യു.കെയോട് കൊമ്പുകോർത്ത് അയർലണ്ട്; വിവാദമായ ‘റുവാൻഡ ധാരണ’ എന്ത്?

അനധികൃത കുടിയേറ്റം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യു.കെ കഴിഞ്ഞയാഴ്ച പാസാക്കിയ റുവാന്‍ഡ ഡീപ്പോര്‍ട്ടേഷന്‍ നിയമവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിന്റെ വിയോജിപ്പ് ശക്തമായി അറിയിച്ചുകൊണ്ട് ഐറിഷ് സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്. നിയമം പാസായതോടെ യു.കെയിലെ അനധികൃത കുടിയേറ്റക്കാര്‍ വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തി കടന്ന് അയര്‍ലണ്ടിലേയ്ക്ക് എത്തുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ പരിഹാരം വേണമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ മുതലായവര്‍ യു.കെ അധികൃതരോടെ ആവശ്യപ്പെട്ടിട്ടുണ്ട്. അയർലണ്ട്- യു.കെ ബന്ധത്തെ തന്നെ ബാധിക്കുന്ന വിഷയം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ … Read more