അയർലണ്ടിൽ വിദ്യാർത്ഥികളുടെ വാടക റൂമുകൾ സംബന്ധിച്ച് തട്ടിപ്പുകൾ; മുന്നറിയിപ്പുമായി അധികൃതർ
അയര്‍ലണ്ടില്‍ പുതിയ അദ്ധ്യയനവര്‍ഷം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വാടകവീടുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ വ്യാപകമായേക്കാമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. വാടകയ്ക്ക് റൂമോ, വീടോ നല്‍കാമെന്ന് വാഗ്ദാനം നല്‍കി നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ കാംപെയിനുമായി ഹൗസിങ് ചാരിറ്റി സംഘടനയായ Threshold ആണ് രംഗത്തെത്തിയിരിക്കുന്നത്. ഗാര്‍ഡയും വിദ്യാര്‍ത്ഥികള്‍ക്ക് സമാനമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാടക പരസ്യത്തില്‍ എന്തെങ്കിലും തട്ടിപ്പ് സംശയിച്ചാല്‍ ഉടന്‍ തങ്ങളെ ബന്ധപ്പെടണമെന്ന് Threshold അഭ്യര്‍ത്ഥിച്ചു. ഏകദേശം 250,000-ധികം വിദ്യാര്‍ത്ഥികളാണ് സെപ്റ്റംബര്‍ മാസത്തില്‍ ക്ലാസുകളാരംഭിക്കുമ്പോള്‍ കോളജുകളിലേയ്ക്ക് എത്തുന്നത്. ഇതില്‍ 100,000 പേര്‍ക്കെങ്കിലും പ്രൈവറ്റായ വാടകവീടുകളോ … Read more