പാരാലിംപിക്സ്: അയർലണ്ടിന് സൈക്ലിംഗിൽ വെള്ളി; കുതിപ്പ് തുടരുന്ന ഇന്ത്യയ്ക്ക് 27 മെഡലുകൾ

പാരിസിൽ നടന്നുവരുന്ന പാരാലിംപിക്സിൽ അയർലൻഡിന് സൈക്ലിംഗിൽ വെള്ളി. Katie-George Dunlevy- pilot Linda Kelly എന്നിവരാണ് വനിതകളുടെ ബി റോഡ് റേസിൽ രണ്ടാം സ്ഥാനത്ത് ഫിനിഷിങ് ചെയ്തത്. ഇതോടെ അയർലണ്ടിന്റെ ആകെ മെഡൽ നേട്ടം ആറായി. നിലവിൽ മെഡൽ പട്ടികയിൽ 50-ആം സ്ഥാനത്താണ് രാജ്യം. അതേസമയം ഇത്തവണത്തെ പാരാലിംപിക്സിൽ Katie-George Dunlevy-യുടെ മൂന്നാമത്തെ മെഡൽ ആണിത്. സൈക്ലിംഗിൽ തന്നെ നേരത്തെ രണ്ട് മത്സരങ്ങളിലായി Kelly-യുടെ ടീം സ്വർണ്ണവും വെള്ളിയും നേടിയിരുന്നു. പാരിസ് പാരാലിംപിക്സിൽ ഇന്ത്യയും മികച്ച കുതിപ്പാണ് … Read more

പാരാലിംപിക്സ്: അയർലണ്ടിന് ഇരട്ട വെങ്കല നേട്ടം, കുതിപ്പ് തുടരുന്ന ഇന്ത്യ 19-ആം സ്ഥാനത്ത്

പാരിസില്‍ നടക്കുന്ന 2024 പാരാലിംപിക്‌സിന്റെ ആറാം ദിനം അയര്‍ലണ്ടിന് ഇരട്ട മെഡല്‍ നേട്ടം. വനിതകളുടെ 200 മീറ്റര്‍ Individual Medley M-13 നീന്തലില്‍ Róisín Ní Riain-ഉം, വനിതകളുടെ 100 മീറ്റര്‍ T-13 ഓട്ടത്തില്‍ Orla Comerford-ഉം ആണ് രാജ്യത്തിനായി വെങ്കല മെഡലുകള്‍ നേടിയത്. 2:27.47 സമയത്തില്‍ മൂന്നാമതായി ഫിനിഷ് ചെയ്താണ് Róisín Ní Riain അയര്‍ലണ്ടിന്റെ മെഡല്‍ പട്ടികയിലേയ്ക്ക് പേര് ചേര്‍ത്തത്. 11.94 സെക്കന്‍ഡ് സമയത്തിലാണ് Orla Comerford വെങ്കല മെഡലിനായി ഓട്ടം പൂര്‍ത്തിയാക്കിയത്. ഇതോടെ … Read more

പാരിസ് പാരാലിംപിക്സ് 2024: അയർലണ്ടിന് ആദ്യ മെഡൽ നീന്തലിൽ

പാരിസില്‍ നടക്കുന്ന പാരാലിംപിക്‌സിന്റെ രണ്ടാം ദിനം അയര്‍ലണ്ടിന് വെള്ളി മെഡല്‍ നേട്ടം. 100 മീറ്റര്‍ നീന്തലില്‍ (ബാക്ക്‌സ്‌ട്രോക്ക്) Róisín Ni Riain ആണ് വെള്ളി സ്വന്തമാക്കിയത്. ഇത്തവണത്തെ പാരാലിംപിക്‌സില്‍ രാജ്യത്തിന്റെ ആദ്യ മെഡല്‍ നേട്ടമാണിത്. പാരിസിലെ La Défense Arena-യില്‍ നടന്ന ഫൈനലില്‍ 1 മിനിറ്റ് 7.27 സെക്കന്റ് സമയം കുറിച്ചുകൊണ്ടാണ് 19-കാരിയായ Ni Riain രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തിയത്. നിലവിലെ പാരാലിംപിക് റെക്കോര്‍ഡ് ജേതാവും, ലോകചാംപ്യനുമായ യുഎസ്എയുടെ Gia Pergolini ആണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. 1 … Read more