നാഷണൽ ജിയോഗ്രാഫിക് ‘ബെസ്റ്റ് പ്ളേസസ് റ്റു വിസിറ്റ്’ പട്ടികയിൽ ഇടംനേടി കോർക്ക്; പട്ടികയിൽ ഇന്ത്യയിലെ സുരു താഴ്വരയും

2025-ല്‍ സന്ദര്‍ശിക്കാവുന്ന ഏറ്റവും മികച്ച 25 പ്രദേശങ്ങളുടെ പട്ടികയില്‍ ഇടംനേടി അയര്‍ലണ്ടിലെ കോര്‍ക്ക്. പ്രശസ്ത ആയ നാഷണല്‍ ജിയോഗ്രഫിക് ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. സ്വീഡനിലെ Stockholm Archipelago, റൊമാനിയയിലെ Brasov, മെക്‌സിക്കോയിലെ Guadalajara, ഓസ്‌ട്രേലിയയിലെ Murray River എന്നിവ ഉള്‍പ്പെട്ട പട്ടികയില്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഏക പ്രദേശം കോര്‍ക്കാണ്. അയര്‍ലണ്ടിലെ രണ്ടാമത്തെ നഗരമായി അറിയപ്പെടുന്ന കോര്‍ക്ക്, ‘ദി കോര്‍ക്ക് സിറ്റി ഡെവലപ്‌മെന്റ് പ്ലാന്‍’ പ്രകാരം മുഖംമിനുക്കാന്‍ ഒരുങ്ങുകയാണ്. പ്രോജക്ട് അയര്‍ലണ്ടിന്റെ ഭാഗമായ 128 ബില്യണ്‍ യൂറോയുടെ പദ്ധതിയുടെ … Read more

ആഗോള പ്രശസ്തമായ ജിയോളജിക്കൽ ഹെറിറ്റേജ് സൈറ്റുകളുടെ പട്ടികയിൽ ഇടം നേടി അയർലണ്ടിലെ Burren and Cliffs

ലോകത്തെ ഏറ്റവും പ്രശസ്തമായ ജിയോളജിക്കൽ ഹെറിറ്റേജ് സൈറ്റുകളുടെ പട്ടികയിൽ ഇടം നേടി അയർലണ്ടിലെ Moher-ലുള്ള The Burren and Cliffs. അഗോളത്തലത്തിൽ പ്രസിദ്ധമായ International Union of Geological Sciences (IUGS) പുറത്തിറക്കിയ 100 സൈറ്റുകളുടെ പട്ടികയിൽ Vesuvius volcano, Yosemite Valley, The Dead Sea മുതലായവയ്ക്ക് ഒപ്പമാണ് കൗണ്ടി ക്ലെയറിലെ ഈ ജിയോ പാർക്ക്‌ ഇടം നേടിയിരിക്കുന്നത്. സൗത്ത് കൊറിയയിലെ ബുസാനിൽ നടന്ന 37-ആമത് International Geological Congress-ൽ ആണ് ലോകത്തെ 100 ജിയോളജിക്കൽ … Read more

അയർലണ്ടിലെ ഏറ്റവും റേറ്റിംഗ് ഉള്ള ടൂറിസ്റ്റ് കേന്ദ്രമായി Kilkee Cliff Walk

അയര്‍ലണ്ടിലെ ഏറ്റവും മികച്ച റേറ്റിങ്ങുള്ള ടൂറിസ്റ്റ് കേന്ദ്രമായി Kilkee Cliff Walk. സ്‌പോര്‍ട്‌സ് ബെറ്റിങ്, കാസിനോ വെബ്‌സൈറ്റായ Tonybet പുറത്തിറക്കിയ പട്ടികയിലാണ് കൗണ്ടി ക്ലെയറിലെ Kilkee Cliff Walk ഒന്നാമതെത്തിയത്. ട്രാവല്‍ വെബ്‌സൈറ്റായ Tripadvisor-ല്‍ ഏറ്റവുമധികം ‘Excellent’ റിവ്യൂസ് കിട്ടിയ പ്രദേശങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ആകെ റിവ്യൂകളില്‍ Kilkee Cliff Walk-ന് ലഭിച്ചതില്‍ 91.8 ശതമാനവും ‘Excellent’ എന്നതാണ്. അയര്‍ലണ്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ കൗണ്ടി ലൂവിലെ Carlingford-ലുള്ള The Leprechaun, Fairy Underground Cavern … Read more

ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് അട്രാക്ഷനുകളുടെ പട്ടികയിൽ വാട്ടർഫോർഡും

ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് അട്രാക്ഷനുകളുടെ കൂട്ടത്തില്‍ വാട്ടര്‍ഫോര്‍ഡിലെ കാഴ്ചകളും. പ്രശസ്ത അമേരിക്കന്‍ ട്രാവല്‍ ഏജന്‍സിയായ Tripadvisor-ന്റെ Travellers’ Choice Awards for 2024 പട്ടികയിലെ ആദ്യ 10 ശതമാനത്തില്‍ ഒന്നായാണ് വാട്ടര്‍ഫോര്‍ഡിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇവിടുത്തെ Mount Congreve Gardens, Waterford Treasures എന്നിവയാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. Bishop’s Palace, Irish Museum of Time എന്നിവ ഉള്‍പ്പെടുന്ന കാഴ്ചകളാണ് ഇവ. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സഞ്ചരിക്കുന്നവര്‍ അവയെ പറ്റി ഓണ്‍ലൈനില്‍ നല്‍കുന്ന റിവ്യൂകള്‍ അടിസ്ഥാനമാക്കിയാണ് … Read more

അയർലണ്ടിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനം നേടി ഡബ്ലിന്റെ പ്രിയപ്പെട്ട ഹോട്ടൽ

അയര്‍ലണ്ടിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ പട്ടിക പുറത്തുവിട്ട് Tripadvisor. പ്രശസ്ത ട്രാവലിങ് കമ്പനിയായ Tripadvisor-ന്റെ 2024 ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡ്‌സിന്റെ ഭാഗമായാണ് അയര്‍ലണ്ടിലെ ഹോട്ടലുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഡബ്ലിനിലെ പ്രശസ്തമായ The Merrion Hotel ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. The Merrion Hotel-ല്‍ ചരിത്രപരവും, കലാപരവുമായ പ്രത്യേകതകള്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നുവെന്ന് പറഞ്ഞ Tripadvisor, വലിപ്പമേറിയതും ആഡംബരപൂര്‍ണ്ണവുമായ ബാത്‌റൂമുകള്‍, എല്ലാ മേഖലകളിലും നല്‍കിയിരിക്കുന്ന സൂക്ഷ്മത എന്നിവ എടുത്ത് പരാമര്‍ശിച്ചു. സ്പാ, ഹെല്‍ത്ത് ക്ലബ്, 18 മീറ്റര്‍ നീളമുളള … Read more

അയർലണ്ടിലെ ഏറ്റവും ‘ബോറൻ’ ടൂറിസ്റ്റ് കേന്ദ്രം ഏതെന്നറിയാമോ?

അയര്‍ലണ്ടിലെ ഏറ്റവും ബോറന്‍ ടൂറിസ്റ്റ് കേന്ദ്രമായി ഡബ്ലിന്‍ നഗരത്തിലെ National Leprechaun Museum. വലിയ ഇന്ററാക്ടീവ് ഫര്‍ണ്ണിച്ചറുകള്‍ ആണ് ഈ മ്യൂസിയത്തിലെ പ്രധാന കാഴ്ച. 2010-ല്‍ തുറന്ന മ്യൂസിയത്തില്‍ അയര്‍ലണ്ടിലെ പ്രശസ്തമായ ഐതിഹ്യ കഥകളിലെ കഥാപാത്രങ്ങളുടെ പ്രതിമകള്‍, കാട്, വിഷിങ് വെല്‍സ് മുതലായവയും ഉണ്ട്. ലോകത്തെ 30,000 ടൂറിസ്റ്റ് കേന്ദ്രങ്ങളിളുടെ ഗൂഗിള്‍ റിവ്യൂസ് പരിശോധിച്ച് Solitaired.com ആണ് ലോകത്തെ ഏറ്റവും മോശം 100 ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇതില്‍ 38-ആം സ്ഥാനമാണ് National Leprechaun Museum-ന്. … Read more

യൂറോപ്യൻ, വടക്കേ അമേരിക്കൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് റിട്ടേൺ ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുമായി Aer Lingus

യൂറോപ്യന്‍, വടക്കന്‍ അമേരിക്കന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള റിട്ടേണ്‍ വിമാന ടിക്കറ്റുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഐറിഷ് എയര്‍ലൈന്‍ കമ്പനിയായ Aer lingus. യു.കെ, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്ക് അയര്‍ലണ്ടില്‍ നിന്നുമുള്ള റിട്ടേണ്‍ ഫ്‌ളൈറ്റുകളില്‍ 20 യൂറോ ആണ് ഓഫ്. വടക്കന്‍ അമേരിക്കയിലേയ്ക്കുള്ള മടക്ക യാത്രകളില്‍ 100 യൂറോയും, ഇതേ റൂട്ടില്‍ ബിസിനസ് ക്ലാസില്‍ 200 യൂറോയും ഓഫുണ്ട്. പുതിയ സര്‍വീസുകളായ Dalaman (Turkey), Catania (Sicily), Heraklion (Crete), ഫ്രാന്‍സിലെ Bordeaux, Lyon, Marseille, Nantes, Toulouse, Vienna, … Read more

ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വാട്ടർഫോർഡ്

ന്യൂയോര്‍ക്ക് ടൈംസിന്റെ 2024-ലെ ഏറ്റവും മികച്ച സന്ദര്‍ശനസ്ഥലങ്ങളുടെ പട്ടികയില്‍ വാട്ടര്‍ഫോര്‍ഡും. 52 പ്രദേശങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഏക സ്ഥലവും വാട്ടര്‍ഫോര്‍ഡാണ്. ഈയിടെ ടൂറിസം രംഗത്ത് വാട്ടര്‍ഫോര്‍ഡ് കാര്യമായ നിക്ഷേപങ്ങള്‍ നടത്തിയതിന്റെ പ്രതിഫലനമാണ് തുടര്‍ച്ചയായി ലഭിക്കുന്ന അവാര്‍ഡുകള്‍. ഒരുമാസം മുമ്പ് Conde Nast Traveller-ന്റെ ‘Best Places to Go in 2024’ പട്ടികയിലും വാട്ടര്‍ഫോര്‍ഡ് ഇടംപിടിച്ചിരുന്നു. ചരിത്രം, പ്രകൃതി എന്നിവ ഒന്നുചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ് വാട്ടര്‍ഫോര്‍ഡ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിക്കുന്നു. വൈക്കിങ് ട്രയാംഗിള്‍, റെജിനാള്‍ഡ്‌സ് … Read more

ഈ വർഷത്തെ ഏറ്റവും മികച്ച ‘Luxury Newcomer Destination’ അവാർഡ് അയർലണ്ടിന്

Connoisseur Circle Hospitality Awards 2023-യില്‍ ‘Best Luxury Newcomer Destination’ അവാര്‍ഡ് കരസ്ഥമാക്കി അയര്‍ലണ്ട്. ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലണ്ട് എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ലക്ഷ്വറി മാഗസിനായ Connoisseur Circle ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള ലക്ഷ്വറി ഹോട്ടലുകള്‍, ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ എന്നിവയില്‍ നിന്നുമാണ് ജൂറി, അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ട്രാവല്‍ ജേണലിസ്റ്റുകള്‍, ടൂറിസം രംഗത്തെ വിദഗ്ദ്ധര്‍ എന്നിവരടങ്ങിയതാണ് ജൂറി. അവാര്‍ഡ് നേട്ടത്തില്‍ ടൂറിസം അയര്‍ലണ്ടിന്റെ ആക്ടിങ് സെന്‍ട്രല്‍ മാര്‍ക്കറ്റിങ് ഡയറക്ടറായ ലൂയിസ് ഫിനഗന്‍ സന്തോഷം രേഖപ്പെടുത്തി. അയര്‍ലണ്ടില്‍ … Read more

ഡബ്ലിനിലെ The Guinness Storehouse ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രം

ഈ വര്‍ഷത്തെ ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമായി അയര്‍ലണ്ടിലെ The Guinness Storehouse. മറ്റ് ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രങ്ങളായ Grand Canyon, Machu Picchu, Taj Mahal എന്നിവയെ പിന്തള്ളിയാണ് ഡബ്ലിനിലെ ബിയര്‍ നിര്‍മ്മാണശാല ഒന്നാമതെത്തിയിരിക്കുന്നത്. ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വച്ച് നടന്ന ചടങ്ങളില്‍ ‘ടൂറിസം ഓസ്‌കര്‍സ്’ എന്നറിയപ്പെടുന്ന World Travel Awards (WTA) ആണ് ജേതാക്കളെ പ്രഖ്യാപിച്ചത്. അയര്‍ലണ്ടിലെ ലോകപ്രശസ്ത ബിയര്‍ ബ്രാന്‍ഡായ ‘Guninness’-ന്റെ ചരിത്രം വിളിച്ചോതുന്ന രീതിയിലാണ് Guinness Storehouse നിര്‍മ്മിച്ചിരിക്കുന്നത്. 2000-ലാണ് ഇത് വിനോദസഞ്ചാരികള്‍ക്കായി … Read more