അയര്‍ലണ്ട് നേഴ്സിംഗ് ബോര്‍ഡ് തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ മലയാളിയായ ജാനറ്റ് ബേബി ജോസഫ്

Nursing and Midwifery Board of Ireland (NMBI) തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേയ്ക്ക് മത്സരിക്കാന്‍ മലയാളി നഴ്‌സ് ജാനറ്റ് ബേബി ജോസഫ്. കോര്‍ക്ക് യൂണിവേഴ്സിറ്റി മെറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജാനറ്റ് ബേബി ജോസഫ് കോര്‍ക്ക് ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്റെ പ്രസിഡന്റും INMO HSE കോര്‍ക്ക് ബ്രാഞ്ച് എക്സിക്യുട്ടീവ് മെമ്പറുമാണ്‌. നിലവില്‍ കോര്‍ക്കില്‍ നിന്നും നേഴ്സിംഗ് ബോര്‍ഡില്‍ പ്രാധിനിത്യം കുറവായതിനാല്‍ അവശ്യ സാഹചര്യങ്ങളില്‍ നേഴ്സുമാര്‍ക്കായി ശബ്ദിക്കാന്‍ ഒരാള്‍ എന്ന നിലയിലാണ്‌ ജാനറ്റ് ബേബി ജോസഫ് ഈ വോളണ്ടറി … Read more

NMBI തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ മലയാളിയായ സോമി തോമസ്

Nursing and Midwifery Board of Ireland (NMBI) തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേയ്ക്ക് മത്സരിക്കാന്‍ മലയാളിയായ നഴ്‌സ് സോമി തോമസ്. INMO-യുടെ സ്ഥാനാര്‍ത്ഥിയായ സോമിക്ക്, Migrant Nurses Ireland (MNI) പിന്തുണയുമുണ്ട്. നിലവില്‍ ഡബ്ലിനിലെ Bon Secours-ല്‍ ക്ലിനിക്കല്‍ നഴ്‌സ് മാനേജറായ സോമി, MNI-യുടെ നാഷണല്‍ ട്രഷററുമാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് NMBI തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് NMBI-ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ നഴ്‌സുമാര്‍ക്കും, മിഡ് വൈഫുമാര്‍ക്കും വോട്ട് … Read more

അയർലണ്ടിലേയ്ക്ക് വിസ കാത്തിരിക്കുന്ന വിദേശ നഴ്‌സുമാരുടെ ഇംഗ്ലിഷ് ടെസ്റ്റ് കാലാവധി നീട്ടിനൽകും

അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലിക്ക് ഓഫര്‍ ലഭിച്ചിട്ടും വിസ ലഭിക്കാന്‍ കാലതാമസം നേരിടുന്നത് കാരണം ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്ത വിദേശ നഴ്‌സുമാരുടെ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റ് പാസായതിന്റെ കാലാവധി നീട്ടിനല്‍കുമെന്ന് The Nursing and Midwifery Board of Ireland (NMBI). അയര്‍ലണ്ടില്‍ നഴ്‌സ് ആയി രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇംഗ്ലിഷ് ഭാഷയില്‍ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള IELTS അല്ലെങ്കില്‍ OETS പാസാകേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ ജോലി വാഗ്ദാനം ലഭിച്ച ശേഷവും Atypical Working Scheme (AWS) വിസ … Read more

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നഴ്‌സുമാർ അയർലണ്ടിലെ അഭിരുചി പരീക്ഷയിൽ പരാജയപ്പെടുന്നു; പരീക്ഷയ്ക്ക് മുന്നോടിയായി ട്രെയിനിങ് നൽകണമെന്ന് ആവശ്യം

അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലിക്കായി എത്തുന്ന വിദേശികള്‍ അഭിരുചി പരീക്ഷയില്‍ (Aptitude Test) പരാജയപ്പെടുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി പരാതി. ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ ജോലി തേടി എത്തുന്ന നഴ്‌സുമാര്‍, അഭിരുചി പരീക്ഷ പാസായാല്‍ മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. 2,800 യൂറോ അടച്ച് എഴുതുന്ന ഈ പരീക്ഷ പരാജയപ്പെട്ടാല്‍ പക്ഷേ പണം തിരികെ ലഭിക്കുകയില്ല. ഒപ്പം ജോലി ലഭിക്കാതെ പോകുകയും ചെയ്യും. ജോലി ലഭിക്കണമെങ്കില്‍ വീണ്ടും 2,800 യൂറോ അടച്ച് പരീക്ഷയെഴുതി … Read more