വർഷം 1500 യൂറോ ലാഭിക്കാം! അയർലണ്ടിലെ റെന്റ് ടാക്സ് ക്രെഡിറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം

അഡ്വ. ജിതിൻ റാം അയര്‍ലണ്ടിലേയ്ക്ക് കുടിയേറി താമസിക്കുന്ന പ്രവാസികള്‍ മിക്കവരും വാടകവീടുകളിലോ, ഫ്‌ളാറ്റുകളിലോ ഒക്കെയാണ് കഴിയുന്നത്. രാജ്യത്തെ ഭവനവില, വാടക എന്നിവയെല്ലാം പലപ്പോഴും താങ്ങാനാകാത്തതാണെന്നും ഇതിനോടകം നമുക്ക് മനസിലായിക്കഴിഞ്ഞിരിക്കും. എന്നാല്‍ വാടകയുടെ അമിതഭാരം ജീവിതത്തെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പദ്ധതിയായ ‘Rent Tax Credit’ വഴി അത്യാവശ്യം നല്ലൊരു തുക വാടകയിനത്തില്‍ ലാഭിക്കാവുന്നതാണ്. ഇതിനെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍ പലര്‍ക്കും ഈ പണം നഷ്ടപ്പെടുന്നുമുണ്ട്. എന്താണ് റെന്റ് ടാക്‌സ് ക്രെഡിറ്റ്, എത്ര തുക ലാഭിക്കാം, ആരൊക്കെ അര്‍ഹരാണ്, … Read more

അയർലണ്ടിലെ മോർട്ട്ഗേജ് തിരിച്ചടവിൽ ചെറുതല്ലാത്ത തുക ലാഭിക്കാം! മോർട്ട്ഗേജ് സ്വിച്ചിങ്ങിനെ പറ്റി അറിയൂ…

അഡ്വ. ജിതിൻ റാം നാട്ടിലായാലും, അയര്‍ലണ്ടിലായാലും സ്വന്തമായി ഒരു വീട് ഉണ്ടാകുക എന്നത് മിക്കവരുടെയും സ്വപ്‌നമാണ്. അയര്‍ലണ്ടിലെത്തി മോര്‍ട്ട്‌ഗേജ് എടുത്ത് വീട് വാങ്ങിയവരും ഏറെയാണ്. എന്നാല്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് വലിയൊരു സാമ്പത്തിക ഭാരം തന്നെയാണ് പലര്‍ക്കും ഉണ്ടാക്കുന്നത് എന്നതും കാര്യം സത്യമാണ്. പക്ഷേ ഒന്ന് മനസുവച്ചാൽ മോര്‍ട്ട്‌ഗേജ് സ്വിച്ചിങ് വഴി അത്യാവശ്യം പണം ലാഭിക്കാന്‍ നമുക്ക് കഴിയും. എന്താണ് മോർട്ട്ഗേജ് സ്വിച്ചിങ്? നിലവിലെ മോര്‍ട്ട്‌ഗേജ്, അത് എടുത്ത ബാങ്ക് അല്ലെങ്കില്‍ സാമ്പത്തിക സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേയ്ക്ക് … Read more

സൂക്ഷിച്ചില്ലെങ്കിൽ കീശ കാലിയാകും; അയർലണ്ടിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഗതാഗത നിയമങ്ങൾ എന്തെല്ലാം?

നമ്മളില്‍ ഭൂരിഭാഗം പേരും വാഹനം ഓടിക്കാന്‍ അറിയുന്നവരും ഉപയോഗിക്കുന്നവരുമാണ്‌. എന്നാല്‍ പലർക്കും അയർലണ്ടിലെ വാഹന നിയമങ്ങളെ കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ പിഴയടച്ച് കീശ കാലിയാകുകയും, ജയിൽശിക്ഷ വരെ ലഭിക്കുകയും ചെയ്തേക്കാം എന്നതിനാൽ, രാജ്യത്തെ പ്രധാന ഗതാഗതനിയമങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കാം. പെനാൽറ്റി പോയിന്റുകൾ അയർലണ്ടിലെ പെനാൽറ്റി പോയിന്റ് സംവിധാനത്തെ പറ്റി മനസിലാക്കാം. ഇന്ത്യയിലേതില്‍ നിന്നും വ്യത്യസ്തമായി ‘പെനാല്‍റ്റി പോയിന്റ്’ എന്നൊരു സംവിധാനം റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിലുണ്ട്. 2002-ലാണ് ഈ രീതി അയര്‍ലണ്ടില്‍ പ്രാവര്‍ത്തികമാക്കിയത്. ഓരോ … Read more

ഓൺലൈനിൽ സാധനം വാങ്ങി കബളിപ്പിക്കപ്പെട്ടാൽ ചെയ്യേണ്ടതെന്ത്? അയർലണ്ടിൽ നിങ്ങൾക്കുള്ള അവകാശങ്ങൾ അറിയാം

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഷോപ്പുകളെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. അവശ്യസാധനങ്ങള്‍ നമുക്കുവേണ്ട ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ലഭ്യമാകും എന്നത് മാത്രമല്ല നമ്മള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ നമുക്ക് എത്തിച്ച് തരികയും ചെയ്യും എന്നത് വലിയൊരു സൗകര്യം തന്നെയാണ്. എന്നാല്‍ ഇത്തരം ഓണ്‍ലൈന്‍ ഷോപ്പുകള്‍ പലതും ഉപഭോക്താവിനെ പറ്റിക്കുന്നതും പതിവ് കാഴ്ചയാണ്. പുതിയ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് പഴയ ഫോണ്‍ നല്‍കുക, ഡിസ്പ്ലേ ചെയ്ത ചിത്രത്തില്‍ നിന്നും തീര്‍ത്തും വത്യസ്തമായ സാധനങ്ങള്‍ ലഭിക്കുക തുടങ്ങിയ … Read more