ആശുപത്രി വരാന്തയിൽ നിന്നും മിസ് കേരളാ റാംപിലേയ്ക്ക്; റിറ്റിയും റിയയും പിന്നിട്ട വഴികൾ…

ആശുപത്രി വരാന്തയിലൂടെ നഴ്‌സിങ് യൂണിഫോമില്‍, കൈയില്‍ മരുന്നുകളുമായി നടന്നുനീങ്ങവെ പെട്ടെന്ന് മുന്നിലെ വരാന്ത ഒരു റാംപ് ആയി മാറുകയും, അവിടെ ചുറ്റും നിറയുന്ന കൈയടികള്‍ക്കിടെ മാലാഖയുടെ വസ്ത്രവുമണിഞ്ഞ് സൗന്ദര്യമത്സരത്തിലെ വിജയകിരീടം ചൂടി നില്‍ക്കുകയും ചെയ്‌തൊരു സ്വപ്‌നസമാന യാത്രയാണ് അയര്‍ലണ്ട് മലയാളിയായ റിറ്റി സൈഗോയുടേത്. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ നീങ്ങിക്കൊണ്ടിരുന്ന ജീവിതത്തില്‍, ആത്മവിശ്വാസത്തോടെ എടുത്ത ഒരൊറ്റ തീരുമാനമാണ് റിറ്റിയെന്ന നഴ്‌സിനെ പ്രഥമ മിസ് കേരളാ അയര്‍ലണ്ട് കിരീടം ചൂടുന്ന ആദ്യ വ്യക്തിയെന്ന ചരിത്രനേട്ടത്തിലേയ്ക്ക് നയിച്ചത്. ഇരുധ്രുവങ്ങളിലെന്ന പോലെ നില്‍ക്കുന്ന നഴ്‌സിങ്, … Read more