നിങ്ങളുടെ കുട്ടി ഓൺലൈനിൽ ലൈംഗികമായി ആക്രമിക്കപ്പെടുന്നുണ്ടോ? കണ്ണടച്ച് ഇല്ലെന്ന് പറയും മുമ്പ് വായിക്കുക…
അയര്‍ലണ്ടില്‍ കുട്ടികള്‍ക്ക് നേരെ ഓണ്‍ലൈന്‍ വഴി ലൈംഗികാതിക്രമങ്ങള്‍ വ്യാപകമായതായി രാജ്യത്തെ 67% പേരും. ഇയു രാജ്യങ്ങളിലായി പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ യൂറോപ്യന്‍ കമ്മിഷന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിവായത്. അതേസമയം രാജ്യത്തെ അഞ്ചില്‍ ഒന്ന് പേര്‍ മാത്രമാണ് കുട്ടികള്‍ ഓണ്‍ലൈനില്‍ എന്തെല്ലാം ചെയ്യുന്നുവെന്ന് രക്ഷിതാക്കള്‍ അറിയുന്നുണ്ടെന്ന് പറഞ്ഞത്. പണം, മറ്റ് സമ്മാനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്ത് ലൈംഗികമായി ഉപയോഗിക്കുന്ന സംഭവങ്ങളുമുണ്ട്. രാജ്യത്തെ 11% പേരാണ് ഓണ്‍ലൈന്‍ വഴി ലൈംഗികാതിക്രമം നടന്ന ഒരു കുട്ടിയെയെങ്കിലും അറിയാമെന്ന് പ്രതികരിച്ചത്. ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്യുന്നതിനിടെ … Read more