അയർലണ്ടിൽ പുകവലിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കി ഉയർത്തുന്നു

അയർലണ്ടിൽ പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 18-ൽ നിന്നും 21 ആയി ഉയർത്തിയേക്കും. ഇത് സംബന്ധിച്ച നിർദ്ദേശം ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി ഈയാഴ്ച മന്ത്രിസഭയിൽ അവതരിപ്പിക്കും. രാജ്യത്ത് പുകവലിക്കുന്നവരുടെ എണ്ണം കുറയ്ക്കുക എന്നതാണ് നിയമമാറ്റത്തിന്റെ ലക്ഷ്യം. പ്രായം കുറഞ്ഞവർക്ക് ലഭ്യത കുറയ്ക്കുന്നത് ഉപയോഗം കുറയ്ക്കുമെന്നാണ് പ്രതീക്ഷ. അതേസമയം നിയമം പ്രാബല്യത്തിൽ വന്നാൽ നിലവിൽ 18-21 വയസ്സിനുള്ളിൽ പ്രായമായവരെ ബാധിക്കില്ല. അവർക്ക് തുടർന്നും പുകയില ഉത്പന്നങ്ങൾ ലഭിക്കും. അതായത് നിലവിൽ നിയമപരമായി പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ അവകാശം … Read more

അയർലണ്ടിൽ മീസിൽസ് ബാധയ്ക്കുള്ള സാധ്യത വളരെ കൂടുതൽ; കുട്ടികൾക്ക് വാക്സിൻ ഉറപ്പാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യമന്ത്രി

അയര്‍ലണ്ടില്‍ മീസില്‍സ് പനി പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ രോഗത്തിന് എതിരായ വാക്‌സിന്‍ എടുത്തുവെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. യൂറോപ്പിലെ പല രാജ്യങ്ങളിലും നിലവില്‍ മീസില്‍സ് പടര്‍ന്നുപിടിക്കുകയാണ്. റൊമാനിയയില്‍ രോഗം ബാധിച്ച പല കുട്ടികളിലും അത് ഗുരുതരമാകുകയും ചെയ്ത സാഹചര്യത്തിലാണ് അറിയിപ്പുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഡിസംബര്‍ മുതല്‍ ജനുവരി പകുതി വരെയുള്ള കാലയളവില്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്റില്‍ 170-ലധികം പേര്‍ക്കാണ് മീസില്‍സ് ബാധ സ്ഥിരീകരിച്ചത്. അയര്‍ലണ്ടില്‍ രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത വളരെ … Read more

അയർലണ്ടിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ കാത്തിരിക്കുന്നത് 500-ലേറെ പേർ; ഏറ്റവുമധികം UHL-ൽ

അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ട്രോളികളില്‍ ചികിത്സ കാത്തുകഴിയുന്ന രോഗികളുടെ എണ്ണം 504 ആണെന്ന് Irish Nurses and Midwives Organisation (INMO). വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ കഴിയുന്നത് വീണ്ടും University Hospital Limerick (UHL)-ലാണ്- 96. രണ്ടാം സ്ഥാനത്ത് Cork University Hospital ആണ്- 66. 55 രോഗികള്‍ ട്രോളികളില്‍ കഴിയുന്ന University Hospital Galway ആണ് മൂന്നാം സ്ഥാനത്ത്. അതേസമയം കൃത്യമായ സമയങ്ങളില്‍ രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് തിരക്ക് കുറയാന്‍ … Read more

അയർലണ്ടിലെ ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കാൻ ‘വിർച്വൽ വാർഡുകൾ’ വരുന്നു; എന്താണ് ഈ പദ്ധതി?

അയര്‍ലണ്ടിലെ ആശുപത്രികളിലെ അമിത തിരക്ക് നിയന്ത്രിക്കാന്‍ വിപ്ലവകരമായ പദ്ധതിയുമായി HSE. രോഗികള്‍ക്ക് അവരുടെ വീടുകളില്‍ തന്നെ വൈദ്യപരിശോധന നല്‍കുന്ന Acute Virtual Ward-കള്‍ക്ക് അടുത്ത വര്‍ഷം ആദ്യത്തോടെ Limerick University Hospital, St Vincent’s Hospital എന്നിവിടങ്ങളില്‍ രൂപം നല്‍കുമെന്നാണ് HSE-യുടെ പ്രഖ്യാപനം. രോഗികളെ അവരവരുടെ വീടുകളില്‍ തന്നെ ചികിത്സയ്ക്ക് വിധേയരാക്കുന്ന പദ്ധതിയില്‍, ഇവര്‍ക്കായി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ഏര്‍പ്പാടാക്കും. രോഗികളെ സന്ദര്‍ശിക്കാനായി ഇവര്‍ നേരിട്ട് എത്തുകയോ, അല്ലെങ്കില്‍ വീഡിയോ കോള്‍ വഴി റൗണ്ട്‌സ് … Read more

അയർലണ്ടിലെ ഫാർമസിസ്റ്റുകൾക്ക് മരുന്നുകളുടെ പ്രിസ്ക്രിപ്ഷൻ നൽകാൻ അധികാരം ലഭിച്ചേക്കും

അയര്‍ലണ്ടിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് മരുന്നുകളുടെ കുറിപ്പടികള്‍ (പ്രിസ്‌ക്രിപ്ഷന്‍) നല്‍കാന്‍ അനുമതി ലഭിച്ചേക്കും. നിശ്ചിത രോഗങ്ങള്‍ക്കുള്ള പ്രിസ്‌ക്രിപ്ഷനുകള്‍ നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ പുതിയ സമിതിയെ നിയോഗിച്ചതായി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി വ്യക്തമാക്കി. ഇത് നടപ്പിലായാല്‍ ചെറിയ രോഗങ്ങള്‍ക്കായി ആശുപത്രികളിലും, ക്ലിനിക്കുകളിലും ഡോക്ടര്‍മാരെ കാണാന്‍ കാത്തുനില്‍ക്കേണ്ട അവസ്ഥ ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍. കമ്മ്യൂണിറ്റി ഫാര്‍മസികളിലെ ഫാര്‍മസിസ്റ്റുകള്‍ക്കാണ് ഈ അധികാരം നല്‍കുന്നത് പരിഗണിക്കുന്നത്. HSE പ്രതിനിധികള്‍, Pharmaceutical Society of Ireland, Irish College of General Practitioners, … Read more

മദ്യക്കുപ്പികൾക്ക് മുകളിൽ ആരോഗ്യ മുന്നറിയിപ്പുകൾ പതിപ്പിക്കുന്ന ആദ്യ രാജ്യമായി അയർലണ്ട്; നിയമം പ്രാബല്യത്തിൽ

ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളുടെ കുപ്പികള്‍ക്ക് മുകളില്‍ ആരോഗ്യ സന്ദേശം പതിക്കണമെന്ന നിയമം അയര്‍ലണ്ടില്‍ പ്രാബല്യത്തില്‍. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി ബില്ലില്‍ ഒപ്പു വച്ചതോടെയാണ് ഇത് നിയമമായത്. ഇതോടെ ഇനി മുതല്‍ ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളുടെ കുപ്പികളുടെ പുറത്ത് എത്ര കലോറിയാണ് അടങ്ങിയിരിക്കുന്നതെന്നും, എത്ര ഗ്രാം ആല്‍ക്കഹോളാണ് ഉല്‍പ്പന്നത്തില്‍ ഉള്ളതെന്നും വ്യക്തമായി എഴുതിയിരിക്കണം. അതോടൊപ്പം ഗര്‍ഭിണികള്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കാമെന്ന മുന്നറിയിപ്പ്, കരള്‍ രോഗ സാധ്യതാ മുന്നറിയിപ്പ്, ക്യാന്‍സര്‍ രോഗം വന്നേക്കാമെന്ന മുന്നറിയിപ്പ് എന്നിവയും പ്രദര്‍ശിപ്പിക്കണം. ലോകത്ത് ഇത്തരം മുന്നറിയിപ്പുകള്‍ ആല്‍ക്കഹോള്‍ … Read more

ആരോഗ്യമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം പാസാക്കി അയർലണ്ടിലെ ഡെന്റിസ്റ്റുകൾ

അയര്‍ലണ്ടില്‍ ആറില്‍ ഒരു രോഗി വീതം ദന്തഡോക്ടറെ കാണാന്‍ മൂന്ന് മാസത്തിലേറെ കാത്തിരിക്കേണ്ടിവരുന്ന സാഹചര്യത്തില്‍, ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലിക്കെതിരെ അവിശ്വാസ വോട്ടെടുപ്പ് പാസാക്കി രാജ്യത്തെ ഡെന്റിസ്റ്റുകള്‍. Irish Dental Association നടത്തിയ പുതിയ സര്‍വേ പ്രകാരം, രാജ്യത്ത് ഓര്‍ത്തോഡോണ്‍ടിക്, ഓറല്‍ സര്‍ജറി തുടങ്ങി പല്ലിന് സ്‌പെഷ്യല്‍ കെയറുകള്‍ ലഭിക്കാനായി പകുതിയിലേറെ രോഗികളും മൂന്ന് മാസത്തിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കില്‍ക്കെന്നിയില്‍ ഈ വാരാന്ത്യം ഡെന്റിസ്റ്റുകളുടെ സമ്മേളനം നടക്കുന്നതിന് മുന്നോടിയായാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ 363 ഡെന്റിസ്റ്റുകളാണ് സര്‍വേയില്‍ … Read more

അയർലണ്ടിൽ ഈ വർഷം പുതുതായി 850 നഴ്‌സുമാരെ നിയമിക്കും; 25 മില്യൺ വകയിരുത്തി ആരോഗ്യമന്ത്രി

അയര്‍ലണ്ടിലെ ആശുപത്രികളില്‍ പുതുതായി 850 നഴ്‌സുമാരെ കൂടി നിയമിക്കാനായി 25 മില്യണ്‍ യൂറോ ചെലവിടുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. രാജ്യം അനുഭവിക്കുന്ന നഴ്‌സുമാരുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നഴ്‌സുമാരുടെ എണ്ണക്കുറവ് ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നതായും, രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായും Irish Nurses’ and Midwives’ Organisation (INMO)-ന്റെ വാര്‍ഷിക സമ്മേളനം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലും സംഘടന ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്താനുള്ള ആലോചനയും സംഘടന നടത്തുന്നുണ്ട്. ഇതിനിടെയാണ് … Read more

ആരോഗ്യപ്രവർത്തകരുടെ കോവിഡ് ബോണസ്; കാലതാമസം സംഭവിച്ചതായി സമ്മതിച്ച് ആരോഗ്യമന്ത്രി

രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബോണസ് ലഭിക്കാനായി ഏറെ കാലതാമസം നേരിട്ടതായി സമ്മതിച്ച് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. അതേസമയം അര്‍ഹരായ എല്ലാവര്‍ക്കും വൈകാതെ തന്നെ ബോണസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഏറെക്കാലത്തെ ആവശ്യത്തിന് ശേഷം ജനുവരി മാസത്തിലാണ് മുന്‍ നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1,000 യൂറോ വീതം Covid-19 recognition payment അഥവാ കോവിഡ് ബോണസ് ആയി നല്‍കാന്‍ തീരുമാനിച്ചത്. ടാക്‌സ് ഒഴിവാക്കി ഇത് നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. 2020 മാര്‍ച്ച് 1 മുതല്‍ 2021 ജൂണ്‍ 30 വരെ കോവിഡ് … Read more

University Hospital Limerick-ൽ 111 രോഗികൾ ട്രോളികളിൽ; അടിയന്തര നിയമനത്തിന് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

University Hospital Limerick-ല്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിദഗ്ദ്ധസംഘത്തെ ഉടന്‍ നിയമിക്കാന്‍ HSE-ക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം. ബുധനാഴ്ചത്തെ കണക്കനുസരിച്ച് 111 രോഗികള്‍ നിലവില്‍ ട്രോളികളിലാണ് കഴിയുന്നത്. സ്ഥിതി ആശങ്കാജനകമാണെന്ന് പറഞ്ഞ മന്ത്രി സ്റ്റീഫന്‍ ഡോനലി, ഉടന്‍ നടപടിയെടുക്കാന്‍ HSE-ക്ക് നിര്‍ദ്ദേശം നല്‍കി. Irish Nurses and Midwives Organisation (INMO) പുറത്തുവിട്ട കണക്ക് പ്രകാരം, കഴിഞ്ഞയാഴ്ച 649 രോഗികളാണ് വരാന്തയിലെ ട്രോളികളിലും, അത്യാഹിതവിഭാഗത്തിലും, വാര്‍ഡുകളിലുമായി ചികിത്സ തേടിയത്. അതേസമയം വാരാന്ത്യത്തില്‍ എത്ര പേരെ ട്രോളികളില്‍ … Read more