സ്‌പെയിനിലെ പ്രളയത്തിൽ 205 മരണം

സ്‌പെയില്‍ മൂന്ന് ദിവസം നീണ്ടുനിന്ന പ്രളയത്തില്‍ 205 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. മരണങ്ങളില്‍ 202-ഉം വലന്‍സിയ പ്രവിശ്യയിലാണ്. നിരവധി ടൗണുകളില്‍ ഇപ്പോഴും വാഹനങ്ങളും മറ്റ് വസ്തുക്കളും കുടുങ്ങിക്കിടക്കുകയാണ്. വീടുകളിലും മറ്റ് കെട്ടിടങ്ങളിലുമായി ആളുകളും കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രളയത്തിന് പിന്നാലെ വൈദ്യുതബന്ധം നിലച്ച പല പ്രദേശങ്ങളും ഇരുട്ടില്‍ തുടരുകയാണ്. ശുദ്ധജലത്തിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഫോണ്‍ കണക്ഷനുകളും പലയിടത്തും പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. പ്രളയം ബാധിച്ച ധാരാളം പേര്‍ മാധ്യമങ്ങള്‍ വഴി സഹായം തേടുന്നുണ്ട്. പ്രളയത്തെ പറ്റി അധികൃതര്‍ ആദ്യ ദിവസം … Read more