ഡബ്ലിൻ തീരത്ത് വീശിയടിച്ച കാറ്റിൽ നിയന്ത്രണം വിട്ട് ബോട്ട്; 2 പേരെ സാഹസികമായി രക്ഷിച്ച് കോസ്റ്റ് ഗാർഡ്

ഡബ്ലിന്‍ തീരത്ത് അതിശക്തമായ കാറ്റില്‍ പെട്ട് നിയന്ത്രണം വിട്ട ബോട്ടില്‍ നിന്നും രണ്ട് പേരെ രക്ഷിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വടക്കന്‍ ഡബ്ലിനിലെ ദ്വീപായ Lambay Island-ന് സമീപം വച്ച് വീശിയടിച്ച കാറ്റില്‍ ഉല്ലാസ നൗകയുടെ നിയന്ത്രണം വിട്ടത്. വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനായി RNLI സംഘം എത്തിയെങ്കിലും, കടല്‍ക്ഷോഭം കാരണം ആദ്യം വെല്ലുവിളി നേരിട്ടു. തുടര്‍ന്ന് ഏത് പ്രതികൂല കാലാവസ്ഥയെയും ചെറുത്ത് നില്‍ക്കാന്‍ ശേഷിയുള്ള Roy Barker III എന്ന ലൈഫ് ബോട്ട് ഉപയോഗിച്ചാണ് സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. … Read more

കോർക്ക് കടലിൽ അപകടത്തിൽ പെട്ട ബോട്ടിൽ നിന്നും 12 പേരെ രക്ഷിച്ചു

കോര്‍ക്ക് കടലിൽ അപകടത്തില്‍ പെട്ട ബോട്ടില്‍ നിന്നും 12 പേരെ രക്ഷിച്ചു. വെള്ളിയാഴ്ച രാവിലെയാണ് രണ്ട് ക്രൂ മെമ്പര്‍മാരും, 10 യാത്രക്കാരുമടങ്ങിയ ബോട്ട് എഞ്ചിന്‍ തകരാര്‍ കാരണം അപകടത്തില്‍ പെട്ടത്. ബോട്ട് നിന്നുപോയതോടെ തിരയില്‍ പെട്ട് Ballycotton ലൈറ്റ് ഹൗസിന് സമീപത്തെ പാറക്കെട്ടില്‍ ഇടിക്കാനുള്ള സാധ്യതയും നിലനിന്നിരുന്നു. Ballycotton-ലെ RNLI ബോട്ടായ The Austin Lidbury ആണ് രക്ഷാപ്രവര്‍ത്തനദൗത്യം ഏറ്റെടുത്തത്. അപകടത്തില്‍ പെട്ട യാത്രാ ബോട്ടിനെ കയര്‍ കെട്ടി വലിച്ച് സുരക്ഷിതമായി തീരത്ത് എത്തിച്ചാണ് എല്ലാവരെയും രക്ഷപ്പെടുത്തിയത്. … Read more

പുതുവർഷ രാത്രിയിൽ കടലിൽ മുങ്ങിപ്പോയയാളുടെ ജീവൻ രക്ഷിച്ച് ഓഫ് ഡ്യൂട്ടിയിലായിരുന്ന ഫയർ ഫൈറ്ററും സാധാരണക്കാരനും

ന്യൂ ഇയര്‍ രാവില്‍ കടലില്‍ കുളിക്കാനിറങ്ങി മുങ്ങിപ്പോകുകയായിരുന്ന ആളെ രക്ഷപ്പെടുത്തി ഓഫ് ഡ്യൂട്ടിയിലായിരുന്ന ഫയര്‍ ഫൈറ്ററും, സാധാരണക്കാരനും. കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ Dunmore East ബീച്ചിലായിരുന്നു സംഭവം. രാത്രി 9.30-ഓടെയാണ് കടലില്‍ കുളിക്കാനിറങ്ങിയ പുരുഷന്‍ Counsellor’s Strand-ലുള്ള പാറക്കെട്ടിലെ വെള്ളത്തില്‍ അപകടത്തില്‍ പെട്ടത്. സംഭവം ശ്രദ്ധിച്ച രണ്ട് പേര്‍ ഉടന്‍ തന്നെ ഒരു ലൈഫ് ബോയ് (Life buoy) ഉപയോഗിച്ച് ഇദ്ദേഹത്തെ മുങ്ങിപ്പോകാതെ പിടിച്ച് വച്ചു. അപ്പോഴേയ്ക്കും വിവരമറിഞ്ഞ് രക്ഷാസേന എത്തുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹത്തെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. … Read more