ലിമെറിക്ക് സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയിലെ വലിയ പെരുന്നാൾ

ലിമെറിക്ക്: മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അയർലണ്ടിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള പ്രധമദേവാലയമായ ലിമെറിക്ക് സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ഒൻപതാമത് വലിയപെരുന്നാൾ മെയ് മാസം ആറ്, ഏഴ് തീയതികളിൽ പൂർവാധികം ഭംഗിയായി ആഘോഷിക്കുന്നതാണ്. ലിമെറിക്കിലെ സെൻറ് ഒളിവർപ്ലങ്കറ്റ് ദേവാലയത്തിൽ വെച്ചാണ് പെരുന്നാൾ ശുശ്രുഷകൾ നടത്തപ്പെടുന്നത്. മെയ് മാസം ആറാം തീയതി ആറ്മണിക്ക് സന്ധ്യാ നമസ്കാരവും, പ്രസംഗവും, പ്രദിക്ഷിണവും, ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്. മെയ് ഏഴാം തിയതി  ശനിയാഴ്ച 1:30ന്  നമസ്കാവും  തുടർന്ന്  വിശുദ്ധകുർബാനയും, പ്രസംഗവും, … Read more

ഫിബ്സ്ബൊറോയിൽ പുതുഞായറാഴ്‌ച തിരുനാൾ ആഘോഷിച്ചു

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ഫിബ്സ്ബൊറോ കുർബാന സെൻ്ററിൽ ഇടവക മധ്യസ്ഥനായ  ക്രിസ്തുരാജൻ്റേയും  പരിശുദ്ധ കന്യകാമറിയത്തിൻ്റേയും വിശുദ്ധ തോമാശ്ലീഹായുടേയും, വിശുദ്ധ മറിയം ത്രേസ്യായുടേയും, വിശുദ്ധ ഗീവർഗീസിൻ്റേയും ദൈവ കരുണയുടേയും സംയുക്ത  തിരുനാൾ  ആഘോഷിച്ചു. 2022 ഏപ്രിൽ 24  പുതുഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ബാല്ലിമൺ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ നടന്ന ആഘോഷമായ തിരുനാൾ റാസാ കുർബാനയ്ക്ക് സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്ററും ഇടവക വികാരിയുമായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ … Read more

ലിമെറിക്ക് ബൈബിൾ കൺവെൻഷൻ ‘വിശുദ്ധീകരണ ധ്യാനം 2022’ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കും

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വർഷവും ഓഗസ്റ്റിൽ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിൾ കൺവെൻഷൻ കോറോണയുടെ നിയന്ത്രണങ്ങൾ മാറിവന്നതോടെ 2022-ൽ പുനരാരംഭിക്കുന്നു. 2022 ഓഗസ്റ്റ് 25,26,27 (വ്യാഴം ,വെള്ളി ,ശനി )തീയതികളിൽ ലിമെറിക്ക്, പാട്രിക്‌സ്‌വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കൺവെൻഷൻ നടക്കുന്നത് .പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ .ഡാനിയേൽ പൂവണ്ണത്തിലാണ്  ഈ വർഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത് .മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കൺവെൻഷന്റെ … Read more

ഗോൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ചർച്ച് പരി. മോർ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 22, 23 തീയതികളിൽ

ഗോള്‍വേ സെന്റ് ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പരി. മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 22, 23 തീയതികളില്‍ നടത്തപ്പെടുന്നു. ഏപ്രില്‍ 22 വെള്ളിയാഴ്ച വൈകിട്ട് 5.45-ഓടെ കൊടിയേറ്റ് നടക്കും. റവ. ഫാ. ഡോ. ജോബിമോന്‍ സ്‌കറിയ പ്രസംഗം നടത്തും. ഏപ്രില്‍ 23-ന് രാവിലെ 10 മണിക്ക് റവ. ഫാ. ജിനു കുരുവിളയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. ഉച്ചയ്ക്ക് 1 മണിക്കുള്ള കൊടിയിറക്കോടെ ഇത്തവണത്തെ പെരുന്നാളിന് അവസാനമാകും.

മൺസ്റ്റർ ജീസസ് യൂത്ത് നടത്തുന്ന ENLIGHTEN: ഇനി ഒരാഴ്ച മാത്രം

കോർക്കിലെ ബാലിൻലൂ നെമോ റെൻജേർസ് GAA ഹാളിൽ വച്ച് മാർച്ച് 26 ശനിയാഴ്ച നടത്തപ്പെടുന്ന എൻലൈറ്റെൻ എന്ന ഏകദിന പ്രോഗ്രാമിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 09.00 മുതൽ വൈകിട്ട് 04.30 വരെയുള്ള പരിപാടികളിൽ പ്രവാസ ജീവിതത്തിനു മുതൽക്കൂട്ടാകുന്ന ക്ലാസുകൾ, ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കൽ, ആഘോഷകരമായ ദിവ്യബലി, ആരാധന, കുമ്പസാരം, ചെറുനാടകം, ലൈവ് മ്യൂസിക് സ്റ്റേജ് ഷോ എന്നിവയെല്ലാം ഈ ദിവസത്തെ മനോഹരമാക്കാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തോടെ പങ്കെടുക്കുന്നവരുടെ കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രോഗ്രാമും ഇതേ സ്ഥലത്ത് അന്നേ ദിവസം ഒരുങ്ങുന്നു. … Read more

ലിമെറിക്ക് സീറോ മലബാർ ചർച്ചിൽ 2022 വർഷത്തെ കൈക്കാരന്റെ സ്‌ഥാനാരോഹണവും,പുതിയ ഇടവകാംഗങ്ങൾക്ക്‌ സ്വീകരണവും നടന്നു

ലിമെറിക്ക് : 2022 വർഷത്തെ സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൻറെ നടത്തിപ്പ് കൈക്കാരൻ ആയി ശ്രീ .സിബി ജോണി 29 ആം തിയതി നടന്ന വിശുദ്ധ കുർബാന മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. കഴിഞ്ഞ ഒരു വർഷം നടത്തിപ്പ് കൈക്കാരൻ ആയിരുന്ന ശ്രീ .അനിൽ ആൻറണി  ചുമതല കൈമാറിക്കൊണ്ട് പുതിയ കൈക്കാരൻ സിബിക്ക് ആശംസകൾ  അറിയിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അയർലണ്ടിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ ലിമെറിക്കിലും വളരെയധികം ആളുകൾ ജോലിക്കായി  കുടുംബസമേതം  എത്തിച്ചേർന്നിട്ടുണ്ട്. കോവിഡിൻറെ നിയന്ത്രണങ്ങൾ … Read more

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 16,17,18 തീയതികളിൽ

ഡബ്ലിൻ : അയർലണ്ട്  സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ `ഒരുക്കം`  2022 ഫെബ്രുവരി 16.17,18 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) നടക്കും.   യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷനു കീഴിൽ വരുന്ന രാജ്യങ്ങളിലെ വിവാഹത്തിനായ് ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള ഈ  കോഴ്സ് കോവിഡ് നിയന്ത്രണങ്ങൾ മൂലം ഓൺലൈനായാണു നടത്തപ്പെടുക.    ദിവസവും രാവിലെ 9  ന് ആരംഭിച്ച് വൈകിട്ട് 5.30ന്  അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്    സീറോ മലബാർ … Read more

അയർലണ്ട് യാക്കോബായ സുറിയാനി സഭയുടെ പുതുവത്സര ധ്യാനം ജനുവരി 1-ന്

അയര്‍ലണ്ടിലെ പരീ. യാക്കോബായ സുറിയാനി സഭ ശുശ്രൂഷക സംഘം സംഘടിപ്പിക്കുന്ന പുതുവത്സരധ്യാനം ‘സബ്‌റോ തോബോ’ 2022 ജനുവരി 1-ന് നടക്കും. വൈകിട്ട് 5 മണി മുതല്‍ സൂ മീറ്റിങ് വഴിയാണ് ധ്യാനം നടത്തപ്പെടുക. ബഹു. ജോസഫ് പുത്തന്‍പുരയ്ക്കല്‍ അച്ചന്‍ ധ്യാനത്തിന് നേതൃത്വം നല്‍കും. 6.15-ന് സന്ധ്യാ പ്രാര്‍ത്ഥനയോടെ പരിപാടി അവസാനിക്കും. H.G Dr. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്താ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. വിശ്വാസികളോട് കുടുംബസമേതം ധ്യാനത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. Meeting ID: 837 8073 … Read more

ബ്ലാഞ്ചാർഡ്സ്ടൗണിൽ തിരുനാളും ഇടവകദിനവും ആഘോഷിച്ചു

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്ലാഞ്ചാർഡ്സ്ടൗൺ കുർബാന സെൻ്ററിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ ജപമാല റാണിയുടെ തിരുനാളും ഇടവക ദിനവും സമുചിതമായ് ആഘോഷിച്ചു. ഒക്ടോബർ 31 ഞായറാഴ്ച് രാവിലെ 8 മണിക്ക് ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിൽ നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് യൂറോപ്പിനായുള്ള സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായിരുന്നു. സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, ഫാ. സെബാസ്റ്റ്യൻ നെല്ലെംകുഴി ഒ.സി.ഡി … Read more