യൂറോയ്ക്ക് എതിരെ രൂപയ്ക്ക് തകർച്ച; സർവ്വകാല റെക്കോർഡ് ഭേദിക്കുമോ?

യൂറോയ്ക്ക് എതിരെ ഇന്ത്യന്‍ രൂപയ്ക്ക് വലിയ തകര്‍ച്ച. നിലവില്‍ 1 യൂറോയ്ക്ക് 92.276 രൂപ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. രൂപയ്‌ക്കെതിരെ യൂറോ നേടുന്ന ഏറ്റവും ഉയര്‍ന്ന മൂല്യങ്ങളിലൊന്നാണ് ഇത്. രണ്ട് ദിവസം മുമ്പ് ജൂലൈ 14-ന് 1 യൂറോയ്ക്ക് 92.348 രൂപയായതാണ് സര്‍വ്വകാല റെക്കോര്‍ഡ്. അതിന് മുമ്പ് മാര്‍ച്ച് 8-ന് യൂറോയുടെ മൂല്യം 86.463 രൂപയിലേ്ക്ക് താഴ്ന്നിരുന്നു.