റോഡിലെ ഐസിൽ തെന്നി വടക്കൻ അയർലണ്ടിൽ സ്‌കൂൾ ബസ് മറിഞ്ഞു; കുട്ടികൾ സുരക്ഷിതർ

അതിശക്തമായ മഞ്ഞുവീഴ്ച തുടരുന്നതിനിടെ വടക്കന്‍ അയര്‍ലണ്ടില്‍ ഐസ് നിറഞ്ഞ റോഡില്‍ നിന്നും തെന്നി കുട്ടികളുടെ സ്‌കൂള്‍ ബസ് അപകടത്തില്‍ പെട്ടു. Co Fermanagh-യിലെ Lisbellaw-യിലുള്ള Tattygare Road-ല്‍ വച്ച് ഇന്ന് രാവിലെയാണ് സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ബസ് അപകടത്തില്‍ പെട്ടത്. കഠിനമായ തണുപ്പ് കാരണം റോഡില്‍ ഐസ് രൂപപ്പെട്ടതാണ് അപകടത്തിലേയ്ക്ക് നയിച്ചത്. അതേസമയം സംഭവത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് അറിയിച്ചു. റോഡില്‍ നിന്നും തെന്നിയ ബസ് സമീപത്തെ കിടങ്ങിലാണ് വീണത്. കുട്ടികളെ ഉടനെ … Read more

വടക്കൻ അയർലണ്ടിൽ മുഖം മൂടി ധാരികൾ വാൻ ഡ്രൈവറെ ആക്രമിച്ചു

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം വാന്‍ ഡ്രൈവറെ ആക്രമിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 5-നും 5.30-നും ഇടയില്‍ Co Tyrone-ലെ Carrickmore-ല്‍ വച്ചാണ് ഒരു സംഘം മുഖംമൂടി ധാരികള്‍ ഒരു ഡെലിവറി വാന്‍ റോഡില്‍ തടഞ്ഞുനിര്‍ത്തിയ ശേഷം ഡ്രൈവറെ വലിച്ച് പുറത്തിറക്കി ആക്രമിച്ചത്. സംഘത്തില്‍ ഒരാളുടെ കൈയില്‍ തോക്ക് ഉണ്ടായിരുന്നു എന്നാണ് വിവരം. അക്രമത്തിനിടെ വാനിന്റെ ചില്ലുകളും അടിച്ച് തകര്‍ത്തിട്ടുണ്ട്. ശേഷം സംഘം സ്ഥലം വിട്ടു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം … Read more

വടക്കൻ അയർലണ്ടിൽ സ്ത്രീയെ മുഖത്ത് ഇടിച്ച ശേഷം കത്തി കാട്ടി ഉപദ്രവിക്കാൻ ശ്രമം; അക്രമിയെ തേടി പൊലീസ്

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്ത്രീയെ കത്തി വീശി െൈലംഗികമായി ഉപദ്രവിക്കാന്‍ ശ്രമം. Co Derry-യിലെ Drumahoe Park-ല്‍ നടക്കാനിറങ്ങിയ സ്ത്രീയെ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് പിന്നില്‍ നിന്നെത്തിയ അക്രമി തലയുടെ വശത്തായി കൈകൊണ്ട് ഇടിച്ചത്. ശേഷം സമീപത്തെ മരങ്ങള്‍ക്ക് സമീപത്തേയ്ക്ക് വലിച്ചുകൊണ്ടുപോകുകയും, നിലത്ത് തള്ളിയിട്ട് കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം ഇയാളെ സധൈര്യം നേരിട്ട സ്ത്രീ തിരിച്ച് ആക്രമിക്കുകയും, കൈയിലെ ടോര്‍ച്ച് കൊണ്ട് പലവട്ടം മുഖത്ത് അടിച്ച ശേഷം രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഓടി പുറത്തെത്തി മറ്റുള്ളവരോട് … Read more

വടക്കൻ അയർലണ്ടിൽ കോഴികളുമായി പോയ ലോറിക്ക് തീപിടിച്ചു

വടക്കന്‍ അയര്‍ലണ്ടിലെ Co Tyrone-ല്‍ കോഴികളുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. Benburb Road പ്രദേശത്ത് വച്ച് തീപിടിച്ചതോടെ ലോറിയിലുണ്ടായിരുന്ന 8,000-ലധികം വരുന്ന കോഴികള്‍ പ്രാണരക്ഷാര്‍ത്ഥം വാഹനത്തില്‍ നിന്നും ചിന്നിച്ചിതറി ഓടി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും, തങ്ങളുടെ രണ്ട് വാഹനങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രവിധേയമാക്കിയെന്നും Northern Ireland Fire and Rescue Service അറിയിച്ചു. തീപിടിത്തത്തില്‍ കുറച്ച് കോഴികള്‍ക്ക് ജീവൻ നഷ്ടമായിട്ടുമുണ്ട്.

ബെൽഫാസ്റ്റിൽ കൊള്ളയ്ക്കിടെ കത്തി കൊണ്ട് ആക്രമണം; പ്രതിക്ക് മേൽ കൊലപാതക ശ്രമ കുറ്റം ചുമത്തി പോലീസ്

വടക്കൻ അയർലണ്ട് തലസ്ഥാനമായ ബെൽഫാസ്റ്റിൽ കൊള്ള നടത്തുകയും, തടയാൻ ശ്രമിച്ചപ്പോൾ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നോർത്ത് ബെൽഫാസ്റ്റിൽ വെള്ളിയാഴ്ച ആണ് സംഭവം. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിനും, ശരീരത്തിൽ മാരകമായ പരിക്കേൽപ്പിക്കാൻ ശ്രമിച്ചതിനും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ കസ്റ്റഡിയിൽ ഉള്ള പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. സംഭവത്തിന്‌ ദൃക്സാക്ഷികളായ ആരെങ്കിലും ഉണ്ടെങ്കിൽ തങ്ങളെ ബന്ധപ്പെടണം എന്ന് പോലീസ് അഭ്യർത്ഥിച്ചു.

എയർപോർട്ടിൽ വിദ്വേഷ ജനകമായ കുറിപ്പ് വിതരണം; ബെൽഫാസ്റ്റിൽ 53-കാരൻ അറസ്റ്റിൽ

ബെല്‍ഫാസ്റ്റ് എയര്‍പോര്‍ട്ടില്‍ വിദ്വേഷജനകമായ കുറിപ്പുകള്‍ വിതരണം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് 53-കാരനായ പ്രതി സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്ന കാര്യങ്ങളടങ്ങിയ കുറിപ്പുകള്‍ ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ടിലെ ആളുകള്‍ വിതരണം ചെയ്തത്. ഈയിടെ നഗരത്തിലുണ്ടായ കലാപങ്ങളുമായി ബന്ധപ്പെട്ടാണ് ഈ കുറിപ്പുകളെന്നാണ് നിഗമനം. അതേസമയം ജൂലൈ 29-ന് സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് കുട്ടികള്‍ കുത്തേറ്റ് മരിച്ചതിനെ തുടർന്നാണ് യുകെയിലെ വിവിധ പ്രദേശങ്ങളിലും, ബെൽഫാസ്റ്റിലും പ്രതിഷേധങ്ങൾ കലാപങ്ങൾക്ക് വഴിവച്ചത്. വാഹനങ്ങളും, കാറുകളും തീവയ്ക്കുന്നതിലേയ്ക്ക് കലാപം കടന്നിരുന്നു. കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ അക്രമി കുടിയേറ്റക്കാരനാണെന്നും, … Read more

Co Down-ൽ മുസ്ലിം പള്ളിക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞു; ബെൽഫാസ്റ്റിൽ 15,000 പേർ പങ്കെടുത്ത് വംശീയവിരുദ്ധ റാലി

വടക്കന്‍ അയര്‍ലണ്ടിലെ Co Down-ല്‍ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം. യുകെയിലും, വടക്കന്‍ അയര്‍ലണ്ടിലും ഏതാനും ദിവസങ്ങളായി നടന്നുവരുന്ന കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെയാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെയാണ് Newtownards-ലെ Greenwell Street-ലുള്ള പള്ളിക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് 42-കാരനായ ഒരാളെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. പള്ളിയുടെ ചുവരില്‍ ഗ്രാഫിറ്റിയും ചെയ്തിരുന്നു. പള്ളിക്ക് നേരെ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് നിരവധി പേര്‍ കുടിയേറ്റവിരുദ്ധതയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. സൗത്ത് പോര്‍ട്ടില്‍ മൂന്ന് കുട്ടികള്‍ കുത്തേറ്റ് മരിച്ചതിനെത്തുടര്‍ന്നാണ് ലണ്ടനും, ബെല്‍ഫാസ്റ്റുമടക്കമുള്ള പ്രദേശങ്ങളില്‍ … Read more

പ്രതിഷേധങ്ങൾ ഒടുങ്ങാതെ ബെൽഫാസ്റ്റ്; വടക്കൻ അയർലണ്ട് കലാപങ്ങളിൽ 26 അറസ്റ്റ്

സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് കുട്ടികള്‍ കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്ന് വടക്കന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ഒടുങ്ങുന്നില്ല. കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ അക്രമി കുടിയേറ്റക്കാരനാണെന്നും, മുസ്ലിം ആണെന്നും ആരോപിച്ചാണ് ലണ്ടനും ബെല്‍ഫാസ്റ്റുമടക്കം യുകെയിലെ വിവിധ പ്രദേശങ്ങളില്‍ കുടിയേറ്റവിരുദ്ധ പ്രക്ഷോഭവും, കലാപവും അരങ്ങേറിയത്. അക്രമി ക്രിസ്ത്യന്‍ മതവിശ്വാസികളുടെ മകനാണെന്ന് പിന്നീട് പൊലീസ് വ്യക്തമാക്കിയിരുന്നെങ്കിലും പ്രതിഷേധങ്ങള്‍ തുടരുകയാണ്. അതേസമയം വെള്ളിയാഴ്ച വൈകുന്നേരം ബെല്‍ഫാസ്റ്റില്‍ നടന്ന കുടിയേറ്റവിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരെ, കുടിയേറ്റക്കാരെ അനുകൂലിക്കുന്ന 1,000-ഓളം പേരും സംഘടിച്ചെത്തി പ്രതിഷേധിച്ചതോടെ അന്തരീക്ഷം സംഘര്‍ഷഭരിതമായി. Belfast City Hall-ല്‍ … Read more

ഐറിഷ് പതാക പറത്തി; വടക്കൻ അയർലണ്ടിൽ ബോട്ടിനു തീവച്ചു

വടക്കന്‍ അയര്‍ലണ്ടില്‍ ഐറിഷ് പതാക സ്ഥാപിച്ചതിനെത്തുര്‍ന്നുള്ള തര്‍ക്കത്തില്‍ ബോട്ടിന് തീവച്ചു. തിങ്കളാഴ്ച രാത്രി 7.45-ഓടെയാണ് Portballintrae-ലെ ബോട്ട് ക്ലബ്ബിന് സമീപത്തുവച്ച് സംഭവം നടന്നത്. സ്ഥലത്തെത്തിയ പൊലീസ് 25, 30, 63 പ്രായക്കാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഐറിഷ് ഫ്‌ളാഗിന് സമാനമായ ത്രിവര്‍ണ്ണ പതാക ബോട്ടില്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തതെന്നാണ് വിവരം. തീവച്ച ബോട്ടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരികയും ചെയ്തിട്ടുണ്ട്. പ്രദേശികവാദത്തിലൂന്നിയ വിദ്വേഷകുറ്റകൃത്യം എന്ന നിലയിലാണ് പൊലീസ് … Read more

വടക്കൻ അയർലണ്ടിൽ വയോധിക മരിച്ച സംഭവത്തിൽ 85-കാരൻ അറസ്റ്റിൽ

വടക്കന്‍ അയര്‍ലണ്ടിലെ കൗണ്ടി ഡൗണില്‍ വയോധിക മരിച്ച സംഭവത്തില്‍ 85-കാരനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് Bangor-ലെ Hawthorne Court-ലുള്ള വീട്ടില്‍ Patricia ‘Patsy’ Aust എന്ന 82-കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച 85-കാരനായ ഒരാളെ കൊലപാതകത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.