പ്രസിഡന്റ് ഹിഗ്ഗിൻസ് ആശുപത്രി വിട്ടു

ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയിലായിരുന്ന ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ആശുപത്രി വിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു 82-കാരനായ ഹിഗ്ഗിന്‍സിനെ ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിന് ക്ഷീണം അനുഭവപ്പെട്ടത് കാരണം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ അദ്ദേഹത്തിന്, ടെസ്റ്റുകളില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. എങ്കിലും മുന്‍കരുതലെന്നോണം ഏഴ് ദിവസം ആശുപത്രിയില്‍ തുര്‍ന്ന പ്രസിഡന്റ് ഇന്നലെ ഓഫിസില്‍ തിരികെയെത്തി. ആശുപത്രിയിലെ ജീവനക്കാരുടെ പരിചരണത്തിന് നന്ദിയറിയിക്കുന്നതായി പ്രസിഡന്റിന്റെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ലിയോ വരദ്കറുമായി … Read more

ദേഹാസ്വാസ്ഥ്യം: ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഈ വാരാന്ത്യം ആശുപത്രിയില്‍ തുടരും. വ്യാഴാഴ്ചയാണ് 82-കാരനായ ഹിഗ്ഗിന്‍സിനെ ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. മുന്‍കരുതലെന്നോണമാണ് ഈ വാരാന്ത്യം കൂടി അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം പ്രസിഡന്റിന് പ്രത്യേക ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വൈദ്യസംഘം അറിയിച്ചു. ടെസ്റ്റുകളില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടുമില്ല. അടുത്തയാഴ്ചയോടെ അദ്ദേഹം വസതിയില്‍ തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസിന് ശസ്ത്രക്രിയ

ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന് പുറം വേദനയെത്തുടര്‍ന്ന് ശസ്ത്രക്രിയ. ചൊവ്വാഴ്ചയാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ശസ്ത്രക്രിയയ്ക്ക് ശേഷം ഡബ്ലിനിലെ ഔദ്യോഗിക വസതിയില്‍ വച്ചും, ഗോള്‍വേയിലെ വീട്ടില്‍ വച്ചും അദ്ദേഹം ഭരണഘടനാപരമായ കടമകള്‍ നിര്‍വ്വഹിക്കും. കുറച്ചുനാളായി നീട്ടിവച്ച ശസ്ത്രക്രിയയ്ക്കാണ് ഹിഗ്ഗിന്‍സ് ഇപ്പോള്‍ വിധേയനാകാന്‍ പോകുന്നത്. വിദേശയാത്രയടക്കം വരുന്ന ശരത്കാലത്ത് തിരക്കേറുമെന്നതിനാല്‍, അതിന് മുമ്പ് ചികിത്സ പൂര്‍ത്തിയാക്കും.