സഭയുടെ ‘വിശ്വാസം’ നേടി മന്ത്രി മക്കന്റീ; സർക്കാരിന് നേട്ടം

ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭയില്‍ പരാജയപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിനെതിരായി സര്‍ക്കാര്‍ കൊണ്ടുവന്ന വിശ്വാസപ്രമേയത്തെ അനുകൂലിച്ച് 83 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍, 63 പേര്‍ എതിര്‍ത്തു. ഇതോടെ വിശ്വാസപ്രമേയത്തില്‍ മന്ത്രി മക്കന്റീ വിജയിക്കുകയായിരുന്നു. ഡബ്ലിനില്‍ തീവ്രവലതുപക്ഷ വാദികള്‍ നടത്തിയ കലാപത്തിന് പിന്നാലെയാണ് മന്ത്രിയും, ഗാര്‍ഡയും പരാജയമാണെന്നാരോപിച്ച് Sinn Fein, പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. തുടര്‍ന്ന് ഇന്നലെ നടന്ന പാര്‍ലമെന്റ് ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഇതിനെതിരെ വിശ്വാസപ്രമേയം … Read more

അയർലണ്ടിലെ നീതിന്യായവകുപ്പ് പരാജയമോ? മന്ത്രിക്കെതിരെ അവിശ്വാസപ്രമേയം

ഡബ്ലിന്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീക്കെതിരെ അവിശ്വാസപ്രമേയവുമായി പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein. ഡിസംബര്‍ 5 ചൊവ്വാഴ്ചയാണ് പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം സംബന്ധിച്ചുള്ള വോട്ടെടുപ്പ് നടക്കുക. നേരത്തെയും നഗരത്തില്‍ അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ മന്ത്രിക്കും, ഗാര്‍ഡ നേതൃത്വത്തിനുമെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രമേയം പാര്‍ലമെന്റില്‍ പരാജയപ്പെടാനും, മക്കന്റീ പ്രമേയത്തെ അതിജീവിക്കാനുമാണ് ഏറ്റവുമധികം സാധ്യതയെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. നഗരത്തിലുണ്ടായ കലാപത്തെ നേരിടാന്‍ മന്ത്രിയും, ഗാര്‍ഡ കമ്മിഷണറായ ഡ്രൂ ഹാരിസും സജ്ജരായിരുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മൂന്ന് കുട്ടികള്‍ക്കും, ഒരു ആയയ്ക്കുമാണ് നവംബര്‍ 23 … Read more

ഡബ്ലിനിൽ നടന്ന കലാപത്തിൽ അക്രമികൾ നശിപ്പിച്ചത് മലയാളിയുടെ കട; ഭീതിത ദിനം വിവരിച്ച് കട ഉടമ 

ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയര്‍ ഈസ്റ്റില്‍ ഒരാഴ്ച മുമ്പ് നടന്ന കലാപത്തിനിടെ വ്യാപക നഷ്ടം നേരിട്ട കടകളില്‍ ഒന്ന് മലയാളിയുടേത്. Lower Abbey Street-ലെ The Gala Express എന്ന കടയുടെ സഹഉടമയും, മലയാളിയുമായ റെജി യോഹന്നാന്‍, ഭയത്തോടെയാണ് ആ ദിവസത്തെ കുറിച്ച് ഓര്‍ക്കുന്നത്. പ്രദേശത്തെ സ്‌കൂളിന് സമീപം ഒരു അക്രമി, മൂന്ന് കുട്ടികളടക്കം നാല് പേരെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അക്രമി കുടിയേറ്റക്കാരനാണെന്നത് പുറത്തുവന്നതോടെ തീവ്രവലതുപക്ഷ വാദികള്‍ നഗരത്തില്‍ കലാപവും, ആക്രമണവും അഴിച്ചുവിടുകയായിരുന്നു. കലാപത്തില്‍ 13 … Read more

ഡബ്ലിൻ സ്‌കൂളിലെ അക്രമി കുടിയേറ്റക്കാരൻ, കുട്ടികളുടെ രക്ഷയ്‌ക്കെത്തിയത് മറ്റൊരു കുടിയേറ്റക്കാരൻ; ‘ബെനീസിയോ ഹീറോ’ എന്ന് അയർലണ്ടുകാർ

ഡബ്ലിനിലെ പാര്‍നെല്‍ സ്‌ക്വയര്‍ ഈസ്റ്റില്‍ വ്യാഴാഴ്ച നടന്ന കത്തിക്കുത്ത് സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം അക്രമിയെ തടയാനായി ആദ്യം മുന്നോട്ടുവന്ന ബ്രസീലുകാരനായ യുവാവ് കാരണമാണ് കൂടുതല്‍ പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ചാവോ ബെനീസിയോ (Caio Benicio) എന്ന 43-കാരനായ ഡെലിവറൂ ഡ്രൈവറാണ് അക്രമി കത്തിയുമായി ആളുകളെ ആക്രമിക്കുന്നത് കണ്ടയുടന്‍, ബൈക്കില്‍ നിന്നും ചാടിയിറങ്ങി അക്രമിയെ ഹെല്‍മെറ്റ് കൊണ്ടടിച്ച് താഴെയിട്ടത്. വ്യാഴാഴ്ച 1.30-ഓടെ പാര്‍നല്‍ സ്‌ക്വയര്‍ ഈസ്റ്റിലെ Gaelscoil Choláiste Mhuire സ്‌കൂളിന് മുന്നില്‍ വച്ചാണ് 50-ലേറെ പ്രായമുള്ള അക്രമി … Read more

‘സ്ഥിതി ശാന്തം’: ഡബ്ലിനിൽ കലാപം നിയന്ത്രണവിധേയമാക്കി ഗാർഡ

ഡബ്ലിന്‍ സ്‌കൂളിന് പുറത്തുവച്ച് അഞ്ച് പേര്‍ക്ക് കുത്തേറ്റതിനെ തുടര്‍ന്ന് സിറ്റി സെന്ററിലുണ്ടായ കലാപം കെട്ടടങ്ങിയതായി ഗാര്‍ഡ. ഇന്നലെ ഉച്ചയ്ക്ക് ശേഷം Parnel Square East-ലെ ഒരു സ്‌കൂളിന് സമീപത്താണ് മൂന്ന് കുട്ടികളടക്കം അഞ്ച് പേരെ അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചത്. പ്രതി കുടിയേറ്റക്കാരനാണ് എന്നാരോപിച്ച് തീവ്രവലതുപക്ഷ വാദികളാണ് സംഭവത്തിന് ശേഷം ഡബ്ലിന്‍ സിറ്റി സെന്ററില്‍ കലാപം ആരംഭിച്ചത്. ഗാര്‍ഡ വാഹനങ്ങള്‍ ആക്രമിക്കുകയും, തീയിടുകയും ചെയ്ത പ്രക്ഷോഭക്കാര്‍, അവസരം മുതലാക്കി പ്രദേശത്തെ കടകള്‍ കൊള്ളയടിക്കുകയും ചെയ്തു. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ … Read more