Co Antrim-ൽ വയോധികനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്ത്രീയും പുരുഷനും അറസ്റ്റിൽ

വടക്കന്‍ അയര്‍ലണ്ടിലെ Co Antrim-ല്‍ വയോധികനെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. Station Road-ല്‍ വച്ച് ശനിയാഴ്ച വൈകിട്ട് 7.30-ഓടെയാണ് 74-കാരനെ ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന് ആക്രമിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 21-കാരനായ പുരുഷനും, 25-കാരിയായ സ്ത്രീയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

ബെൽഫാസ്റ്റിൽ കൊള്ളയ്ക്കിടെ കത്തി കൊണ്ട് ആക്രമണം; പ്രതിക്ക് മേൽ കൊലപാതക ശ്രമ കുറ്റം ചുമത്തി പോലീസ്

വടക്കൻ അയർലണ്ട് തലസ്ഥാനമായ ബെൽഫാസ്റ്റിൽ കൊള്ള നടത്തുകയും, തടയാൻ ശ്രമിച്ചപ്പോൾ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നോർത്ത് ബെൽഫാസ്റ്റിൽ വെള്ളിയാഴ്ച ആണ് സംഭവം. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിനും, ശരീരത്തിൽ മാരകമായ പരിക്കേൽപ്പിക്കാൻ ശ്രമിച്ചതിനും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ കസ്റ്റഡിയിൽ ഉള്ള പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. സംഭവത്തിന്‌ ദൃക്സാക്ഷികളായ ആരെങ്കിലും ഉണ്ടെങ്കിൽ തങ്ങളെ ബന്ധപ്പെടണം എന്ന് പോലീസ് അഭ്യർത്ഥിച്ചു.