വടക്കൻ അയർലണ്ടിൽ യാത്രക്കാരനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ ടാക്സി ഡ്രൈവർ അറസ്റ്റിൽ

യാത്രക്കാരനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിയായ 48-കാരനെ വടക്കന്‍ അയര്‍ലണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. തോക്ക് കൈവശം വയ്ക്കുക, ആക്രമിക്കാന്‍ ശ്രമിച്ച് ഭയം സൃഷ്ടിക്കുക, വധഭീഷണി, മയക്കുമരുന്ന് കൈവശം വയ്ക്കുക, അക്രമം എന്നിങ്ങനെ നിരവധി വകുപ്പുകളും ഇയാള്‍ക്ക് മേല്‍ ചുമത്തിയതായി പോലീസ് അറിയിച്ചു. കാറിലെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ടാക്‌സി കമ്പനിയായ Fonacab-ലെ ഡ്രൈവറായിരുന്നു ഇയാള്‍. എന്നാല്‍ ദൃശ്യങ്ങള്‍ … Read more

വടക്കൻ അയർലണ്ടിൽ പോകാൻ യു.കെ വിസ വേണമോ? ഇന്ത്യക്കാരന്റെ ദുരനുഭവം കേൾക്കാം

അയര്‍ലണ്ടില്‍ നിന്നും വടക്കന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റിലേയ്ക്ക് യാത്ര ചെയ്ത ഇന്ത്യക്കാരെ യു.കെ വിസ ഇല്ലാത്തതിന് അറസ്റ്റ് ചെയ്തു. യു.കെയുടെ ഭാഗമായ വടക്കന്‍ അയര്‍ലണ്ടില്‍ പ്രവേശിക്കാന്‍ യു.കെ വിസ വേണമെന്ന് അറസ്റ്റിന് ശേഷമാണ് ഇവര്‍ക്ക് മനസിലായത്. ഫേസ്ബുക്ക് വഴിയാണ് പേര് വെളിപ്പെടുത്താതെ യാത്രക്കാരിലൊരാള്‍ ദുരനുഭവം പങ്കുവച്ചത്. ബെല്‍ഫാസ്റ്റിലെത്തി രണ്ടാം ദിവസമായിരുന്നു പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂര്‍ ഇമിഗ്രേഷന്‍ ഓഫിസര്‍മാരുടെ ചോദ്യം ചെയ്യലിന് ശേഷം ഇവരെ ഡബ്ലിനിലേയ്ക്ക് തിരികെ പറഞ്ഞയച്ചു. വടക്കന്‍ അയര്‍ലണ്ടിലേയ്ക്ക് പോകാന്‍ ഉദ്ദേശ്യമുള്ളവര്‍ ഇനിമുതല്‍ … Read more

വടക്കൻ അയർലണ്ട് കൗൺസിൽ തെരഞ്ഞെടുപ്പിൽ Sinn Fein-ന് മിന്നും വിജയം; ചരിത്രത്തിൽ ആദ്യമായി ഏറ്റവും വലിയ ഒറ്റക്കക്ഷി

വടക്കന്‍ അയര്‍ലണ്ടില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കി രാഷ്ട്രീയ പാര്‍ട്ടി Sinn Fein. ചരിത്രത്തിലാദ്യമായാണ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന പാര്‍ട്ടിയായി Sinn Fein മാറിയിരിക്കുന്നത്. 462 കൗണ്‍സില്‍ സീറ്റുകളിലേയ്ക്കായി നടന്ന തെരഞ്ഞെടുപ്പില്‍ 144 സീറ്റുകളാണ് Sinn Fein നേടിയത്. മൂന്ന് ദിവസമാണ് വോട്ടെണ്ണല്‍ നീണ്ടുനിന്നത്. പാര്‍ട്ടിയുടെ തിളക്കമാര്‍ന്ന വിജയത്തെ ‘ചരിത്രപരമായ നിമിഷം’ എന്നാണ് വടക്കന്‍ അയര്‍ലണ്ടിലെ Sinn Fein നേതാവ് Michelle O’Neill വിശേഷിപ്പിച്ചത്. Stormont അധികാരം തിരികെയെത്തണമെന്ന സന്ദേശമാണ് … Read more

Armagh-യിൽ വംശീയ കുറ്റകൃത്യം നടത്തിയതിന് രണ്ടു പേർ അറസ്റ്റിൽ

വംശീയകുറ്റത്യം നടത്തിയെന്ന പേരില്‍ Co Armagh-യില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. 34, 37 പ്രായക്കാരായ രണ്ട് പുരുഷന്മാര്‍ക്ക് മേല്‍ മോഷണശ്രമം, ക്രിമിനല്‍ നാശനഷ്ടം ഉണ്ടാക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പോലീസ് ഇതിനെ വംശീയമായ കുറ്റകൃത്യമായി കണക്കാക്കിയാണ് അന്വേഷണം നടത്തുന്നത്. Lurgan-ലെ Ashleigh Crescent പ്രദേശത്തെ ഒരു വീട്ടില്‍ ഞായറാഴ്ചയാണ് പ്രതികള്‍ മോഷണം നടത്താന്‍ ശ്രമിക്കുകയും, നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തത്. പ്രദേശത്തെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയും പ്രചരിച്ചു. വംശീയമായ ആക്രമണമായിരുന്നു ഉദ്ദേശ്യമെന്നാണ് കരുതുന്നത്. … Read more

വടക്കൻ അയർലണ്ടിൽ ഏതാനും പേരിൽ ഒമിക്രോൺ എക്സ്ഇ വകഭേദം സ്ഥിരീകരിച്ചു

പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ എക്‌സ്ഇ വേരിയന്റ് വടക്കന്‍ അയര്‍ലണ്ടില്‍ ഏതാനും പേരില്‍ സ്ഥിരീകരിച്ചു. Omicron BA.1, BA.2 എന്നീ വകഭേദങ്ങള്‍ കൂടിച്ചേര്‍ന്ന് രൂപപ്പെട്ടതാണ് എക്‌സ്ഇ. അതേസമയം യു.കെയില്‍ ഇതുവരെ 1,179 പേര്‍ക്കാണ് എക്‌സ്ഇ വകഭേദം സ്ഥിരീകരിച്ചത്. അഞ്ചില്‍ താഴെ കേസുകളാണ് വടക്കന്‍ അയര്‍ലണ്ടില്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. യു.കെയില്‍ ജനുവരി 19-നാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. രോഗബാധ തടയാനുള്ള മുന്‍കരുതലുകളെല്ലാം എടുത്തതായും ബ്രിട്ടിഷ് ആരോഗ്യവകുപ്പ് പറഞ്ഞു. ഒന്നിലേറെ വകഭേദങ്ങള്‍ നിലനില്‍ക്കേ, അവ കൂടിച്ചേര്‍ന്ന് പുതിയ വകഭേദങ്ങള്‍ രൂപംകൊള്ളുന്നത് … Read more