പോളണ്ടിൽ ലീജനയേഴ്സ് രോഗം പടരുന്നു; 14 മരണം
പോളണ്ടില്‍ ലീജനയേഴ്സ് (Legionnaires’) അസുഖം ബാധിച്ച് 14 മരണം. 150-ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഒമ്പത് പേര്‍ക്ക് രോഗബാധയുണ്ടായി. ലീജനയേഴ്സ് ബാധിച്ച പലരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലീജനല്ല (legionella) ബാക്ടീരിയയാണ് ലീജനയേഴ്സ് രോഗം ഉണ്ടാക്കുന്നത്. തെക്ക്കിഴക്കന്‍ പോളണ്ടിലെ റെഷോയിലുള്ള ജലവിതരണശൃംഖലയില് ഈ ബാക്ടീരിയ എത്തരത്തില്‍ എത്തി എന്ന് അന്വേഷണം നടക്കുകയാണ്. ഉക്രെയിന് മാനുഷിക, സൈനിക സഹായമെത്തിക്കുന്നതും, യുഎസ് സൈനികരുടെ സാന്നിദ്ധ്യവുമുള്ളതുമായ പ്രദേശമാണ് റെഷോ എന്നതിനാല്‍ അട്ടിമറി ആശങ്കയുയര്‍ന്നെങ്കിലും അത്തരത്തിലുള്ള … Read more