Sinn Fein കൗണ്ടി Offaly-യുടെ നേതൃനിരയിലേക്ക് മലയാളിയായ രഞ്ജിത്ത് പുന്നൂസ്

അയർലണ്ടിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ Sinn Fein കൗണ്ടി Offaly-യുടെ നേതൃത്വത്തിലേക്ക് മലയാളിയായ രഞ്ജിത്ത് പുന്നൂസ്. നേരത്തെ കൗണ്ടി Wexfordനേതൃത്വത്തിലും, New Ross ഏരിയയുടെ സെക്രട്ടറിയുമായിരുന്നു. ഇപ്പോൾ കുടുംബസമേതം Co Offaly-ലേക്ക് താമസം മാറിയ രഞ്ജിത്തിനെ sinn Fein നേതൃത്വം Banagher ഏരിയയുടെ സെക്രട്ടറിയായാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അയർലണ്ടിലെ അറിയപ്പെടുന്ന ഷെഫ് കൂടിയായ രഞ്ജിത്ത്, 2020 ഓൾ അയർലണ്ട്ബെസ്റ്റ് ഷെഫ് കോമ്പറ്റീഷനിൽ ഫൈനൽ റൗണ്ട് വരെ എത്തിയ മലയാളിയാണ്. കോവിഡ് കാലത്ത് ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ ജനിച്ചു വളർന്ന … Read more

Sinn Fein-മായി സഖ്യത്തിനില്ല;കാരണം വ്യക്തമാക്കി Fianna Fail നേതാവ് മീഹോൾ മാർട്ടിൻ

Sinn Fein-മായി സഖ്യത്തിലാകില്ലെന്ന് വ്യക്തമാക്കി ഉപപ്രധാനമന്ത്രിയും, Fianna Fail നേതാവുമായ മീഹോള്‍ മാര്‍ട്ടിന്‍. ഇരു പാര്‍ട്ടികളും തമ്മില്‍ ‘വലിയ പൊരുത്തക്കേടുകളുണ്ട്’ എന്നും കൗണ്ടി ടിപ്പററിയില്‍ നടക്കുന്ന പാര്‍ട്ടി പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. നിലവില്‍ പ്രതിപക്ഷമായ Sinn Fein-മായി ഭാവിയില്‍ സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാര്‍ട്ടിന്‍. ഇപ്പോഴത്തെ സര്‍ക്കാരില്‍ Fine Gael-മായി സഖ്യമുണ്ടാക്കിയ Fianna Fail ഭരണകക്ഷിയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ Fianna fail-ന്റെയും Sinn Fein-ന്റെയും ആദര്‍ശങ്ങള്‍ തമ്മില്‍ ഒത്തുപോകുന്നതല്ലെന്ന് പറഞ്ഞ മാര്‍ട്ടിന്‍, Sinn Fein-ന്റെ … Read more

അയർലണ്ടിൽ ഏറ്റവും ജനപിന്തുണ Sinn Fein-ന് തന്നെ; പിന്തുണ വർദ്ധിപ്പിച്ച് Fine Gael

പുതിയ അഭിപ്രായവോട്ടെടുപ്പിലും അയര്‍ലണ്ടിലെ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടിയായി Sinn Fein. അതേസമയം മുമ്പ് നടത്തിയ വോട്ടെടുപ്പിലെക്കാള്‍ പിന്തുണ ചെറിയ രീതിയില്‍ കുറഞ്ഞിട്ടുമുണ്ട്. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിലായി Sunday Independent/ Ireland Thinks poll-ല്‍ രാജ്യത്തെ 33% ജനങ്ങളുടെ പിന്തുണയാണ് Mary Lou McDonald നയിക്കുന്ന പാര്‍ട്ടിക്കുള്ളത്. മുന്‍ സര്‍വേയെക്കാള്‍ 1% പിന്തുണ ഇത്തവണ കുറഞ്ഞു. 2% പിന്തുണ വര്‍ദ്ധിപ്പിച്ച് ഭരണകക്ഷിയായ Fine Gael 21 ശതമാനം പിന്തുണ നേടി. മറ്റൊരു ഭരണകക്ഷിയായ Fnna … Read more

അയർലണ്ടിൽ 2024-ൽ പൊതുതെരഞ്ഞെടുപ്പ് നടക്കുമോ? വ്യക്തത വരുത്തി വരദ്കർ

അയര്‍ലണ്ടില്‍ ഉടന്‍ തന്നെ പൊതുതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ലിയോ വരദ്കര്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ Fine Gael, 2024 ആദ്യം പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ സഖ്യകക്ഷികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് വിശദീകരണവുമായി വരദ്കര്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്. സാധാരണഗതിയില്‍ 2025 വസന്തകാലത്താണ് ഇനി രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ അത് നേരത്തെയാക്കുമെന്നായിരുന്നു സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തകള്‍. രാജ്യത്ത് ഇനി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ 2024 ജൂണിലെ ലോക്കല്‍, യൂറോപ്യന്‍ പോളുകള്‍ ആയിരിക്കുമെന്നും വരദ്കര്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ തവണ നേടിയ … Read more

IOC UK പ്രവാസി സംഗമം ‘മിഷൻ 2024’ ഓഗസ്റ്റ് 25-ന് മാഞ്ചസ്റ്ററിൽ രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും; മോടി കൂട്ടാൻ സംഗീതവിരുന്നും കലാ സംഗമവും

മാഞ്ചസ്റ്റർ: IOC UK കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ‘മിഷൻ 2024″ പ്രവാസി സംഗമം ഓഗസ്റ്റ് 25 (വെള്ളിയാഴ്ച) ന്  വൈകുന്നേരം 5 മുതൽ മഞ്ചസ്റ്ററിൽ വച്ചു നടക്കുന്നത്. യുകെ യിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന പ്രവാസി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് കോൺഗ്രസ്‌ പാർട്ടിയുടെ ദേശീയ നേതാവും മുൻ കെപിസിസി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായിരുന്ന ശ്രീ. രമേശ്‌ ചെന്നിത്തല ചടങ്ങ് ഉത്ഘാടനം ചെയ്യും. യുകെയിൽ ശ്രീ. രമേശ്‌ ചെന്നിത്തല പങ്കെടുക്കുന്ന തികച്ചും പ്രാധാന്യമേറിയ ഈ ചടങ്ങ് … Read more

പിതാവും മകനും അയർലണ്ടിൽ ഭരണകക്ഷിയുടെ സ്ഥാനാർത്ഥികൾ; അയർലണ്ട് മലയാളികൾക്ക് ഇത് അത്യപൂർവ നേട്ടം

അയർലണ്ടിലെ County Council-ലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ് 2024 ജൂണിൽ  നടത്തുവാൻ സർക്കാർ നിശ്ചയിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭരണകക്ഷിയായ Fine Gael പാർട്ടിയുടെ സ്ഥാനാർത്ഥികളായി  Tallaght South-ൽ  നിലവിലെ കൗൺസിലർ ബേബി പെരേപ്പാടനെയും Tallaght Central-ൽ മകനായ  ഡോ. ബ്രിട്ടോ പെരേപ്പാടനെയും തെരഞ്ഞെടുത്തു. താലയിലെ Maldron Hotel-ൽ  തിങ്കളാഴ്ച്ച ചേർന്ന Fine Gael പാർട്ടി മെമ്പർമാരുടെ കൺവെൻഷനിലാണ്  ഇരുവരെയും ഏകകണ്ഠമായി തെരഞ്ഞെടുത്തത്. ബേബി പെരേപ്പാടൻ മൂന്നാം തവണയാണ് മത്സരിക്കുന്നത്. കന്നിയങ്കത്തിൽ സ്വതന്ത്രനായി മത്സരിച്ചു പൊരുതി തോറ്റ അദ്ദേഹം, … Read more

കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ ഒഐസിസി അയർലണ്ട് പ്രതിഷേധിച്ചു

ഡബ്ലിൻ : കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ ഒഐസിസി അയർലണ്ട് പ്രതിഷേധിച്ചു. അഴിമതിയിൽ കുളിച്ച പിണറായി ഭരണത്തിൽ നിന്നും ജനങ്ങളുടെ ശ്രെദ്ധ തിരിച്ചുവിടാൻ നടത്തുന്ന ഒരു രാഷ്ട്രീയ ഗൂഡാലോചന കൂടിയാണ് ഇതെന്ന് ഒഐസിസി ആരോപിച്ചു. കേസിൽ ശിക്ഷിക്കപ്പെടാൻ മാത്രമുള്ള ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ലെന്നും, ഇത് കൊണ്ടൊന്നും പ്രതിപക്ഷത്തിനെ നിശബ്ദമാക്കാനോ, കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാനോ പിണറായി വിജയൻ വിചാരിച്ചാൽ നടക്കില്ലെന്നും ഒഐസിസി പറഞ്ഞു. മതിയായ തെളിവുകൾ പോലുമില്ലാതെ കെ. സുധാകരനെതിരെ കെട്ടിച്ചമച്ച … Read more

അയർലണ്ടിൽ ഏറ്റവും പിന്തുണയുള്ള രാഷ്ട്രീയ പാർട്ടി Sinn Fein; നേതാക്കളിൽ ജനപ്രീതി Holly Cairns-ന്

അയര്‍ലണ്ടിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ജനസമ്മതി സംബന്ധിച്ച് നടത്തിയ സര്‍വേയില്‍, ഭരണകക്ഷിയായ Fine Gael-ന്റെ പ്രീതി 20 ശതമാനത്തിലേയ്ക്ക് താഴ്ന്നതായി റിപ്പോര്‍ട്ട്. അതേസമയം സഖ്യകക്ഷിയായ Fianna Fail-നുള്ള പിന്തുണ മൂന്ന് പോയിന്റ് വര്‍ദ്ധിച്ച് 19% ആയതായും The Sunday Independent/Ireland സര്‍വേ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടിയായി Sinn Fein തന്നെ തുടരുകയാണ്. 31% പേരാണ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ മാസത്തെക്കാള്‍ 2% പിന്തുണ കുറഞ്ഞതോടെയാണ് Fine Gael-ന്റെ പോയിന്റ് നില 20 ശതമാനത്തിലേയ്ക്ക് എത്തിയത്. ഒരു വര്‍ഷത്തില്‍ … Read more

ക്രാന്തി കോർക്ക് യൂണിറ്റ്  മെയ്ദിന അനുസ്മരണം സംഘടിപ്പിച്ചു

ക്രാന്തി കോർക്ക്  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 4 വ്യാഴാഴ്ച കോർക്കിലെ  Rochestown Park Hotel ലിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ CPI(M) കേരള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്  മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ലോക കേരള സഭാ അംഗം അഭിലാഷ് തോമസ്, അയർലണ്ട് ലെ നഴ്സിംഗ്  യൂണിയനായ മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) യെ പ്രതിനിധീകരിച്ച്, കൺവീനർ വര്ഗീസ് ജോയ്, എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഷിനിത്ത് എ.കെ (ക്രാന്തി അയർലണ്ട് സെക്രട്ടറി), മനോജ് ഡി.എം (ക്രാന്തി … Read more

വിലക്കയറ്റത്തിൽ സർക്കാർ പഴി കേൾക്കുന്നതിനിടെ അഭിപ്രായ വോട്ടെടുപ്പിൽ ഏറ്റവും ജനപ്രീതിയുള്ള പാർട്ടിയായി Sinn Fein

കോവിഡ് കാലത്തിനിനിടെയുള്ള ഭവനപ്രതിസന്ധി, ജീവിതച്ചെലവ് വര്‍ദ്ധന എന്നിവയ്ക്ക് ഐറിഷ് സര്‍ക്കാര്‍ പഴികളേറ്റുവാങ്ങുന്നതിനിടെ നടന്ന അഭിപ്രായവോട്ടെടുപ്പില്‍, രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രധാന പ്രതിപക്ഷമായ Sinn Fein-നെന്ന് റിപ്പോര്‍ട്ട്. ഭരണകക്ഷികളായ പാര്‍ട്ടികളെക്കാളും ഏറെ മെച്ചപ്പെട്ട ജനപിന്തുണയാണ് മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പാര്‍ട്ടിക്ക് നിലവില്‍ ലഭിക്കുന്നതെന്നും Sunday Times/ Behaviour and Attitude Poll വ്യക്തമാക്കുന്നു. പുതിയ സര്‍വേ പ്രകാരം Sinn Fein-നെ 34% ജനങ്ങളാണ് പിന്തുണയ്ക്കുന്നത്. ജനുവരി 23 മുതല്‍ ഈ പിന്തുണ മാറ്റമില്ലാതെ തുടരുകയാണ്. … Read more