ഐഫോൺ 12 കൂടുതൽ റേഡിയേഷൻ പുറത്തുവിടുന്നു; വിൽപ്പന നിർത്തിച്ച് ഫ്രാൻസ്
ഐഫോണ്‍ 12 പുറത്തുവിടുന്ന റേഡിയേഷന്‍ പരിധിയിലധികമാണെന്നും, രാജ്യത്ത് ഈ മോഡലിന്റെ വില്‍പ്പന കമ്പനി നിര്‍ത്തണമെന്നും ഫ്രാന്‍സ്. ഫ്രഞ്ച് സര്‍ക്കാരിന് കീഴിലുള്ള ദി നാഷണല്‍ ഫ്രീക്വന്‍സി ഏജന്‍സിയാണ് (ANFR) ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം ഈ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നും രാജ്യത്തെ റേഡിയേഷന്‍ നിരീക്ഷണ ഏജന്‍സിയായ ANFR ആപ്പിളിനോട് ആവശ്യപ്പെട്ടു. ഐഫോണ്‍ 12-ല്‍ നടത്തിയ അപ്‌ഡേഷന്‍ പരിശോധിക്കുമെന്ന് പറഞ്ഞ ഏജന്‍സി, റേഡിയേഷന്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഫ്രാന്‍സില്‍ വിറ്റ ഫോണുകള്‍ തിരിച്ചെടുക്കേണ്ടിവരുമെന്ന് കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ … Read more