വടക്കൻ അയർലണ്ടിൽ പൊലീസുകാർക്ക് നേരെ പടക്കമെറിഞ്ഞു; 2 പേർക്ക് പരിക്ക്

വടക്കന്‍ അയര്‍ലണ്ടിലെ Co Fermanagh-യില്‍ പൊലീസുകാര്‍ക്ക് നേരെ പടക്കമെറിഞ്ഞു. വ്യാഴാഴ്ച രാത്രി Enniskillen-ലെ Hollyhill Link Road പ്രദേശത്ത് ചിലര്‍ പ്രശ്‌നം സൃഷ്ടിതിനെത്തുടര്‍ന്ന് അന്വേഷിക്കാനെത്തിയപ്പോഴാണ് അക്രമികള്‍ പൊലീസിന് നേരെ പടക്കം കത്തിച്ചെറിഞ്ഞത്. തുടര്‍ന്ന് രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പടക്കം മുഖത്തിന് സമീപം വന്നുവീണ് പൊലീസുകാരിലൊരാള്‍ക്ക് ചെവിക്കാണ് പരിക്കേറ്റത്. മറ്റേയാള്‍ക്ക് ഉഗ്രശബ്ദത്തില്‍ പടക്കം പൊട്ടിയതിനെത്തുടര്‍ന്ന് ഇയര്‍ഡ്രമ്മിന് കേടുപാട് സംഭവിച്ചു. അതേസമയം ലൈസന്‍സ് ഇല്ലാതെ പടക്കം ഉപയോഗിച്ചാല്‍ 5,000 പൗണ്ട് വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് Police Service of … Read more

ഫ്രാൻസിൽ ഐറിഷ് റഗ്ബി ആരാധികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ഐറിഷ് റഗ്ബി ആരാധികയെ ഫ്രാന്‍സില്‍ വച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഫ്രാന്‍സില്‍ നടക്കുന്ന റഗ്ബി ലോകകപ്പിനിടെ കഴിഞ്ഞ വാരാന്ത്യത്തില്‍ Bordeaux-ലാണ് സംഭവം. ഇതെത്തുടര്‍ന്ന് ഫ്രഞ്ച് പൊലീസ് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ഫ്രഞ്ച് പൊലീസുമായി തങ്ങള്‍ ബന്ധപ്പെട്ടതായി ഗാര്‍ഡയും പ്രതികരിച്ചു. മൂന്ന് പുരുഷന്മാരാണ് ഐറിഷുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഗ്ബി വേള്‍ഡ് കപ്പില്‍ ശനിയാഴ്ച നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ അയര്‍ലണ്ട് റൊമാനിയയെയായിരുന്നു നേരിട്ടത്. മത്സരം കാണാനെത്തിയ ആയിരക്കണക്കിന് ആരാധകരില്‍ ഒരാള്‍ക്കാണ് ദുരനുഭവമുണ്ടായത്.

വടക്കൻ അയർലണ്ടിൽ ഫുട്ബോൾ മത്സരത്തിനിടെ കത്തിക്കുത്ത്

വടക്കന്‍ അയര്‍ലണ്ടിലെ Co Tyrone-ല്‍ അണ്ടര്‍-16 ഫുട്‌ബോള്‍ മത്സരത്തിനിടെ കത്തിക്കുത്ത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് Gaelic ഫുട്‌ബോള്‍ മത്സരത്തിനിടെ അക്രമി, രണ്ട് പേരെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരില്‍ ഒരാളെ Antrim Area Hospital-ല്‍ പ്രവേശിപ്പിക്കുകയും, രണ്ടാമന് സംഭവസ്ഥലത്ത് വച്ചുതന്നെ ചികിത്സ നല്‍കുകയും ചെയ്തു. 40-ലേറെ പ്രായമുള്ള പുരുഷനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.