ഡബ്ലിനിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ടാക്സി ഡ്രൈവർക്ക് രണ്ട് സ്ത്രീകളെ പീഡിപ്പിച്ച മറ്റൊരു കേസിൽ 17 വർഷം കൂടി തടവ്

ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 13 വര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഡബ്ലിനിലെ ടാക്‌സി ഡ്രൈവര്‍ക്ക്, വേറെ രണ്ട് സ്ത്രീകളെ കൂടി പീഡിപ്പിച്ച കുറ്റത്തിന് 17 വര്‍ഷം അധിക തടവ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച Raymond Shorten എന്ന 50-കാരന് തിങ്കളാഴ്ചയായിരുന്നു കോടതി 13 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. പീഡനത്തിന് പുറമെ ഇയാള്‍ കുട്ടിക്ക് നേരെ ലൈംഗികാതിക്രമവും നടത്തിയിരുന്നു. 2012-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഈ കേസിന് പുറമെയാണ് 2022 ജൂണില്‍ 19-കാരിയെയും, 2022 ഓഗസ്റ്റില്‍ 20-കാരിയെയും പീഡിപ്പിച്ച … Read more

ഫ്രാൻസിൽ ഐറിഷ് റഗ്ബി ആരാധികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ഐറിഷ് റഗ്ബി ആരാധികയെ ഫ്രാന്‍സില്‍ വച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഫ്രാന്‍സില്‍ നടക്കുന്ന റഗ്ബി ലോകകപ്പിനിടെ കഴിഞ്ഞ വാരാന്ത്യത്തില്‍ Bordeaux-ലാണ് സംഭവം. ഇതെത്തുടര്‍ന്ന് ഫ്രഞ്ച് പൊലീസ് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ഫ്രഞ്ച് പൊലീസുമായി തങ്ങള്‍ ബന്ധപ്പെട്ടതായി ഗാര്‍ഡയും പ്രതികരിച്ചു. മൂന്ന് പുരുഷന്മാരാണ് ഐറിഷുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഗ്ബി വേള്‍ഡ് കപ്പില്‍ ശനിയാഴ്ച നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ അയര്‍ലണ്ട് റൊമാനിയയെയായിരുന്നു നേരിട്ടത്. മത്സരം കാണാനെത്തിയ ആയിരക്കണക്കിന് ആരാധകരില്‍ ഒരാള്‍ക്കാണ് ദുരനുഭവമുണ്ടായത്.

സമ്മതം ലഭിച്ചെന്ന് വിശ്വസിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അയർലണ്ടിൽ നിയമത്തിന് മുന്നിൽ നിന്നും രക്ഷപ്പെടണമെന്നില്ല

അയര്‍ലണ്ടില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കുന്ന Criminal Law (Sexual Offences and Human Trafficking) Bill 2023 സര്‍ക്കാര്‍ അംഗീകരിച്ചു. രാജ്യത്ത് നിലവിലെ നിയമപ്രകാരം, പരാതി നല്‍കിയയാള്‍ ലൈംഗികബന്ധത്തിന് സമ്മതം നല്‍കിയെന്ന് സത്യത്തില്‍ തെറ്റിദ്ധരിച്ചാണ് പീഡനം നടത്തിയതെങ്കില്‍, ആരോപണവിധേയനെ കുറ്റവിമുക്തനാക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമ്പോള്‍ സാധാരണ ഒരാള്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടോ എന്ന് കൂടി പരിശോധിക്കുന്ന തരത്തിലാണ് പുതിയ ബില്‍. അതായത് ആരോപണവിധേയന്‍, ഇരയില്‍ നിന്ന് സമ്മതം ലഭിച്ചുവെന്ന് വിശ്വസിച്ചാലും, കേസിലെ സാഹചര്യത്തില്‍ സാധാരണ … Read more