അയർലണ്ടിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്ന അദ്ധ്യാപകർക്ക് 2,000 യൂറോ ഇൻസെന്റീവ്

അയര്‍ലണ്ടില്‍ പുതുതായി മുഴുവന്‍ സമയ അദ്ധ്യാപകരായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് 2,000 യൂറോ ഇന്‍സന്റീവ്. രാജ്യത്തെ സ്‌കൂളുകളില്‍ അദ്ധ്യാപകരുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം. താമസച്ചെലവ് വര്‍ദ്ധന, വിദേശരാജ്യങ്ങളിലെ മെച്ചപ്പെട്ട ജോലിസാധ്യത എന്നിവ കാരണമാണ് അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ അദ്ധ്യാപകരെ ലഭിക്കാതായത്. അദ്ധ്യാപകസംഘടനകളും, സ്‌കൂളുകളും ഇക്കാര്യം നേരത്തെ തന്നെ വിദ്യാഭ്യാസവകുപ്പിനെയും മറ്റും അറിയിച്ചിരുന്നു. മാസ്റ്റേഴ്‌സ് ഓഫ് എജ്യുക്കേഷന്‍ പൂര്‍ത്തിയാക്കിയ 2,000-ഓളം പേര്‍ക്ക് പുതിയ തീരുമാനം ഗുണം ചെയ്യും. ജോലിയേറ്റെടുക്കന്നതോടെ അടുത്ത വേനല്‍ക്കാലത്ത് ഇവര്‍ക്ക് ശമ്പളത്തിന് പുറമെ 2,000 … Read more

അയർലണ്ടിലെ അദ്ധ്യാപകർ വിദ്യാർത്ഥികളിൽ നിന്നും ആക്രമണം നേരിടുന്നു; നിയമം പരിഷ്കരിക്കണമെന്ന് സംഘടനകൾ

സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ആക്രമണം നേരിടുന്ന സംഭവങ്ങള്‍ ഗൗരവകരമായി കാണമെന്ന് അദ്ധ്യാപകസംഘടനകള്‍. ഇത് സംബന്ധിച്ച നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും, അതുവഴി അദ്ധ്യാപകര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണമെന്നും Teachers’ Union of Ireland (TUI), Association of Secondary Teachers (ASTI) എന്നീ സംഘടനകള്‍ പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ചില അദ്ധ്യാപകര്‍ ഒരു ആഴ്ചയില്‍ തന്നെ ഒന്നിലേറെ തവണ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, എന്നാല്‍ അതില്‍ നിന്നുമുണ്ടാകുന്ന ആഘാതത്തില്‍ നിന്നും പുറത്തുകടക്കാനായി ആവശ്യത്തിന് അവധി പോലും ലഭിക്കാത്ത … Read more

ജീവിതച്ചെലവ് താങ്ങാൻ വയ്യ; ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് അദ്ധ്യാപക സംഘടന

രാജ്യത്ത് ജീവിതച്ചെലവ് താങ്ങാവുന്നതിലുമധികമായിരിക്കുന്ന സാഹചര്യത്തില്‍ ശമ്പളവര്‍ദ്ധന വേണമെന്ന് ആവശ്യമുയര്‍ത്തി അദ്ധ്യാപകസംഘടനയായ Irish National Teachers’ Organisation (INTO). നിലവിലെ പണപ്പെരുപ്പത്തിന് ആനുപാതികമായി അദ്ധ്യാപരുടെ ശമ്പളത്തില്‍ വര്‍ദ്ധന വരുത്തണമെന്നാണ് സംഘടനയുടെ ആവശ്യം. സംഘടനയുടെ ഈസ്റ്റര്‍ സമ്മേളനം നടക്കുന്നതിനിടെ ഇന്ന് ശമ്പളവിഷയം ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. പൊതുമേഖലാ ജീവനക്കാര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്ന 1% ശമ്പളവര്‍ദ്ധന, നിലവിലെ സാമ്പത്തികസാഹചര്യത്തില്‍ മതിയാകാതെ വരുമെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. ഈ വര്‍ഷം രാജ്യത്തെ പണപ്പെരുപ്പം 6.5% ആകുമെന്ന് സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. ഈ സാഹചര്യത്തില്‍ … Read more

അയർലണ്ടിൽ സ്‌കൂൾ തുറന്നെങ്കിലും കുട്ടികൾ വരുന്നില്ല; അദ്ധ്യാപകരുടെ എണ്ണം കുറവായതിനാൽ ക്ലാസുകൾ നടത്താനായില്ലെന്നും റിപ്പോർട്ട്

സ്‌കൂള്‍ തുറന്നെങ്കിലും ക്ലാസിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറവെന്ന് പ്രിന്‍സിപ്പല്‍മാര്‍. കോവിഡ് ബാധ രൂക്ഷമായതിനിടയിലും സ്‌കൂളുകള്‍ അടച്ചിടേണ്ടെന്ന ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ക്രിസ്മസ് അവധിക്ക് ശേഷം വ്യാഴാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തത്. എന്നാല്‍ വ്യാഴാഴ്ച 30% മുതല്‍ 40% വിദ്യാര്‍ത്ഥികള്‍ കുറവ് മാത്രമാണ് ക്ലാസുകളിലെത്തിയതെന്ന് പ്രിന്‍സിപ്പല്‍മാര്‍ പറഞ്ഞു. ഇതിന് പുറമെ അദ്ധ്യാപകരടക്കമുള്ള ജീവനക്കാരുടെ എണ്ണത്തിലും കുറവ് അനുഭവപ്പെടുന്നുണ്ട്. വ്യാഴാഴ്ച രാജ്യത്ത് 23,817 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദിവസേനയുള്ള കോവിഡ് കേസുകളിലെ റെക്കോര്‍ഡാണിത്. 941 പേരാണ് കോവിഡ് … Read more