അയർലണ്ടിലെ നഴ്‌സുമാർ സമരത്തിലേക്ക്; INMO ബാലറ്റിൽ ഭൂരിപക്ഷം പേരും സമരത്തെ അനുകൂലിച്ചു

അയര്‍ലണ്ടിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ സമരത്തിലേയ്ക്ക്. നിലവിലെ ജോലി ഒഴിവുകള്‍ നികത്താത്തതില്‍ സമരം നടത്തേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് Irish Nurses and Midwives Organisation (INMO) അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ബാലറ്റ് വോട്ടെടുപ്പില്‍ 95.6% പേരും സമരത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെയാണ് സംഘടനയിലെ പൊതുമേഖലാ നഴ്‌സുമാരും, മിഡ്‌വൈഫുമാരും പണിമുടക്കാന്‍ തയ്യാറായിരിക്കുന്നത്. ആറാഴ്ച നീണ്ട വോട്ടെടുപ്പിന് ശേഷമാണ് ശക്തമായ നടപടിയിലേയ്ക്ക് സംഘടന എത്തിയിരിക്കുന്നത്. 2023 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ പൊതുമേഖലാ ആരോഗ്യസ്ഥാപനങ്ങളില്‍ 2,000-ലധികം നഴ്‌സിങ്, … Read more

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ അയർലണ്ടിനെ (യുഎൻഎ) ഇനി ഇവർ നയിക്കും

ചരിത്രത്തിൽ ആദ്യമായിട്ടാണ് അയർലണ്ട് യുഎൻഎ കൂട്ടായ്മ രൂപം കൊള്ളുന്നത്. മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ നേഴ്സുമാരുടെ കൂട്ടായ്മ രൂപീകരിക്കുക എന്നതിൻ്റെ ഭാഗമായിട്ടാണ് അയർലണ്ട് സംഘടന രൂപീകരിച്ചിട്ടുള്ളത്. അയർലണ്ട് യുഎൻഎ കൂട്ടായ്മയുടെ പ്രഥമ പ്രസിഡണ്ടായി ഫമീർ സി.കെ, ജനറൽ സെക്രട്ടറിയായി വിനു വർഗീസ്, ട്രഷററായി ജാസ്മിൻ മുഹമ്മദ്, പ്രോഗ്രാം കോഡിനേറ്ററായി മുഹമ്മദ് ജെസൽ, വൈസ് പ്രസിഡന്റ് ആയി ഗ്രീഷ്മ ബേബി എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി അനൂപ് കുമാർ, മേരി രേഷ്മ എന്നിവരും ചുമതലയേറ്റു. കൂടാതെ അഞ്ചംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും യോഗം … Read more

ആശുപത്രികളിലെ ‘ട്രോളി സംസ്കാരം’ തുടർന്ന് അയർലണ്ട്; ഒക്ടോബർ മാസം ട്രോളികളിൽ ചികിത്സ തേടിയത് 10,000-ലധികം രോഗികൾ

അയര്‍ലണ്ടിലെ നഴ്‌സിങ് നിയമന പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ, രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഒക്ടോബര്‍ മാസം ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റിടങ്ങളിലുമായി ചികിത്സ തേടിയവരുടെ കണക്കുകള്‍ പുറത്തുവിട്ട് അസോസിയേഷന്‍. Irish Midwives and Nurses Organisation (INMO)-ന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 10,515 പേരാണ് ആശുപത്രികളിലെ ട്രോളികള്‍, കസേരകള്‍ മുതലായവയില്‍ പോയ മാസം ചികിത്സ തേടിയത്. ഇത്തരത്തില്‍ ഏറ്റവുമധികം രോഗികള്‍ ചികിത്സ തേടിയത് University Hospital Limerick-ലാണ്- 1,876 പേര്‍. Cork University Hospital (1,126), University Hospital Galway … Read more

വൻ വിജയമായി അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാറുടെ പ്രഥമ സമ്മേളനം: ഫാമിലി റീയൂണിഫിക്കേഷൻ ആവശ്യം ശക്തമാക്കാൻ തീരുമാനം

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ വിഭാഗം സംഘടിപ്പിച്ച അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാറുടെ പ്രഥമ സമ്മേളനം ഒക്ടോബർ 19 ശനിയാഴ്ച്ച യുണൈറ്റ് ട്രേഡ് യൂണിയന്റെ ആസ്ഥാനത്തു വച്ച് നടന്നു. സമ്മേളന പ്രതിനിധികളാലും ക്ഷണിക്കപ്പെട്ട അതിഥികളാലും തിങ്ങി നിറഞ്ഞ ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ വ്യക്തിപരമായ കാരണങ്ങളാൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്ന ചിൽഡ്രൻ, ഡിസബിലിറ്റി, ഇക്വാലിറ്റി, ഇന്റഗ്രേഷൻ, യൂത്ത്‌ വകുപ്പ് മന്ത്രി റോഡറിക് ഓഗോർമാൻ തന്റെ വീഡിയോ സന്ദേശത്തിലൂടെ സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്തു. … Read more

അയർലണ്ടിലെ നഴ്‌സുമാർ സമരത്തിലേക്ക്; INMO അംഗങ്ങൾക്കിടയിൽ ഇന്ന് അഭിപ്രായ വോട്ടെടുപ്പ്

HSE-യുടെ റിക്രൂട്ട്‌മെന്റ് രീതിക്കെതിരെ സമരം നടത്താന്‍ ആലോചനയുമായി The Irish Nurses and Midwives Organisation (INMO). ആവശ്യത്തിന് നഴ്‌സുമാരെയും, ആരോഗ്യപ്രവര്‍ത്തകരെയും നിയമിക്കാത്തതു കാരണം തങ്ങളുടെ അംഗങ്ങളടക്കം ആശുപത്രികളിലും മറ്റും അമിതസമ്മര്‍ദ്ദം അനുഭവിക്കുകയും, അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സമരത്തിനുള്ള നീക്കം. ഇതിന്റെ ഭാഗമായി സമരം വേണമോ എന്നത് സംബന്ധിച്ച് INMO ഇന്ന് അംഗങ്ങള്‍ക്കിടയില്‍ ബാലറ്റ് വോട്ടെടുപ്പ് നടത്തുകയാണ്. രാജ്യത്തെ വിവിധ ആശുപത്രികളില്‍ നൂറുകണക്കിന് രോഗികള്‍ ചികിത്സയ്ക്കായി ഏറെ നേരം കാത്തുനില്‍ക്കേണ്ടിവരുന്നതായും, സമയത്ത് ചികിത്സ … Read more

എൻഎംബിഐ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് മലയാളിയായ സോമി തോമസ്

നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ട് (എന്‍എംബിഐ) ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് മലയാളിയായ സോമി തോമസ്. തെരഞ്ഞെടുപ്പില്‍ നഴ്‌സുമാരുടെ സംഘടനയായ ഐഎന്‍എംഒയുടെ ടിക്കറ്റില്‍ ജനറല്‍ നഴ്‌സിങ് സീറ്റിലേയ്ക്കായിരുന്നു സോമി മത്സരിച്ചത്. സെപ്റ്റംബര്‍ 23-ന് ആരംഭിച്ച വോട്ടെടുപ്പിന് ഇന്നലെ ഉച്ചയോടെയാണ് അവസാനമായതോടെ സോമി മികച്ച ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിക്കുകയായിരുന്നു. നിലവില്‍ മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് (MNI) ദേശീയ ട്രഷറര്‍ സ്ഥാനവും വഹിക്കുന്ന സോമി, കാലങ്ങളായി രാജ്യത്തെ, പ്രത്യേകിച്ചും പ്രവാസികളായ നഴ്‌സുമാരുടെ ക്ഷേമത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്ന … Read more

അയര്‍ലണ്ട് നേഴ്സിംഗ് ബോര്‍ഡ് തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ മലയാളിയായ ജാനറ്റ് ബേബി ജോസഫ്

Nursing and Midwifery Board of Ireland (NMBI) തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേയ്ക്ക് മത്സരിക്കാന്‍ മലയാളി നഴ്‌സ് ജാനറ്റ് ബേബി ജോസഫ്. കോര്‍ക്ക് യൂണിവേഴ്സിറ്റി മെറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജാനറ്റ് ബേബി ജോസഫ് കോര്‍ക്ക് ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്റെ പ്രസിഡന്റും INMO HSE കോര്‍ക്ക് ബ്രാഞ്ച് എക്സിക്യുട്ടീവ് മെമ്പറുമാണ്‌. നിലവില്‍ കോര്‍ക്കില്‍ നിന്നും നേഴ്സിംഗ് ബോര്‍ഡില്‍ പ്രാധിനിത്യം കുറവായതിനാല്‍ അവശ്യ സാഹചര്യങ്ങളില്‍ നേഴ്സുമാര്‍ക്കായി ശബ്ദിക്കാന്‍ ഒരാള്‍ എന്ന നിലയിലാണ്‌ ജാനറ്റ് ബേബി ജോസഫ് ഈ വോളണ്ടറി … Read more

NMBI തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ മലയാളിയായ സോമി തോമസ്

Nursing and Midwifery Board of Ireland (NMBI) തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേയ്ക്ക് മത്സരിക്കാന്‍ മലയാളിയായ നഴ്‌സ് സോമി തോമസ്. INMO-യുടെ സ്ഥാനാര്‍ത്ഥിയായ സോമിക്ക്, Migrant Nurses Ireland (MNI) പിന്തുണയുമുണ്ട്. നിലവില്‍ ഡബ്ലിനിലെ Bon Secours-ല്‍ ക്ലിനിക്കല്‍ നഴ്‌സ് മാനേജറായ സോമി, MNI-യുടെ നാഷണല്‍ ട്രഷററുമാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് NMBI തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് NMBI-ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ നഴ്‌സുമാര്‍ക്കും, മിഡ് വൈഫുമാര്‍ക്കും വോട്ട് … Read more

അയർലണ്ടിൽ നഴ്‌സുമാരുടെ ദൗർലഭ്യം; നവജാത ശിശുക്കളിൽ നടത്തേണ്ട അവശ്യ പരിശോധനകളും ഒഴിവാക്കപ്പെടുന്നു

അയര്‍ലണ്ടിലെ പൊതുആരോഗ്യ രംഗത്ത് ആവശ്യത്തിന് നഴ്‌സുമാര്‍ ഇല്ലാത്തത് കാരണം നവജാതശിശുക്കള്‍ക്ക് നല്‍കേണ്ട അവശ്യപരിശോധനകള്‍ നടത്താന്‍ സാധിക്കാതെ വരുന്നതായി റിപ്പോര്‍ട്ട്. കുട്ടികള്‍ ജനിച്ചയുടന്‍ അവരുടെ വികാസവുമായി ബന്ധപ്പെട്ട ഏതാനും സ്ഥിര പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. കൃത്യമായ ഇടവേളകളില്‍ വേണം ഈ പരിശോധനകള്‍ നടത്താന്‍. കുട്ടിയുടെ ആരോഗ്യത്തിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കാന്‍ നടത്തുന്ന ഈ പരിശോധനകളാണ് നഴ്‌സുമാരുടെ ദൗര്‍ലഭ്യം കാരണം വേണ്ടെന്ന് വയ്ക്കപ്പെടുന്നത്. കുഞ്ഞ് ജനിച്ച ഒരാഴ്ച കഴിഞ്ഞാല്‍ ഒരു നഴ്‌സ് വീട്ടിലെത്തി കുഞ്ഞിന്റെ തൂക്കം, പൊതുവായ ആരോഗ്യം എന്നിവ … Read more

MNI-യുടെ ഇടപെടൽ ഫലം കണ്ടു; റിക്രൂട്ട്മെന്റ് തട്ടിപ്പിനിരയായ നൂറുകണക്കിന് ഇന്ത്യൻ നഴ്സുമാരുടെ വിസ വിലക്ക് മാറ്റി

ഐറിഷ് വിസ തട്ടിപ്പിനിരയായി അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ലഭിച്ച നഴ്‌സുമാരുടെ വിലക്ക് നീക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ഇമെയില്‍ അധികൃതര്‍ അയച്ചുതുടങ്ങി. സംഭവത്തില്‍ കാര്യക്ഷമമായി ഇടപെട്ട മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ടിന്റെ (MNI) പ്രവര്‍ത്തനമാണ് സത്യാവസ്ഥ അധികൃതരെ ബോധ്യപ്പെടുത്താനും, വിലക്ക് നീക്കാന്‍ തീരുമാനമെടുക്കാനും വലിയ രീതിയില്‍ സഹായകമായത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഡബ്ലിനില്‍ ജോലി ചെയ്തിരുന്ന സൂരജ് എന്ന വ്യക്തി, വ്യാജ ഇന്റര്‍വ്യൂവും, വ്യാജരേഖകളും ഉപയോഗിച്ച് മലയാളികളടക്കം ഇന്ത്യയിലെ നൂറുകണക്കിന് നഴ്‌സുമാരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിസ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത്. … Read more