അയർലണ്ടിൽ ചെറിയ കാലയളവിലേക്ക് വീടുകൾ വാടകയ്ക്ക് കൊടുക്കുന്നതിന് നിരോധനം കൊണ്ടുവരും; നിയമനിർമ്മാണം ഉടൻ എന്ന് മന്ത്രി

രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ചെറിയ കാലളവിലേയ്ക്ക് വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും വാടകയ്ക്ക് നല്‍കുന്നത് തടഞ്ഞുകൊണ്ട് നിയമനിര്‍മ്മാണം നടത്തുമെന്ന് ഭവനമന്ത്രി ഡാര ഒബ്രിയന്‍. ഓണ്‍ ദി സ്‌പോട്ട് ഫൈന്‍ അടക്കമുള്ളവ ഈ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2019-ല്‍ സമാനമായ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ടെങ്കിലും അത് കാര്യക്ഷമമല്ലെന്ന തോന്നലില്‍ നിന്നാണ് പ്രത്യേക നിയമം ഉണ്ടാക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. അതേസമയം കൃത്യമായ പ്ലാനിങ് പെര്‍മിഷനോ, മറ്റ് അനുമതികളോ കൂടാതെ വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും വാടകയ്ക്ക് നല്‍കുന്ന ഉടമസ്ഥരെയും, Airbnb പോലുള്ള പ്ലാറ്റ്‌ഫോമുകളെയും നിയമത്തിന് … Read more

അയർലണ്ടിലെ വീട്ടുടമകൾ വാടകക്കാരുടെ വിവരങ്ങൾ ഇനിമുതൽ RTB-യിൽ രജിസ്റ്റർ ചെയ്യണം; പുതിയ നിയമം പ്രാബല്യത്തിൽ

അയര്‍ലണ്ടിലെ വീട്ടുടമകള്‍ തങ്ങളുടെ വാടക്കാരുടെ വിവരങ്ങള്‍ വര്‍ഷാവര്‍ഷം Residential Tenancies Board (RTB)-മായി ബന്ധപ്പെട്ട് രേഖപ്പെടുത്തണമെന്ന പുതിയ നിയമവുമായി അധികൃതര്‍. ഏപ്രില്‍ 4-ന് നിലവില്‍ വന്ന നിയമപ്രകാരം വാടക കാലാവധി ആരംഭിച്ചാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ RTB-യില്‍ രജിസ്റ്റര്‍ ചെയ്യണം. എല്ലാ വര്‍ഷവും വാടക ആരംഭിച്ച വാര്‍ഷികദിവസം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഇത് പുതുക്കുകയും വേണം. വാടകക്കാര്‍, വാടക തുക, വാടക കാലയളവ് തുടങ്ങിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പുതിയ നിയമം പര്യാപ്തമാകുമെന്നാണ് പ്രതീക്ഷയെന്ന് RTB … Read more

വെക്സ്ഫോർഡിലെ പഴയ സ്‌കൂൾ ക്ലാസ് റൂമുകൾ 300 യൂറോ മാസവാടകയ്ക്ക് താമസിക്കാൻ നൽകപ്പെടുമെന്ന് പരസ്യം

വെക്‌സ്‌ഫോര്‍ഡിലെ ഉപേക്ഷിക്കപ്പെട്ട സ്‌കൂളിലെ ക്ലാസ്മുറികള്‍ മാസവാടകയ്ക്ക് നല്‍കാന്‍ പരസ്യം ചെയ്ത് ഉടമകള്‍. New Ross-ലെ Michael Street-ലുള്ള St Joseph’s School-ലെ രണ്ട് ക്ലാസ് മുറികളാണ് സ്റ്റുഡിയോ അക്കോമഡേഷന്‍ രീതിയില്‍ മാസം ബില്ലുകള്‍ അടക്കം 300 യൂറോ വാടകയ്ക്ക് നല്‍കപ്പെടുമെന്ന് അധികൃതര്‍ പരസ്യം ചെയ്തിരിക്കുന്നത്. Monoma Ireland-ലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. യൂറോപ്പിലെമ്പാടുമുള്ള ഉപേക്ഷിക്കപ്പെട്ട ഓഫിസുകള്‍, പോലീസ് സ്‌റ്റേഷനുകള്‍ തുടങ്ങിയവ വാസസ്ഥലങ്ങളാക്കി മാറ്റുന്ന കമ്പനിയാണ് Monoma. 20 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള ചെറിയ രീതിയില്‍ ഫര്‍ണിഷ്ഡ് ആയ ക്ലാസ് … Read more