അയർലണ്ടിലെ സൂപ്പർമാർക്കറ്റിൽ വിവേചനം നേരിട്ട റോമ വിഭാഗക്കാരന് 6,000 യൂറോ നഷ്ടപരിഹാരം

അയര്‍ലണ്ടില്‍ റോമ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് സേവനം നിഷേധിച്ച സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍, പരാതിക്കാരന് 6,000 യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ (WRC). 2023 ഒക്ടോബര്‍ 5-ന് രാജ്യത്തെ ഒരു ടൗണിലുള്ള Centra സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ റോമ വിഭാഗക്കാരനായ ആള്‍ക്കും, ഇദ്ദേഹത്തിന്റെ 13 വയസുകാരിയായ മകള്‍ക്കുമാണ് ദുരനുഭവം ഉണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ തങ്ങളോട് വിവേചനത്തോടെ പെരുമാറിയെന്ന് കാട്ടിയാണ് റോമ വിഭാഗക്കാരനായ ആള്‍ വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷനില്‍ പരാതി നല്‍കിയത്. അതേസമയം തങ്ങള്‍ വിവേചനപൂര്‍വ്വം പെരുമാറിയില്ലെന്നും, … Read more

ഇന്ത്യൻ വിദ്യാർത്ഥിയുടെ കഴുത്തിൽ കുരുക്കിട്ട് മുറുക്കി; വംശീയ ആക്രമണങ്ങളിൽ ഞെട്ടി കോർക്ക്

കോര്‍ക്കില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കയറിട്ട് മുറുക്കുകയും, വംശീയമായി ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഞെട്ടല്‍. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കോര്‍ക്ക് സിറ്റിയില്‍ വച്ച് ഇന്ത്യക്കാരനായ ഒരു വിദ്യാര്‍ത്ഥിയെ പുറകിലൂടെ സമീപിച്ച അക്രമി, കഴുത്തില്‍ കയറിട്ട് മുറുക്കി ശ്വാസം മുട്ടിച്ചത്. എന്നാല്‍ അക്രമിയില്‍ നിന്നും ഉടന്‍ തന്നെ കുതറി മാറിയ വിദ്യാര്‍ത്ഥി, ഇയാളുടെ ഫോട്ടോ എടുത്തു. Patrick’s Street-ല്‍ നടന്ന സംഭവത്തില്‍ ഗാര്‍ഡയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. അക്രമം നേരിട്ട വിദ്യാര്‍ത്ഥി പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. അതേസമയം … Read more

ഓഫീസിൽ വച്ച് സഹപ്രവർത്തകയുടെ കുടിയേറ്റ വിരുദ്ധ പരാമർശം; അയർലണ്ടിൽ വാദിക്ക് 5,000 യൂറോ നഷ്ടപരിഹാരം നൽകാൻ വിധി

മിശ്രവംശക്കാരനായ ഐറിഷ് പൗരന് നേരെ സഹപ്രവര്‍ത്തക കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ സംഭവത്തില്‍ 5,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ വിധി. വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മിഷനാണ് വാദിക്കുണ്ടായ അപമാനത്തിനും, മനഃപ്രയാസത്തിനും പകരമായി നഷ്ടപരിഹാരം നല്‍കാന്‍ ഇദ്ദേഹം ജോലി ചെയിതിരുന്ന കമ്പനിയോട് ഉത്തരവിട്ടത്. ഇത്തരം സംഭവങ്ങള്‍ പ്രതിരോധിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. അയര്‍ലണ്ടിലെ ഒരു മെഡിക്കല്‍ മാനുഫാക്ച്വറിങ് കമ്പനിയിലെ ജോലിക്കാരനായിരുന്നു വാദി. ഇദ്ദേഹത്തിന്റെ പിതാവ് ആഫ്രിക്കന്‍ വംശജനാണ്. 2023 ജൂലൈ 19-ന് ജോലിസ്ഥലത്തെ കാന്റീനില്‍ വച്ച് കുടിയേറ്റത്തെക്കുറിച്ച് … Read more

ഭരണകക്ഷി സ്ഥാനാർത്ഥിയും മലയാളിയുമായ ലിങ്ക് വിൻസ്റ്റാർ മാത്യുവിന് നേരെ ഡബ്ലിനിൽ വംശീയാധിക്ഷേപം

Fine Gael പാര്‍ട്ടിയുടെ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയും, മലയാളിയുമായ ലിങ്ക്‌വിന്‍സ്റ്റാര്‍ മാത്യുവിന് നേരെ വംശീയാധിക്ഷേപം. പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ സുപരിചിതനായ ലിങ്ക്‌വിന്‍സ്റ്റാര്‍, വരുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ Artane/Whitehall ഇലക്ടറല്‍ ഏരിയയിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥിയായാണ് ജനസമ്മതി തേടുന്നത്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം നോര്‍ത്ത് ഡബ്ലിനിലെ Kilmore-ല്‍ പോസ്റ്റര്‍ പതിക്കാന്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് നേരെ കുടിയേറ്റവിരുദ്ധര്‍ വംശീയമായ അധിക്ഷേപം നടത്തിയത്. ഇതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു പോസ്റ്റില്‍ പതിച്ച പോസ്റ്റര്‍ ചൂണ്ടി അത് എടുത്തുമാറ്റാന്‍ … Read more

അയർലണ്ടിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു; പ്രധാന കാരണം ഇതര വംശക്കാരോടുള്ള വെറുപ്പ്

അയര്‍ലണ്ടില്‍ ഉണ്ടാകുന്ന വിദ്വേഷകുറ്റകൃത്യങ്ങളില്‍ വര്‍ദ്ധന. കുടിയേറ്റവിരുദ്ധ പ്രക്ഷോഭങ്ങളും, തീവ്രവലതുപക്ഷവാദവും വര്‍ദ്ധിക്കുന്നതിനിടെയാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് ഗാര്‍ഡ പുറത്തുവിട്ടിരിക്കുന്നത്. 2023-ല്‍ 548 വിദ്വേഷ കുറ്റകൃത്യങ്ങളും, കുറ്റകൃത്യമായി കണക്കാനാകാത്ത അതേസമയം വിദ്വേഷവുമായി ബന്ധപ്പെട്ടതുമായി 103 സംഭവങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ഗാര്‍ഡയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022-ല്‍ ഇത് യഥാക്രമം 510, 72 എന്ന നിലയിലായിരുന്നു. വിദ്വേഷകുറ്റകൃത്യങ്ങളിലേയ്ക്ക് നയിച്ച കാരണങ്ങളില്‍ മുന്‍പന്തിയിലുള്ളത് വംശീയ വിദ്വേഷം (36%), ഇതര രാജ്യത്തെ പൗരത്വം (18%), ഭിന്നലൈംഗികാഭിരുചി (16%) എന്നിവയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് നടക്കുന്ന വിദ്വേഷകുറ്റകൃത്യങ്ങളുടെ … Read more

‘അയർലണ്ടുകാർക്ക് മാത്രം, അല്ലെങ്കിൽ വീടിന് തീവയ്ക്കും’; ഫിൻഗ്ലാസിലെ വീടുകളിൽ വംശീയ വിദ്വേഷം പുലർത്തുന്ന ചുവരെഴുത്ത്

ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ സോഷ്യല്‍ ഹൗസിങ് പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടെ ചുമരില്‍ വംശീയ വിദ്വേഷം നിറഞ്ഞ വാക്കുകള്‍ എഴുതിവച്ച് അജ്ഞാതര്‍. പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന മൂന്ന് വീടുകളുടെ ചുമരിലാണ് ‘അയര്‍ലണ്ടുകാര്‍ക്ക് മാത്രം, അല്ലെങ്കില്‍ വീടിന് തീവയ്ക്കും (Irish only or the house burns)’ എന്ന് ഗ്രാഫിറ്റി രീതിയില്‍ എഴുതിവച്ചിരിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇത് മായ്ച്ചുകളയാനുള്ള നടപടികളെടുത്തതായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അറിയിച്ചു. ഇംഗ്ലിഷ് ഡിഫന്‍സ് ലീഗ് മുന്‍ നേതാവായ ടോമി റോബിന്‍സണ്‍ അടക്കമുള്ളവര്‍ ഈ വംശവെറിയെ … Read more

‘ഇനിയും വയ്യ സഹിക്കാൻ’: വംശീയാതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികളാവശ്യപ്പെട്ട് ഡബ്ലിനിൽ ആയിരങ്ങൾ തെരുവിലിറങ്ങി

അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചുവരുന്ന വംശീയാതിക്രമങ്ങള്‍ക്കും, വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ശക്തമായ നേതൃത്വവും, നടപടികളും, നിയമനിര്‍മ്മാണവുമാവശ്യപ്പെട്ട് ആയിരക്കണക്കിനാളുകളുടെ പ്രകടനം. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് തലസ്ഥാനമായ ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയറില്‍ നിന്നും, മെറിയണ്‍ സ്‌ക്വയറിലേയ്ക്ക് വന്‍ ജനാവലി പങ്കെടുത്ത റാലി നടന്നത്. ‘സ്റ്റാന്‍ഡ് റ്റുഗെദര്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ അണിനിരന്ന റാലി സര്‍ക്കാരിന് ശക്തമായ സന്ദേശം നല്‍കിയത്. പലസ്തീനിയന്‍ പതാകകള്‍, ഐറിഷ് പതാകകള്‍, തൊഴിലാളി യൂണിയന്‍ ബാനറുകള്‍ മുതലായവ ഏന്തിയാണ് ജനങ്ങള്‍ റാലിയില്‍ പങ്കെടുത്തത്. അയര്‍ലണ്ടിലെ പരപമ്പരാഗത ജനവിഭാഗമായ ട്രാവലര്‍ സമൂഹത്തിന്റെ … Read more

അയർലണ്ടിൽ വംശീയാതിക്രമം വർദ്ധിക്കുന്നു; യോജിച്ച് പ്രധാനമന്ത്രി

അയര്‍ലണ്ടില്‍ വംശീയവിദ്വേഷവും, അതുമായി ബന്ധപ്പെട്ട അക്രമങ്ങളും വര്‍ദ്ധിക്കുന്നു എന്നതിനോട് യോജിച്ച്‌ പ്രധാനമന്ത്രി ലിയോ വരദ്കര്‍. രാജ്യത്ത് തീവ്രവലതുപക്ഷവാദികള്‍ പെരുകുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയവേയാണ് ആശങ്കാജനകമായ കാര്യങ്ങള്‍ പ്രധാനമന്ത്രി പങ്കുവച്ചത്. അയര്‍ലണ്ടിലെ കുടിയേറ്റക്കാരുടെ താമസസ്ഥലങ്ങള്‍ക്ക് പുറത്ത് ആളുകള്‍ പ്രതിഷേധപരിപാടികള്‍ നടത്തുകയും, അസംബന്ധമായ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കയും ചെയ്യുന്നു. ഇതിന് പുറമെ കറുത്ത നിറമുള്ളവരും, മറ്റ് വംശത്തില്‍ പെട്ടവരും ആക്രമിക്കപ്പെടുകയും ചെയ്യുന്നു- വരദ്കര്‍ വ്യക്തമാക്കി. അതേസമയം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ തീവ്രവലതുപക്ഷവാദികള്‍ അത്രകണ്ട് പെരുകുന്നില്ലെന്ന് ഗാര്‍ഡ … Read more

ഫ്രാൻസിൽ 17-കാരനെ പൊലീസ് വെടിവച്ചു കൊന്നതിലുള്ള പ്രതിഷേധം കനക്കുന്നു

പാരിസില്‍ കൗമാരക്കാരനെ പൊലീസ് വെടിവച്ച് കൊന്നതിലുള്ള പ്രതിഷേധം കനക്കുന്നു. ജൂണ്‍ 27-നാണ് ഗതാഗത പരിശോധനയ്ക്കിടെ പാരിസ് നഗരത്തിന്റെ പ്രാന്തപ്രദേശമായ Nanterre-ല്‍ വച്ച് നാഹേല്‍ മെര്‍സൂഖ്‌ എന്ന് പേരായ 17-കാരനെ പൊലീസ് വെടിവച്ച് കൊന്നത്. കാര്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല എന്ന് ആരോപിച്ചായിരുന്നു ഇത്. കുടിയേറ്റക്കാരുടെ മകനായ നാഹേലിനെ വെടിവച്ചത് പൊലീസ് കുടിയേറ്റക്കാരോട് തുടര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ ഭാഗമായാണ് എന്നാരോപിച്ചാണ് പ്രതിഷേധങ്ങളാരംഭിച്ചത്. പ്രതിഷേധം അക്രമത്തിലേയ്ക്ക് കടന്നതോടെ പൊലീസ് രംഗത്തിറങ്ങി. ഇതോടെ പാരിസ് വലിയ സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുകയാണുണ്ടായത്. പ്രോസിക്യൂട്ടറുടെ അന്വേഷണത്തില്‍ നാഹേലിനെ വെടിവയ്ക്കാന്‍ … Read more

ഡബ്ലിനിൽ ചൈനീസ് പൗരനെ വംശീയമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 16-കാരൻ കുറ്റക്കാരനെന്ന് കോടതി

ഡബ്ലിനില്‍ ചൈനീസ് പൗരനെ അപമാനിക്കുകയും, ഉപദ്രവിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ 16-കാരന്‍ കുറ്റക്കാരനെന്ന് കോടതി. 2021 ഡിസംബറിലാണ് മകളുടെ മുന്നില്‍ വച്ച് പരാതിക്കാരനായ ചൈനീസ് പൗരനെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും, വംശീയമായി അധക്ഷേപിക്കുകയും, മാപ്പ് പറയിക്കുകയും ചെയ്തത്. പ്രതിയുടെ അനുജനായ കുട്ടി തന്റെ മേല്‍ വെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം. അതേസമയം കുറ്റം നിഷേധിച്ച 16-കാരന്‍, താന്‍ തന്റെ അനുജനെ സംരക്ഷിക്കുകയായിരുന്നുവെന്നും, സ്വയംപ്രതിരോധം നടത്തുകയായിരുന്നുവെന്നും വാദിച്ചു. അനുജന്‍ വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് ദേഹത്ത് വെള്ളം … Read more