ഡബ്ലിനിൽ ലുവാസ് പോലെ ഗോൾവേയിൽ ‘ഗ്ലുവാസ്’; നഗരത്തിൽ ലൈറ്റ് റെയിൽ കോറിഡോർ നിർമ്മിക്കാൻ അധികൃതർ
ഡബ്ലിനിലെ ലുവാസിന് സമാനമായ ലൈറ്റ് റെയില്‍ സംവിധാനം ഗോള്‍വേയിലും നിര്‍മ്മിക്കാന്‍ സാധ്യത. ഇതുമായി ബന്ധപ്പെട്ട് National Transport Authority (NTA) നടത്തിയ പഠനത്തില്‍ ഗോള്‍വേയില്‍ 15 കിലോമീറ്റര്‍ ദൂരത്തില്‍ ലൈറ്റ് റെയില്‍ കോറിഡോര്‍ നിര്‍മ്മിക്കാവുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗോള്‍വേയില്‍ നിര്‍മ്മിക്കാനിരിക്കുന്ന റെയില്‍ ഇടനാഴിയെ ‘ഗ്ലുവാസ്’ എന്നാണ് പ്രദേശവാസികള്‍ വിളിക്കുന്നത്. നിര്‍മ്മാണത്തിന് കുറഞ്ഞത് 1.34 ബില്യണ്‍ യൂറോയെങ്കിലും പ്രതീക്ഷിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യാമായാല്‍ ഗോള്‍വേ നഗരത്തിലെ കാര്‍ യാത്രകള്‍ക്ക് 10% കുറവ് വരുമെന്നാണ് നിഗമനം. അതേസമയം ഏത് റൂട്ടില്‍ ആയിരിക്കണം റെയില്‍വേ … Read more