അയർലണ്ടിലെ ആദ്യ ഡോഗ് സർവേ ആരംഭിച്ചു; വളർത്തുനായ്ക്കളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം

അയര്‍ലണ്ടിലെ ആദ്യ ഡോഗ് സര്‍വേയ്ക്ക് ആരംഭം. അനിമല്‍ വെല്‍ഫെയര്‍ ചാരിറ്റിയായ Dogs Trust ആണ് ഇതിനായുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ വളര്‍ത്തുനായ്ക്കള്‍ ഉള്ളവര്‍ക്കും, ഒന്നിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സര്‍വേയില്‍ പങ്കെടുക്കാം. രാജ്യത്ത് നിലവിലുള്ള ജീവിതച്ചെലവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍, ഭവനമേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നായ്ക്കളെ വളര്‍ത്തുന്നതിനെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാനാണ് സംഘടന സര്‍വേ നടത്തുന്നത്. സര്‍വേ വഴി ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി സംഘടനയ്ക്ക് ളര്‍ത്തുനായ്ക്കള്‍ ഉള്ളവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കാനും, സഹായമെത്തിക്കാനും സാധിക്കും. Dogs Trust ഈയിടെ നടത്തിയ … Read more

അയർലണ്ടിൽ വെള്ളത്തിലിറങ്ങിയ വളർത്തുമൃഗങ്ങൾ ചത്തുപോകുന്നു; കാരണം ഇത്

കായലുകളിലും മറ്റും നീന്തിയ ശേഷം അയര്‍ലണ്ടില്‍ പലയിടത്തും വളര്‍ത്തുമൃഗങ്ങള്‍ ചത്തുപോകുന്നത് പതിവാകുന്നു. Leitrim, Fermanagh കൗണ്ടികളിലെ കായലുകളില്‍ ഇറങ്ങിയ ശേഷം തിരികെ കയറിയ ചില വളര്‍ത്തുപട്ടികള്‍ ചത്തുപോയതായി റിപ്പോര്‍ട്ട് ലഭിച്ചതായി Fermanagh കൗണ്ടിയിലെ Belleek-ലുള്ള Lakeland Veterinary Services അധികൃതര്‍ പറയുന്നു. കടുത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നതെന്നും, വെള്ളത്തിന്റെ സാംപിളുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും, അതേസമയം ഈ വെള്ളത്തില്‍ കാണപ്പെടുന്ന ഒരുതരം ആല്‍ഗകളാണ് ഇതിന് പിന്നിലെന്നുമാണ് മൃഗരോഗ വിദഗദ്ധയായ Aofie Ferris പറയുന്നത്. വെള്ളം കെട്ടിനില്‍ക്കുന്ന കായലുകള്‍, കുളങ്ങള്‍ എന്നിവയില്‍ … Read more