അയർലണ്ട് ടൂർ: ചാൾസ് രാജകുമാരനും കമില്ലയും വാട്ടർഫോർഡിലെ കുതിര ലായത്തിൽ സൗഹൃദ സന്ദർശനം നടത്തി

മൂന്ന് ദിവസത്തെ അയര്‍ലണ്ട് സന്ദര്‍ശനത്തിന്റെ ഭാഗമായി ചാള്‍സ് രാജകുമാരനും, ഭാര്യ കാമില്ല രാജകുമാരിയും ഇന്നലെ എത്തിയത് വാട്ടര്‍ഫോര്‍ഡില്‍. വാട്ടര്‍ഫോര്‍ഡിലെ കുതിരയോട്ട പരിശീലനകേന്ദ്രത്തിലെത്തിയ കമില്ല, അവിടെ സമയം ചെലവഴിക്കുകയും ചെയ്തു. ഈയിടെ ലോകകിരീടം നേടി അയര്‍ലണ്ടിന്റെ അഭിമാനമുയര്‍ത്തിയ കുതിരയോട്ടക്കാരി റേച്ചല്‍ ബ്ലാക്ക്‌മോറുമായും കമില്ല സംസാരിച്ചു. ‘ഒരു നല്ല പെണ്‍കുതിരയെ തോല്‍പ്പിക്കുക അസാധ്യമാണ്,’ സന്ദര്‍ശനത്തിനിടെ കമില്ല റേച്ചലിനോടും പരിശീലകനായ Henry de Bromhead-ഉം പറഞ്ഞു. നിങ്ങള്‍ ഭാഗ്യവതിയാണെന്നും, നിങ്ങളോടെനിക്ക് അസൂയ തോന്നുന്നു എന്നുമായിരുന്നു റേച്ചലിന്റെ നേട്ടങ്ങളെ അഭിന്ദിച്ച് കമില്ല പറഞ്ഞത്. … Read more