അയർലണ്ടുകാർ ഈ വർഷം ഏറ്റവുമധികം ഗൂഗിളിൽ തിരഞ്ഞത് ഇക്കാര്യങ്ങൾ

ഈ വര്‍ഷം അയര്‍ലണ്ടുകാര്‍ ഏറ്റവുമധികം ഗൂഗിളില്‍ തിരഞ്ഞത് എന്തെല്ലാമെന്ന് വെളിപ്പെടുത്തി പുതിയ റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ‘ഇയര്‍ ഇന്‍ സെര്‍ച്ച്’ റിപ്പോര്‍ട്ട് പ്രകാരം, ഈ വര്‍ഷം അയര്‍ലണ്ടുകാര്‍ ഏറ്റവുമധികം തിരഞ്ഞ സിനിമ ‘ഓപ്പണ്‍ഹൈമര്‍’ ആണ്. ലോകപ്രശസ്ത സംവിധായകനായ ക്രിസ്റ്റഫര്‍ നോലന്റെ ചിത്രത്തില്‍, നായകനായ ജെ. ഓപ്പണ്‍ഹൈമറിനെ അവതരിപ്പിച്ചത് ഐറിഷ് നടനായ കിലിയന്‍ മര്‍ഫിയാണ്. ‘ബാര്‍ബി,’ ഐറിഷ് സിനിമയായ ‘ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍’ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. RTE-യിലെ ശമ്പളവിവാദമാണ് അയര്‍ലണ്ടുകാര്‍ ഗൂഗിളിനോട് ചോദിച്ച മറ്റൊരു പ്രധാന വിഷയം. … Read more

RTE ശമ്പള വിവാദം; വിവാദത്തിനു കാരണം ആശയക്കുഴപ്പം, പണം തിരികെ നൽകാൻ തയ്യാറെന്ന് Ryan Tubridy

അയര്‍ലണ്ടിലെ ഔദ്യോഗിക ചാനലായ RTE-യില്‍ നിന്നും ലഭിച്ച രണ്ട് പേയ്‌മെന്റുകള്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് പ്രമുഖ അവതാരകന്‍ Ryan Tubridy. മുന്‍ ലേറ്റ് ലേറ്റ് ഷോ അവതാരകനായ Tubridy-ക്ക് RTE അനധികൃതമായി അധികശമ്പളം നല്‍കിയെന്ന വിവാദം കത്തിനില്‍ക്കേയാണ് പണം തിരികെ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. RTE-യുടെ പരസ്യദാതാക്കളായ Renault കമ്പനിക്ക് വേണ്ടി ആറ് തവണ കൂടി പരിപാടിയില്‍ പ്രത്യക്ഷപ്പെടാനിരുന്നതാണെന്നും, എന്നാല്‍ അത് നടക്കാതെ വരികയാണെങ്കില്‍ പണം തിരികെ നല്‍കുമെന്നും Tubridy വ്യക്തമാക്കി. പരിപാടി അവതരിപ്പിക്കുന്നതില്‍ നിന്നും തന്നെ … Read more

RTE അധികശമ്പള വിവാദം; Tubridy-യും ഏജന്റും ഇന്ന് പാർലമെന്റ് കമ്മറ്റികൾക്ക് മുമ്പിൽ ഹാജരാകും

345,000 യൂറോയുടെ അധികശമ്പളവിവാദത്തില്‍ മുന്‍ Late Late Show അവതാരകനായ Ryan Tubridy-യും, അദ്ദേഹത്തിന്റെ ഏജന്റായ Noel Kelly-യും ഇന്ന് രണ്ട് പാര്‍ലമെന്റ് കമ്മറ്റികള്‍ക്ക് മുമ്പാകെ വിശദീകരണം നല്‍കും. കമ്മറ്റിയുടെ നടപടികളില്‍ പരമാവധി സുതാര്യതയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി RTE-യുടെ പുതിയ ഡയറക്ടര്‍ ജനറലായ Kevin Bakhurst ഇന്നലെ പറഞ്ഞിരുന്നു. RTE-യില്‍ Tubridy-യുടെ ഭാവി സംബന്ധിച്ചുള്ള തീരുമാനം ഇതിന് ശേഷമായിരിക്കും എടുക്കുക. കമ്മറ്റിയുടെ ചോദ്യം ചെയ്യലിന് ഹാജരാകുന്ന Tubridy-യും ഏജന്റ് Kelly-യും അഭിഭാഷകരെയും ഒപ്പം കൊണ്ടുവരുമെന്നാണ് അറിയുന്നത്. എന്നാല്‍ നിയമപ്രകാരം … Read more