പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മന്ത്രിസഭ പുന:സംഘടിപ്പിച്ച് സൈമൺ ഹാരിസ്; അയർലണ്ടിലെ പുതിയ മന്ത്രിമാർ ഇവർ
ചൊവ്വാഴ്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി 37-കാരനായ സൈമണ്‍ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. TD-മാരില്‍ 88 പേര്‍ ഹാരിസിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍, 69 പേരാണ് എതിര്‍ത്തത്. തുടര്‍ന്ന് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന്റെ ഔദ്യോഗിക വസതിയിലെത്തിയ ഹാരിസ്, പ്രധാനമന്ത്രി സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തു. തനിക്ക് മേല്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തെ ബഹുമാനിക്കുന്നതിനായി തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് വോട്ടെടുപ്പിന് ശേഷം ഹാരിസ് പ്രതികരിച്ചു. ലിയോ വരദ്കര്‍ പ്രധാനമന്ത്രി പദവും, Fine Gael … Read more