പണമിടപാടുകളും സേവനങ്ങളും മുടങ്ങി; ആപ്പ് പണിമുടക്കിയതിനെത്തുടർന്ന് ബുദ്ധിമുട്ടിലായി Revolut ഉപഭോക്താക്കൾ

അയര്‍ലണ്ടില്‍ പണമിടപാട് നടത്താന്‍ തടസ്സം നേരിട്ടതില്‍ വലഞ്ഞ് Revolut ഉപഭോക്താക്കള്‍. വെള്ളിയാഴ്ചയാണ് Revolut ആപ്പ് പണിമുടക്കിയത് കാരണം കാര്‍ഡ് പേയ്‌മെന്റുകള്‍, മണി ട്രാന്‍സ്ഫര്‍, റീചാര്‍ജ്ജ് മുതലായ സേവനങ്ങള്‍ ലഭ്യമാകാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലായത്. അതേസമയം വൈകാതെ തന്നെ പ്രശ്‌നം പരിഹരിച്ചതായും, ഉപഭോക്താക്കളുടെ പണം സുരക്ഷിതമാണെന്നും Revolut വക്താവ് അറിയിച്ചു. ആപ്പ് പഴയത് പോലെ തന്നെ പ്രവര്‍ത്തിച്ച് തുടങ്ങിയതായും കമ്പനി വ്യക്തമാക്കി. പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതായി ചിലര്‍ പരാതിപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. Revolut-ന്റെ മൊബൈല്‍ … Read more