കണ്ണക്കിൽപ്പെടാത്ത സ്വത്ത് സമ്പാദനം; അയർലണ്ടിൽ റവന്യൂ പിരിച്ചെടുത്തത് 783 മില്ല്യൺ
അയര്‍ലണ്ടില്‍ കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ പോയ വര്‍ഷം നടത്തിയ കേസ് ഒത്തുതീര്‍പ്പുകളിലായി റവന്യൂ വകുപ്പ് പിരിച്ചെടുത്തത് 783 മില്യണ്‍ യൂറോ. 55,000-ഓളം കമ്പനികളില്‍ നിന്നും, വ്യക്തികളില്‍ നിന്നുമായാണ് വെളിപ്പെടുത്താത്ത സ്വത്തുക്കളുടെ വമ്പന്‍ ടാക്‌സ് തുക റവന്യൂ വകുപ്പ് ഈടാക്കിയത്. വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകള്‍ വ്യക്തമായത്. 35,684 കമ്പനികളില്‍ നിന്നും വിവിധ ഇനങ്ങളിലായി 665 മില്യണ്‍ യൂറോയാണ് ലഭിച്ചത്. ഓരോന്നിലും ഏകദേശം 19,000 യൂറോ വീതമാണിത്. ബാക്കി 103 മില്യണ്‍ യൂറോ വ്യക്തികളില്‍ നിന്നുമാണ് ലഭിച്ചത്. … Read more