ഭരണകക്ഷി സ്ഥാനാർത്ഥിയും മലയാളിയുമായ ലിങ്ക് വിൻസ്റ്റാർ മാത്യുവിന് നേരെ ഡബ്ലിനിൽ വംശീയാധിക്ഷേപം

Fine Gael പാര്‍ട്ടിയുടെ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയും, മലയാളിയുമായ ലിങ്ക്‌വിന്‍സ്റ്റാര്‍ മാത്യുവിന് നേരെ വംശീയാധിക്ഷേപം. പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ സുപരിചിതനായ ലിങ്ക്‌വിന്‍സ്റ്റാര്‍, വരുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ Artane/Whitehall ഇലക്ടറല്‍ ഏരിയയിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥിയായാണ് ജനസമ്മതി തേടുന്നത്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം നോര്‍ത്ത് ഡബ്ലിനിലെ Kilmore-ല്‍ പോസ്റ്റര്‍ പതിക്കാന്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് നേരെ കുടിയേറ്റവിരുദ്ധര്‍ വംശീയമായ അധിക്ഷേപം നടത്തിയത്. ഇതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു പോസ്റ്റില്‍ പതിച്ച പോസ്റ്റര്‍ ചൂണ്ടി അത് എടുത്തുമാറ്റാന്‍ … Read more