കുടിയേറ്റത്തെ പിന്തുണച്ചു; ഡബ്ലിനിൽ കൗൺസിലറുടെ മുഖത്ത് ഫോൺ കൊണ്ടിടിച്ച് അക്രമികൾ
ഡബ്ലിനിൽ കൗൺസിലർക്ക് നേരെ ആക്രമണം നടന്നതായി പരാതി. വരുന്ന കൗൺസിൽ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും, നിലവിൽ സ്വതന്ത്ര കൗൺസിലറുമായ Tania Doyle-നും സംഘത്തിനും നേരെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രണ്ട് പേർ ആക്രമണം നടത്തിയത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഡബ്ലിനിലെ Ongar-ലുള്ള ഒരു ഹൗസിങ് എസ്റ്റേറ്റിൽ പോസ്റ്ററുകൾ പതിക്കാൻ എത്തിയതായിരുന്നു Tania-യും ഭർത്താവും അടങ്ങുന്ന സംഘം. ഈ സമയം അവിടെയെത്തിയ രണ്ടു പുരുഷന്മാർ Tania-യോട് കുടിയേറ്റത്തെ പറ്റിയുള്ള അഭിപ്രായം ചോദിക്കുകയും, എന്നാൽ അവരുടെ പ്രതികരണം ഇഷ്ടപ്പെടാതെ വന്നതോടെ അക്രമികൾ Tania-യെയും … Read more