ലിമറിക്കിൽ പുതിയ സ്റ്റോർ സ്ഥാപിക്കാൻ Aldi; 30 പേർക്ക് ജോലി

ലിമറിക്കില്‍ പുതിയ സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാന്‍ Aldi. 30 പേര്‍ക്ക് പുതുതായി തൊഴിലസവരമൊരുക്കുന്ന സ്‌റ്റോര്‍ Moyross-ലാണ് നിര്‍മ്മിക്കുന്നത്. 1,135 സ്‌ക്വയര്‍ഫീറ്റില്‍ 7 മില്യണ്‍ യൂറോയാണ് സ്‌റ്റോറിനായി മുടക്കുന്നത്. 2025-ഓടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. 110 കാര്‍ പാര്‍ക്കിങ് സ്‌പേസുകള്‍, ആറ് ഇലക്ട്രിക് കാറുകള്‍ ഒരേസമയം ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം എന്നിവയും Moyross-ലെ സ്റ്റോറിന്റെ പ്രത്യേകതകളാകും. പൂര്‍ണ്ണമായും സോളാര്‍ പവര്‍ ഉപയോഗിച്ചാകും സ്‌റ്റോര്‍ പ്രവര്‍ത്തിക്കുക.

അയർലണ്ടിലെ SuperValu-വിൽ നിന്നും ഒരു ബാഗ് നിറയെ ഭക്ഷണസാധനങ്ങൾ വെറും 4.99 യൂറോയ്ക്ക്!

ജീവിതച്ചെലവ് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായൊരു വാര്‍ത്തയുമായി അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ SuperValu. കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഒരു പ്രത്യേക ഓഫര്‍ പ്രകാരം, ഉപഭോക്താക്കള്‍ക്ക് വെറും 4.99 യൂറോയ്ക്ക് ഒരു ബാഗ് നിറയെ ഭക്ഷണസാധനങ്ങള്‍ വാങ്ങാം. കാലാവധി തീരാന്‍ ഏറെ നാളില്ലാത്ത ഭക്ഷണസാധനങ്ങളാണ് അവയുടെ മൂന്നിലൊന്ന് വിലയ്ക്ക് ഇത്തരത്തില്‍ ലഭിക്കുന്നത്. ഫുഡ് സര്‍പ്ലസ് ആപ്പായ Too Good To Go-മായി ചേര്‍ന്നാണ് ‘സീക്രട്ട് ഡിസ്‌കൗണ്ട്’ എന്ന പേരില്‍ ഇത്തരം ‘സര്‍പ്രൈസ് ബാഗുകള്‍’ നല്‍കുന്നതിന് SuperValu തുടക്കം കുറിച്ചിരിക്കുന്നത്. … Read more

അയർലണ്ടിൽ പാൽ വില കുറച്ച് Lidl-ഉം Aldi-യും; വിലക്കുറവ് പ്രഖ്യാപിച്ച് Supervalu-ഉം

അയര്‍ലണ്ടിലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ Lidl, Aldi എന്നിവ പാല്‍ വിലയില്‍ കുറവ് വരുത്തി. സ്വന്തം ബ്രാന്‍ഡുകളുടെ പാലിനാണ് ശനിയാഴ്ച മുതല്‍ 10 സെന്റ് കുറച്ചത്. തിങ്കളാഴ്ച മുതല്‍ സമാനമായ വിലക്കുറവ് Supervalu-വും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ Lidl-ല്‍ രണ്ട് ലിറ്റര്‍ പാലിന് വില 2.19 യൂറോയില്‍ നിന്നും 2.09 യൂറോ ആയി കുറഞ്ഞു. ഉപഭോക്താക്കള്‍ക്കാകെ 3 മില്യണ്‍ യൂറോ ഇതുവഴി ലാഭമുണ്ടാകുമെന്ന് കമ്പനി പറഞ്ഞു. ദിവസേന വിപണിവില നിരീക്ഷിക്കുന്നതായും, ഉപഭോക്താക്കളില്‍ നിന്നും അമിതവില ഈടാക്കുന്നില്ലെന്ന് തങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും … Read more

പാലിന് പിന്നാലെ ബട്ടറിനും വിലകുറച്ച് അയർലണ്ടിലെ സൂപ്പർമാർക്കറ്റുകൾ; നഷ്ടം തങ്ങൾക്ക് മാത്രമെന്ന് ക്ഷീരകർഷകർ

സ്വന്തം ബ്രാന്‍ഡില്‍ ഇറക്കുന്ന ബട്ടറിന് വില കുറച്ച് അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകള്‍. കഴിഞ്ഞയാഴ്ച പാലിന് വില കുറച്ചതിന് പിന്നാലെയാണ് സൂപ്പര്‍ മാര്‍ക്കറ്റുകളുടെ നടപടി. സ്വന്തം ബ്രാന്‍ഡില്‍ ഇറക്കുന്ന 454 ഗ്രാം (1lb) ബട്ടറിന്റെ വില 40 സെന്റ് കുറയ്ക്കുമെന്നാണ് SuperValu, Lidl and Aldi എന്നി സ്റ്റോറുകള്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ പാക്കറ്റിന് വില 3.39 യൂറോയില്‍ നിന്നും 2.99 യൂറോ ആകും. രാജ്യത്തെ മറ്റ് സൂപ്പര്‍ മാര്‍ക്കറ്റുകളും സമാനമായി ബട്ടറിന് വില കുറയ്ക്കുമെന്നാണ് പ്രതീക്ഷ. പാലിന് … Read more

പാലിന് വില കുറച്ച് സൂപ്പർമാർക്കറ്റുകൾ; കർഷകർക്ക് തിരിച്ചടി, വിലക്കയറ്റം കൃത്രിമമെന്ന് ലേബർ പാർട്ടി

അയര്‍ലണ്ടിലെ നാല് പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകള്‍ പാലിന്റെ വില വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ ദുരിതത്തിലെന്ന് Irish Farmers’ Association (IFA). Lidl, Tesco, Aldi, Supervalu എന്നീ സ്റ്റോറുകളാണ് തങ്ങളുടെ കടകളിലെ 2 ലിറ്റര്‍ പാലിന് വില 10% കുറയുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്കുറവ് പാല്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സഹായമാണെങ്കിലും കര്‍ഷകരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് Irish Farmers’ Association (IFA) പറഞ്ഞു. ഈ വര്‍ഷം നേരത്തെയുണ്ടായ സമാനമായി വില വെട്ടിക്കുറയ്ക്കല്‍ കാരണം കര്‍ഷകര്‍ക്ക് 50,000 യൂറോ ശരാശരി നഷ്ടം സംഭവിച്ചതായും, … Read more

രാജ്യത്തെ സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾക്ക് അമിതവില; അന്വേഷണം നടത്തണമെന്ന് ലേബർ പാർട്ടി

അയര്‍ലണ്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിച്ചിരിക്കുന്നത് അന്വേഷിക്കണമെന്ന ആവശ്യവുമായി ലേബര്‍ പാര്‍ട്ടി വക്താവ് Ged Nash. രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വിലയും വര്‍ദ്ധിക്കുന്നതിനൊപ്പം, മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ലാഭം വര്‍ദ്ധിക്കുന്നുവെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും Competition and Consumer Protection Commission (CCPC)-നോട് Nash ആവശ്യപ്പെട്ടു. രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ധാര്‍മ്മികമല്ലാത്ത തരത്തില്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് Nash-ന്റെ ആവശ്യം. Price gouging എന്നാണ് ഇതിന് പറയുക. ആളുകള്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം എത്തരത്തില്‍ ചെലവാക്കപ്പെടുന്നുവെന്നും, ഇത്തരത്തില്‍ … Read more