പുതിയ അഭിപ്രായ സർവേയിൽ Fine Gael-ന് തിരിച്ചടി; ഏറ്റവും ജനപ്രീതി Fianna Fail-ന്, മുന്നേറി Sinn Fein-നും

പൊതുതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളില്‍ Fine Gael-ന്റെ ജനസമ്മതിയില്‍ ഇടിവ്. അതേസമയം Fianna Fail, Sinn Fein എന്നീ പാര്‍ട്ടികളുടെ ജനപിന്തുണ വര്‍ദ്ധിച്ചതായും Irish Times/Ipsos B&A സര്‍വേ ഫലം വ്യക്തമാക്കുന്നു. സര്‍വേ പ്രകാരം Fine Gael-ന്റെ നിലവിലെ ജനപിന്തുണ 19% ആയി കുറഞ്ഞു. നവംബര്‍ 14-ന് നടത്തിയ സര്‍വേയില്‍ ലഭിച്ചതിനെക്കാള്‍ 6 പോയിന്റാണ് ഇത്തവണ കുറഞ്ഞത്. മറുവശത്ത് Fianna Fail-ന് പിന്തുണ 2 പോയിന്റ് വര്‍ദ്ധിച്ച് 21% ആയി. രാജ്യത്ത് … Read more

ലേബർ പാർട്ടി, ഗ്രീൻ പാർട്ടി, Aontú എന്നിവരുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

Sinn Fein, Fine Gael, Fianna Fail, People Before Profit- Solidarity, Social Democrats എന്നിവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്തെല്ലാമാണെന്ന് കഴിഞ്ഞയാഴ്ചയില്‍ നമ്മള്‍ വായിച്ചു. ഇതാ മറ്റ് പാര്‍ട്ടികളായ ലേബര്‍ പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി, Aontu എന്നിവരുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം. ലേബര്‍ പാര്‍ട്ടി സമ്പദ് വ്യവസ്ഥ ഹൗസിങ് തൊഴിലാളികളുടെ അവകാശങ്ങള്‍ ചൈല്‍ഡ് കെയര്‍ പരിസ്ഥിതി ഗ്രീന്‍ പാര്‍ട്ടി ഗതാഗതം പരിസ്ഥിതി ഹൗസിങ് സമ്പദ് വ്യവസ്ഥ ക്ഷേമം ആരോഗ്യം വിദ്യാഭ്യാസം ചൈല്‍ഡ് കെയര്‍ … Read more

സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി, പീപ്പിൾ ബിഫോർ പ്രോഫിറ്റ്- സോളിഡാരിറ്റി എന്നിവരുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

അയര്‍ലണ്ടിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളായ Sinn Fein, Fine Gael, Fianna Fail എന്നിവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്തെല്ലാമെന്ന് നമ്മള്‍ നേരത്തെ വായിച്ചിരുന്നു. ഇതാ രാജ്യത്തെ ചെറിയ പാര്‍ട്ടികളായ സോഷ്യല്‍ ഡെമോക്രാറ്റ്‌സ്, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്- സോളിഡാരിറ്റി എന്നിവരുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. സോഷ്യല്‍ ഡെമോക്രാറ്റ്‌സ് ഹൗസിങ് രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അടുത്ത അഞ്ച് വര്‍ഷത്തിനിടെ 50,000 അഫോര്‍ഡബിള്‍ ഹോംസ്, 25,000 അഫോര്‍ഡബിള്‍ റെന്റല്‍ ഹോംസ്, 70,000 സോഷ്യല്‍ ഹോംസ് … Read more

Sinn Fein ക്യാംപിൽ പ്രതീക്ഷ; അഭിപ്രായ സർവേയിൽ നില മെച്ചപ്പെടുത്തി പാർട്ടി; നേരിയ ഇടിവ് നേരിട്ട് Fine Gael

അയര്‍ലണ്ടില്‍ പൊതുതെരഞ്ഞെടുപ്പ് കാംപെയിന്‍ ആരംഭിച്ചതിന് പിന്നാലെ നടത്തിയ അഭിപ്രായ സര്‍വേയില്‍, പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന്റെ ജനപിന്തുണയില്‍ നേരിയ വളര്‍ച്ച. Sunday­ Times/Opinions നടത്തിയ പുതിയ സര്‍വേയില്‍ Fianna Fail-നും നേരിയ പിന്തുണ വര്‍ദ്ധിച്ചിട്ടുണ്ടെന്നും, Fine Gael-ന്റെ പിന്തുണയില്‍ ചെറിയ ഇടിവുണ്ടായെന്നും വ്യക്തമാക്കുന്നുണ്ട്. സര്‍വേ അനുസരിച്ചുള്ള പാര്‍ട്ടികളുടെ ജനപ്രീതി ഇപ്രകാരം: Fine Gael- 23% (ഒക്ടോബറിന് ശേഷം 1% കുറഞ്ഞു) സ്വതന്ത്രരും മറ്റുള്ളവരും- 21% (1% കുറഞ്ഞു) Fianna Fail- 20% (1% വര്‍ദ്ധിച്ചു) Sinn … Read more

ഇനി വരുന്ന സർക്കാരിൽ Fine Gael-ഉം Fianna Fail-ഉം സ്വതന്ത്രരും സഖ്യകക്ഷികൾ ആകുമെന്ന് സർവേ ഫലം

വരുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം നിലവിലെ ഭരണകക്ഷികളായ Fine Gael-ഉം, Fianna Fail-ഉം അതിന് പുറമെ സ്വതന്ത്രരായി വിജയിച്ചവരും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സര്‍വേ ഫലം. Sunday Independent/Ireland Thinks നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 69% പേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. 31% പേര്‍ പ്രധാന പ്രതിപക്ഷമായ Sinn Fein-ന്റെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാരാണ് അധികാരത്തില്‍ വരികയെന്നും, ആ സര്‍ക്കാരില്‍ Fine Gael-ഉം, Fianna Fail-ഉം ഉണ്ടാകില്ലെന്നും പ്രതികരിച്ചു. നവംബര്‍ 1, 2 തീയതികളിലായി രാജ്യത്തെ 1,832 പേരെ … Read more

അയർലണ്ട് പൊതുതെരഞ്ഞെടുപ്പ്: അഭിപ്രായ സർവേയിൽ കരുത്തുകാട്ടി Fianna Fail; വീണ്ടും താഴേക്ക് വീണ് Sinn Fein

അയര്‍ലണ്ടിലെ പൊതുതെരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ നടക്കുമെന്ന് ഉറപ്പായിരിക്കുന്ന പശ്ചാത്തലത്തില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ കരുത്തുകാട്ടി ഭരണപക്ഷ പാര്‍ട്ടികളായ Fianna Fail-ഉം Fine Gael-ഉം. Red C/Business Post നടത്തിയ ഏറ്റവും പുതിയ സര്‍വേ പ്രകാരം Fianna Fail-ന് 21% ജനങ്ങളുടെ പിന്തുണയാണ് ഉള്ളത്. മുന്‍ സര്‍വേയെക്കാള്‍ 3 പോയിന്റ് വര്‍ദ്ധിപ്പിച്ച പാര്‍ട്ടി, ജനപ്രീതിയില്‍ Fine Gael-ന് തൊട്ടടുത്തെത്തി. 22% പേരുടെ പിന്തുണയാണ് Fine Gael-ന് ഉള്ളത്. അതേസമയം പ്രധാനപ്രതിപക്ഷമായ Sinn Fein തിരിച്ചടി നേരിടുന്നത് തുടരുകയാണെന്നാണ് … Read more

‘കേരള കോൺഗ്രസ്‌ (എം) കേരള രാഷ്ട്രീയത്തിലെ അജയ്യ ശക്തി’: ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്‌

മുള്ളിങ്കാർ: കേരള  പ്രവാസി കോൺഗ്രസ്‌ (എം) അയർലണ്ടിന്റെ നേതൃത്വത്തിൽ, കേരള കോൺഗ്രസ്‌ എമ്മിന്റെ അറുപതാം ജന്മദിനം ആഘോഷിച്ചു . ഗവ. ചീഫ് വിപ്പ്‌ ഡോ. എൻ ജയരാജ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുമ്പോഴും കേരള കോൺഗ്രസ്‌ പ്രവർത്തകർ  കുടുംബം പോലെ ചിന്തിക്കുന്നവരാണെന്നും, പ്രസ്ഥാനത്തെ തകർക്കുവാൻ ആർക്കും സാധിക്കില്ലെന്നും, ഇന്നും കേരള രാഷ്ട്രീയത്തിലെ അജയ്യ ശക്തിയായി പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ്‌ (എം) നിലകൊള്ളുന്നുവെന്നും … Read more

അയർലണ്ടിൽ ഈ മാസം തെരഞ്ഞെടുപ്പ് നടത്തണമെന്ന് പകുതിയിലേറെ ജനങ്ങൾ; ബജറ്റ് അവതരണം തെരെഞ്ഞെടുപ്പ് വിലയ്ക്ക് വാങ്ങാൻ എന്ന് വിമർശനം

അയര്‍ലണ്ടിലെ പൊതുതെരഞ്ഞെടുപ്പ് എന്നാകുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ, തെരഞ്ഞെടുപ്പ് ഈ മാസം തന്നെ നടത്തണമെന്നാണ് രാജ്യത്തെ പകുതിയിലേറെ ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് സര്‍വേ ഫലം. 2025 മാര്‍ച്ച് വരെ നിലവിലെ സഖ്യസര്‍ക്കാരിന് കാലാവധിയുണ്ടെങ്കിലും, രാജ്യത്തെ 55% പേരും തെരഞ്ഞെടുപ്പ് ഈ മാസമോ, അടുത്ത മാസമോ നടത്തണമെന്ന് അഭിപ്രായപ്പെടുന്നുവെന്നാണ് Sunday Independent/Ireland Think നടത്തിയ പുതിയ സര്‍വേ പറയുന്നത്. നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് 56% പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് അതിന്റെ സമയത്ത് നടക്കും എന്നാണ് പ്രധാനമന്ത്രിയും, Fine Gael പാര്‍ട്ടി നേതാവുമായ … Read more

അയർലണ്ടിൽ കേരള കോൺഗ്രസ്‌ (എം) ജന്മദിന സമ്മേളനം ഒക്ടോബർ 9-ന്

മുള്ളിങ്കാർ: കേരള കോൺഗ്രസ്‌ (എം) അറുപതാം ജന്മദിന സമ്മേളനം, കേരള പ്രവാസി കോൺഗ്രസ്‌ (എം)-ന്റെ നേതൃത്വത്തിൽ അയർലണ്ടിലെ മുള്ളിങ്കാറിൽ ഒക്ടോബർ 9-ന് വൈകിട്ട് 6.30-ന് നടക്കും. പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി, സമ്മേളനം ഫോൺ വഴി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ്‌ ഡോ. എൻ ജയരാജ്‌ എന്നിവർ സന്ദേശം നൽകും. പ്രസിഡണ്ട്‌ രാജു കുന്നക്കാട്ട്, ജനറൽ സെക്രട്ടറി ഷാജി ആര്യമണ്ണിൽ, സെക്രട്ടറിമാരായ പ്രിൻസ്‌ വിലങ്ങുപാറ, സണ്ണി പാലക്കാത്തടത്തിൽ, ജോർജ് … Read more

അയർലണ്ടിൽ ഏറ്റവും ജനപ്രീതി Fine Gael-നും പ്രധാനമന്ത്രി ഹാരിസിനും; തെരഞ്ഞെടുപ്പ് നേരത്തെ എത്തുമോ?

സൈമണ്‍ ഹാരിസ് പാര്‍ട്ടി നേതൃസ്ഥാനവും, പ്രധാനമന്ത്രിപദവും ഏറ്റെടുത്തതിന് പിന്നാലെ Fine Gael-ന്റെ ജനപ്രീതി തുടര്‍ച്ചയായി ഉയരുന്നു. Irish Examiner-ന്റെ ഏറ്റവും പുതിയ സര്‍വേ പ്രകാരം 27% ജനപിന്തുണയുമായി Fine Gael ആണ് നിലവില്‍ അയര്‍ലണ്ടില്‍ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ പാര്‍ട്ടി. 36% പേരുടെ പിന്തുണയുള്ള സൈമണ്‍ ഹാരിസ് രാജ്യത്തെ രാഷ്ട്രീയനേതാക്കളില്‍ ഒന്നാമതായി നില്‍ക്കുന്നുവെന്നും സര്‍വേ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സഖ്യകക്ഷിയായ Fianna Fail ആണ് ജനപ്രീതിയില്‍ രണ്ടാം സ്ഥാനത്ത്. 22% പേരുടെ പിന്തുണയാണ് പാര്‍ട്ടിക്കുള്ളത്. എന്നാല്‍ പ്രധാന പ്രതിപക്ഷമായ … Read more