളിക്കുമെന്നും, എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും ബാങ്ക് വ്യക്തമാക്കി. നിലവിലെ സേവിങ്‌സ്, കറന്റ് അക്കൗണ്ടുകള്‍ ഔദ്യോഗികമായി ക്ലോസ് ചെയ്യുന്നത് അടക്കമുള്ള … Read more