വർക്കി ദേവസിയുടെ ഭൗതികശരീര പൊതുദർശനം നവംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ

അയർലണ്ടിൽ ഇന്നലെ അന്തരിച്ച (27 നവംബർ 2024) കോഴിക്കാടൻ വർക്കി ദേവസിയുടെ ഭൗതികശരീരം പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നു. നവംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 3 മണി വരെ, ദ്രോഹടയ്ക്ക് സമീപമുള്ള റ്റുള്ളിയാലൻ പാരിഷ് സെൻററിൽ (A92 RY73) ആണ് പൊതുദർശനം ഒരുക്കുന്നത്. ദ്രോഹടയ്ക്ക് സമീപം ബെറ്റിസ് ടൗണിൽ സ്ഥിരതാമസമാക്കിയിരുന്ന വർക്കി ദേവസി ദീർഘകാലമായി രോഗശയ്യയിൽ ആയിരുന്നു. നാട്ടിൽ നെടുമ്പാശ്ശേരിക്ക് അടുത്ത് കാഞ്ഞൂർ സ്വദേശിയാണ്. സംസ്കാരം പിന്നീട് നാട്ടിൽ കാഞ്ഞൂർ സെൻറ് മേരീസ് … Read more

അയർലണ്ടിൽ അന്തരിച്ച സീമ മാത്യുവിന്റെ സംസ്കാരവും, പൊതുദർശനവും നാളെ

അയര്‍ലണ്ടില്‍ അന്തരിച്ച മലയാളിയായ നഴ്‌സ് സീമ മാത്യുവിന്റെ സംസ്കാരവും, പൊതുദർശനവും നാളെ (നവംബര്‍ 18 തിങ്കള്‍) പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കൗണ്ടി ടിപ്പററിയിലെ നീനായിലുള്ള Borrisokane Road-ല്‍ Keller’s Funeral Directions-ല്‍ (E45 X094) വച്ചാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം. ശേഷം 1.30-ഓടെ നീനായിലെ St. Mary’s Rosary Church-ല്‍ (E45 YH29) വച്ച് സംസ്‌കാരം നടക്കും. St. Colons Community Nursing Unit-ലെ സ്റ്റാഫ് നഴ്സായിരുന്ന സീമ, … Read more

അയർലണ്ടിൽ മലയാളിയായ നഴ്സ് സീമാ മാത്യു അന്തരിച്ചു

അയര്‍ലണ്ടില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്ന മലയാളി സീമാ മാത്യു (45) അന്തരിച്ചു. കൗണ്ടി ടിപ്പററിയിലെ നീനാ St. Colons Community Nursing Unit-ലെ സ്റ്റാഫ് നഴ്‌സായിരുന്ന സീമ, ഏതാനും നാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ നീനയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. തൊടുപുഴ ചിലവ് പുളിയന്താനത്ത് ജെയ്‌സണ്‍ ജോസ് ആണ് ഭര്‍ത്താവ്. മക്കള്‍: ജെഫിന്‍, ജുവല്‍, ജെറോം. വര്‍ഷങ്ങളായി അയര്‍ലണ്ടിലാണ് സീമയും കുടുംബവും താമസം. പ്രദേശത്തെ എല്ലാ സാമൂഹികപ്രവര്‍ത്തനങ്ങളിലും കുടുംബം സജീവസാന്നിദ്ധ്യമായിരുന്നു. നവംബര്‍ … Read more

അയർലണ്ട് മലയാളി ജേക്കബ് എബ്രഹാമിന്റെ സഹോദരൻ തോമസ് കെ. എബ്രഹാം അന്തരിച്ചു

വാട്ടര്‍ഫോര്‍ഡിൽ താമസിക്കുന്ന മലയാളി ജേക്കബ് എബ്രഹാമിന്റെ സഹോദരന്‍ കുടുക്കച്ചിറ വീട്ടില്‍ തോമസ് കെ. എബ്രഹാം (30) ദുബായില്‍ വച്ച് അന്തരിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പൈസക്കരി സ്വദേശികളായ എബ്രഹാം- ലീലാമ്മ ദമ്പതികളുടെ മകനാണ്. ദുബായിലെ ജബല്‍ അലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലിചെയ്തു വരികയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വിശ്രമിത്തിലായിരുന്ന തോമസിനെ, പിന്നീട് സഹപ്രവര്‍ത്തകര്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച ശേഷമാണ് സംസ്‌കാരം. ജേക്കബിനെ കൂടാതെയുള്ള മറ്റ് സഹോദരങ്ങള്‍: ഷിജി (എടപ്പുഴ), ജെയ്‌സി (ഫോറസ്റ്റ് ഓഫീസര്‍, … Read more

അയർലണ്ട് മലയാളി ഷാജി ആര്യമണ്ണിലിന്റെ മാതാവ് പെണ്ണമ്മ ടീച്ചർ നിര്യാതയായി

എരുമേലി: കുറുവാമൂഴി ആര്യമണ്ണിൽ റിട്ട. അദ്ധ്യാപകൻ എ.റ്റി ആന്റണിയുടെ ഭാര്യ റിട്ട. അദ്ധ്യാപിക പി.എം പെണ്ണമ്മ ടീച്ചർ (91) നിര്യാതയായി.കേരള പ്രവാസി കോൺഗ്രസ്‌ (എം) അയർലണ്ട് ജനറൽ സെക്രട്ടറിയും, സീറോ മലബാർ കമ്മ്യൂണിറ്റി മുൻ സോണൽ കമ്മിറ്റി അംഗവും, ലൂക്കൻ മലയാളി ക്ലബ്‌ മുൻ എക്സിക്യൂട്ടീവ് അംഗവുമായ ഷാജി ആര്യമണ്ണിലിന്റെ മാതാവാണ്. സംസ്കാരം നവംബർ 8 വെള്ളിയാഴ്ച രാവിലെ 10.30-ന് പുത്തൻ കൊരട്ടി സെന്റ് ജോസഫ്സ് പള്ളിയിൽ. പരേതയുടെ മരണത്തിൽ കേരള കോൺഗ്രസ്‌ (എം) ചെയർമാൻ ജോസ് … Read more

അയർലണ്ട് മലയാളി സിജി വർഗീസിന്റെ പിതാവ് റെജിമോൻ വർഗീസ് അന്തരിച്ചു

അയര്‍ലണ്ടിലെ ന്യൂറോസില്‍ താമസിക്കുന്ന മലയാളി സിജി വര്‍ഗീസിന്റെ പിതാവ് റെജിമോന്‍ വര്‍ഗീസ് (എന്‍.പി വര്‍ഗീസ്) നിര്യാതനായി. കോതമംഗലത്തെ റെജിമോന്‍ ട്രാവല്‍സ് ഉടമയാണ്. 78 വയസായിരുന്നു. കോതമംഗലത്ത് പതിറ്റാണ്ടുകളായി സ്വകാര്യ ബസ് സര്‍വീസ്, ടൂറിസ്റ്റ് ബസ് സര്‍വീസ് എന്നിവ നടത്തിവരികയായിരുന്ന റെജിമോന്‍ വര്‍ഗീസ്, നിരവത്ത് കുടുംബാഗമാണ്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മാതിരപിള്ളി ഒന്നാം മൈലിലുള്ള മകന്റെ ഭവനത്തില്‍ നിന്ന് ആരംഭിച്ച് കോതമംഗലം ചെറിയ പള്ളിയില്‍ നടത്തും.

അയർലണ്ട് മലയാളി സിറിൽ തെങ്ങുംപള്ളിയുടെ പിതാവ് റ്റി.എം അബ്രാഹം നിര്യാതനായി

ലൂക്കൻ: ലൂക്കൻ സെന്റ് തോമസ് ഇടവക ട്രസ്റ്റിയും, ലൂക്കൻ മലയാളി ക്ലബ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, വേൾഡ് മലയാളി കൗൺസിൽ  അയർലണ്ട് പ്രൊവിൻസ് എക്സിക്യൂട്ടീവ് അംഗവും, കേരള പ്രവാസി കോൺഗ്രസ്‌ (എം) അയർലണ്ട് ട്രഷററുമായ സിറിൽ തെങ്ങുംപള്ളിയുടെ പിതാവ്, പാലാ മൂന്നാനി  തെങ്ങുംപള്ളിൽ റ്റി.എം അബ്രാഹം (76)നിര്യാതനായി. ഭാര്യ പരേതയായ ജെസ്സി ഈരാറ്റുപേട്ട ചെറുശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ :ഗ്രേസ് ( ന്യൂസിലാൻഡ് ),ബിന്ദു ( യു കെ), മാത്യൂസ് ( ദുബായ് ), സിറിൽ. മരുമക്കൾ: ഷിലു … Read more

വിക്ക്ലോ മലയാളി അലക്സ്‌ തങ്കച്ചന്റെ മാതാവ് കുഞ്ഞമ്മ തങ്കച്ചൻ (73) അന്തരിച്ചു

വിക്ക്ലോ മലയാളിയായ അലക്സ്‌ തങ്കച്ചന്റെ മാതാവ് അടൂർ ബദാം മുക്ക് പാലവിള പുത്തൻവീട്ടിൽ കുഞ്ഞമ്മ തങ്കച്ചൻ (73) അന്തരിച്ചു. സംസ്‍കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 11 മണിക്ക് വസതിയിലും പിന്നീട് 12 മണിക്ക് കടമ്പനാട് ഇമ്മനുവേൽ മാർത്തോമാ പള്ളിയിൽ വച്ചും നടക്കും. ആദരാജ്ഞലികൾ.

അയർലണ്ടിൽ നഴ്സായ ലിജി വർഗ്ഗീസിന്റെ ഭർത്താവ് ലിനു വർഗീസ് നിര്യാതനായി

കിൽക്കെനി കെയർസെൻ്ററിൽ നഴ്സായി ജോലി ചെയ്യുന്ന ലിജി വർഗീസിൻ്റെ ഭർത്താവ് ലിനു വർഗീസ് (42) ഹൃദയാഘാതത്തെ തുടർന്ന്  നാട്ടിൽ വച്ച് നിര്യാതനായി. സംസ്കാരം നാളെ പന്തളം കുരമ്പാല സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ആദരാഞ്ജലികൾ.

താലായിൽ താമസിക്കുന്ന അഡ്വ. ബൈജു തേക്കുംമൂട്ടിലിന്റെ സഹോദരൻ നിര്യാതനായി

വർഷങ്ങളായി താലായിൽ സ്ഥിരതാമസമാക്കിയ ഇലഞ്ഞി സ്വദേശിയായ അഡ്വക്കേറ്റ് ബൈജു തേക്കുംമൂട്ടിലിന്റെ സഹോദരൻ രാജു അഗസ്റ്റിൻ നിര്യാതനായി. സംസ്കാരം ഒക്ടോബർ 2 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പെരിയാപുരം St. The Baptist പള്ളിയിൽ ആണ്. പരേതന് രണ്ട് സഹോദരിമാർ കൂടിയുണ്ട്. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും ഹെൽത്ത് ഇൻസ്പെക്ടർ ആയി റിട്ടയർ ചെയ്ത അഗസ്റ്റിന്റെ ഇളയമകനാണ് മരണപ്പെട്ടത്.