ഉപദേശം കൊണ്ടും കാര്യമില്ല; അയർലണ്ടിലെ National Slow Down Day-ൽ പിടിയിലായത് 850 ഡ്രൈവർമാർ
അയര്‍ലണ്ടില്‍ റോഡപകടമരണങ്ങള്‍ വലിയ രീതിയില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഗാര്‍ഡ തിങ്കളാഴ്ച നടത്തിയ 24 മണിക്കൂര്‍ National Slow Down Day-ല്‍ അമിതവേഗതയ്ക്ക് പിടിയിലായത് 865 ഡ്രൈവര്‍മാര്‍. അമിതവേഗമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നതെന്ന് ബോധവല്‍ക്കരിക്കാനായി നടത്തിയ ദിനാചരണത്തിലാണ് ഇത്രയും ഡ്രൈവര്‍മാര്‍ പിടിയിലാകുന്നത്. പിടിക്കപ്പെട്ട എല്ലാവരും പിഴയായി 160 യൂറോ വീതം അടയ്ക്കണം. ഒപ്പം ഇവരുടെ ലൈസന്‍സില്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകള്‍ ചേര്‍ക്കുകയും ചെയ്യും. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ഈ വര്‍ഷമുണ്ടായ റോഡപകടമരണങ്ങള്‍ 127 ആണ്. ഓഗസ്റ്റ് മാസത്തില്‍ മാത്രം … Read more