പാരിസ് ഒളിമ്പിക്സിന് കൊടിയിറങ്ങി; ഐറിഷ് താരങ്ങൾ മടങ്ങുന്നത് രാജ്യചരിത്രത്തിലെ ഏറ്റവും കൂടുതൽ മെഡലുകളുമായി

പാരിസ് ഒളിംപിക്‌സിന് കൊടിയിറങ്ങി. ഒളിംപിക്‌സ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായാണ് പാരിസില്‍ നിന്നും അയര്‍ലണ്ട് താരങ്ങള്‍ തിരികെ പോരുന്നത്. നാല് സ്വര്‍ണ്ണം, മൂന്ന് വെങ്കലം എന്നിവയുമായി ഏഴ് മെഡലുകളാണ് രാജ്യം ഇത്തവണ നേടിയത്. മെഡല്‍ പട്ടികയില്‍ 19-ആം സ്ഥാനത്ത് എത്താനും അയര്‍ലണ്ടിനായി. 133 അത്‌ലിറ്റുകളാണ് പാരിസില്‍ അയര്‍ലണ്ടിനായി കളത്തിലിറങ്ങിയത്. സംഘം ഇന്ന് ഉച്ചയോടെ തിരികെയെത്തും. അതേസമയം 126 മെഡലുകളോടെ ഒളിംപിക്‌സിലെ ഒന്നാം സ്ഥാനം അമേരിക്ക നിലനിര്‍ത്തി. 91 മെഡലുകളോടെ ചൈനയാണ് രണ്ടാമത്. 45 മെഡല്‍ … Read more

പാരിസിൽ അയർലണ്ടിന്റെ Rhasidat Adeleke-യ്ക്ക് തലനാരിഴയ്ക്ക് മെഡൽ നഷ്ടം; ഫിനിഷ് ചെയ്തത് നാലാമതായി

പാരിസ് ഒളിംപിക്‌സ് 400 മീറ്റര്‍ ഓട്ടത്തില്‍ അയര്‍ലണ്ടിന്റെ മെഡല്‍ പ്രതീക്ഷയായിരുന്ന Rhasidat Adeleke-യ്ക്ക് നാലാം സ്ഥാനം. 49.28 സെക്കന്റില്‍ ഫിനിഷ് ചെയ്ത Adeleke-യ്ക്ക് തലനാരിഴയ്ക്കാണ് മെഡല്‍ നഷ്ടമായത്. 48.17 സെക്കന്റില്‍ ഒളിംപിക് റെക്കോര്‍ഡ് കുറിച്ചുകൊണ്ട് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ Marileidy Paulino സ്വര്‍ണ്ണം നേടി. ബഹ്‌റൈന്റെ Salwa Eid Naser (48.53) വെള്ളിയും, പോളണ്ടിന്റെ Natalia Kaczmarek (48.98) വെങ്കലവും സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നെങ്കിലും, ഫിനിഷിങ്ങില്‍ Adeleke നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. അതേസമയം … Read more

തുടർച്ചയായി രണ്ട് ഒളിമ്പിക് സ്വർണ്ണം; പാരിസിൽ ചരിത്രം കുറിച്ച് ഐറിഷ് ബോക്സർ കെല്ലി ഹാരിങ്ടൺ

നിലവിലെ ഒളിംപിക്‌സ് ബോക്‌സിങ് ചാംപ്യനായ അയര്‍ലണ്ടിന്റെ കെല്ലി ഹാരിങ്ടണ് പാരിസ് ഒളിംപിക്‌സിലും സ്വര്‍ണ്ണം. വനിതകളുടെ 60 കിലോഗ്രാം ഫൈനലില്‍ ചൈനയുടെ Wenlu Yang-നെ പരാജയപ്പെടുത്തിയാണ് കെല്ലി തന്റെ മെഡല്‍ നിലനിര്‍ത്തിയത്. ഇതോടെ നാല് സ്വര്‍ണ്ണം, മൂന്ന് വെങ്കലവും നേടി മെഡല്‍ പട്ടികയില്‍ അയര്‍ലണ്ട് 12-ആം സ്ഥാനത്തെത്തി. കഴിഞ്ഞ തവണത്തെ ടോക്കിയോ ഒളിംപിക്‌സ് ബോക്‌സിങ്ങിലും കെല്ലി സ്വര്‍ണ്ണം നേടിയിരുന്നു. ഇതോടെ ഒളിംപിക്‌സില്‍ തുടര്‍ച്ചയായി രണ്ട് വട്ടം സ്വര്‍ണ്ണം നേടുന്ന ആദ്യ ഐറിഷ് ബോക്‌സര്‍ എന്ന ചരിത്രവും ഡബ്ലിനിലെ Portland … Read more

പാരിസ് ഒളിമ്പിക്സിൽ അയർലണ്ടിന്റെ Daniel Wiffen-ന് രണ്ടാം മെഡൽ; 1500 മീറ്റർ നീന്തലിൽ വെങ്കലം

പാരിസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 1500 മീറ്റർ നീന്തലിൽ (ഫ്രീസ്‌റ്റൈൽ) അയർലണ്ടിന്റെ Daniel Wiffen- ന് വെങ്കലം. കഴിഞ്ഞയാഴ്ചത്തെ 800 മീറ്റർ നീന്തലിലെ സ്വർണ്ണ നേട്ടത്തിന് പിന്നാലെയാണ് Wiffen രണ്ടാം മെഡൽ കരസ്ഥമാക്കിയത്. ഇതോടെ പാരിസിൽ അയർലണ്ടിന്റെ മെഡൽ നേട്ടം മൂന്ന് സ്വർണവും, മൂന്ന് വെങ്കലവുമായി ആകെ ആറ് ആയി. നിലവിൽ മെഡൽ പട്ടികയിൽ 14-ആം സ്ഥാനത്താണ് രാജ്യം. ഫൈനലിൽ ലോക റെക്കോർഡ് ഭേദിച്ചുകൊണ്ട് അമേരിക്കയുടെ Bobby Finke സ്വർണം നേടി. ഇറ്റലിയുടെ Gregorio Paltrinieri- ക്ക് ആണ് … Read more

ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി അയർലൻഡിന് ജിംനാസ്റ്റിക്സിൽ സ്വർണം; മെഡൽ പട്ടികയിൽ 14-ആമത്

ചരിത്രത്തിൽ ആദ്യമായി അയർലൻഡിന് ജിംനാസ്റ്റിക്സിൽ ഒളിമ്പിക്സ് സ്വർണം. Rhys McClenaghan ആണ് ഇന്നലെ പാരിസിലെ Bercy Arena-യിൽ നടന്ന മത്സരത്തിൽ സ്വർണം കരസ്ഥമാക്കി രാജ്യത്തിന്‌ അഭിമാനമായത്. വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗൺ സ്വദേശിയാണ് McClenaghan. ഇതോടെ പാരിസിൽ അയർലണ്ടിന്റെ മെഡൽ നേട്ടം അഞ്ച് ആയി. മെഡൽ പട്ടികയിൽ നിലവിൽ 14-ആം സ്ഥാനത്താണ് രാജ്യം.

പാരിസ് ഒളിമ്പിക്സിൽ അയർലണ്ടിന് രണ്ടാം സ്വർണം; മെഡൽ പട്ടികയിൽ 15-ആമത്

പാരിസ് ഒളിമ്പിക്സിൽ അയർലൻഡിന് രണ്ടാം സ്വർണ്ണം. Paul O’Donovan, Fintan McCarthy എന്നിവരുടെ രണ്ടംഗ ടീം തുഴച്ചിലിൽ (men’s double sculls) സ്വർണ്ണം നേടി. ഇതോടെ രണ്ട് സ്വർണവും, രണ്ട് വെങ്കലവുമായി മെഡൽ പട്ടികയിൽ അയർലണ്ട് 15-ആം സ്ഥാനത്തെത്തി. 2020 ടോക്യോ ഒളിമ്പിക്സിലും Paul O’Donovan, Fintan McCarthy ടീം സ്വർണം നേടിയിരുന്നു. 6 മിനിറ്റ് 10.99 സെക്കന്റ്‌ സമയത്തിൽ ആണ് ടീം ഇത്തവണ ഫിനിഷിങ് ലൈൻ കടന്നത്. മത്സരത്തിൽ ഇറ്റലി വെള്ളിയും ഗ്രീസ് വെങ്കലവും നേടി. … Read more

പാരിസിൽ സ്വർണ്ണം മുത്തി അയർലണ്ട്; നീന്തലിൽ ചരിത്രം കുറിച്ച് Daniel Wiffen

2024 പാരിസ് ഒളിമ്പിക്സിൽ അയർലൻഡിന് ആദ്യ സ്വർണ്ണം. പുരുഷന്മാരുടെ ഫ്രീ സ്റ്റൈൽ 800 മീറ്റർ നീന്തലിൽ Daniel Wiffen ആണ് സ്വർണ്ണം നേടിയത്. രാജ്യത്തിനായി സ്വർണ്ണം നേടുന്ന ആദ്യ പുരുഷ നീന്തൽ താരമായി Wiffen ചരിത്രവും കുറിച്ചു. ഒളിമ്പിക്‌സിലെ റെക്കോർഡ് സമയം ആയ ഏഴ് മിനിറ്റ് 38.19 സെക്കന്റ്‌ കുറിച്ചുകൊണ്ടാണ് 23-കാരനായ Wiffen സുവർണ്ണ നേട്ടത്തിലേയ്ക്ക് എത്തിയത്. മത്സരം കാണാനായി അദ്ദേഹത്തിന്റെ ഇരട്ട സഹോദരനും എത്തിയിരുന്നു. ഫൈനലിൽ നിലവിലെ ഒളിമ്പിക്സ്  സ്വർണ്ണ നേതാവ് യുഎസ്എയുടെ Bobby Finke … Read more

പാരിസ് ഒളിമ്പിക്സിൽ ആദ്യ മെഡൽ നേടി അയർലണ്ട്; നീന്തലിൽ Mona McSharry-ക്ക് വെങ്കലം

പാരിസ് ഒളിംപിക്‌സില്‍ തങ്ങളുടെ ആദ്യ മെഡല്‍ സ്വന്തമാക്കി അയര്‍ലണ്ട്. ഇന്നലെ രാത്രി നടന്ന 100 മീറ്റര്‍ ബ്രെസ്റ്റ്‌സ്‌ട്രോക്കില്‍ Mona McSharry ആണ് അയര്‍ലണ്ടിനായി വെങ്കലം നേടിയത്. 1.05.59 സമയത്തിലാണ് 23-കാരിയായ McSharry ഫിനിഷ് ചെയ്തത്. 28 വര്‍ഷത്തിന് ശേഷമാണ് അയര്‍ലണ്ടിന് നീന്തലില്‍ ഒരു ഒളിംപിക് മെഡല്‍ ലഭിക്കുന്നത്. മത്സരത്തില്‍ സൗത്ത് ആഫ്രിക്കയുടെ Tatjana Smith (1.05.28) സ്വര്‍ണ്ണവും, ചൈനയുടെ Tang Qianting (1.05.54) വെള്ളിയും സ്വന്തമാക്കി. അതേസമയം സെമിഫൈനലില്‍ തന്റെ മികച്ച വ്യക്തിഗത സമയമായ 1.05.51 കുറിക്കാന്‍ … Read more

ഒളിമ്പിക്സ്: റഗ്ബിയിൽ സൗത്ത് ആഫ്രിക്കയേയും ജപ്പാനെയും തകർത്ത് അയർലണ്ടിന്റെ ചുണക്കുട്ടികൾ ക്വാർട്ടറിൽ

പാരിസ് ഒളിംപിക്‌സിലെ തങ്ങളുടെ ആദ്യ സെവന്‍സ് റഗ്ബി മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടി അയര്‍ലണ്ട്. ബുധനാഴ്ചത്തെ മത്സരത്തില്‍ എതിരാളികളായ സൗത്ത് ആഫ്രിക്കയെ 5-നെതിരെ 10 ഗോളുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ടാണ് പച്ചപ്പട തേരോട്ടം ആരംഭിച്ചിരിക്കുന്നത്. ഇതിന് ശേഷം നടന്ന രണ്ടാം മത്സരത്തിൽ ജപ്പാനെ 40-5 എന്ന സ്‌കോറിന് തകര്‍ത്ത ഐറിഷ് സംഘം ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് പാരിസ് ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനമെങ്കിലും ഫുട്‌ബോള്‍, റഗ്ബി മത്സരങ്ങള്‍ ബുധനാഴ്ച ആരംഭിച്ചു. ഗ്രൂപ്പ് സ്റ്റേജില്‍ പൂള്‍ എയില്‍ ഉള്ള അയര്‍ലണ്ടിന്റെ … Read more