Indians of Buncrana ക്രിസ്തുമസ്- ന്യൂ ഇയർ അത്യാഘോഷപൂർവ്വം ആഘോഷിച്ചു
Indians of Buncrana അത്യാഘോഷപൂർവ്വം ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷിച്ചു. കൗണ്ടി ഡൊണഗലിൽ ജനുവരി 5-ന് ഇന്ത്യൻസ് ഓഫ് ബൻക്രാന സംഘടിപ്പിച്ച ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് സാന്റയുടെ സന്ദർശനത്തോടുകൂടി തുടക്കം കുറിച്ചു. കപ്പിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ് മുതലായവ കൊണ്ട് തിളങ്ങിയ ആഘോഷരാവ് കുട്ടികളുടെ നൃത്ത-നൃത്ത്യങ്ങൾ കൊണ്ട് മാറ്റ് കൂട്ടി. കൊതിയൂറുന്ന ക്രിസ്മസ് ഡിന്നറിന് ശേഷം ഒട്ടനവധി മത്സരയിനങ്ങളും അരങ്ങേറി. ഇന്ത്യൻസ് ഓഫ് ബൻക്രാനയിലെ എഴുപതോളം അംഗങ്ങളുടെ വീടുകളിൽ ഡിസംബർ 16-ന് ക്രിസ്തുമസ് കരോൾ നടത്തിയിരുന്നു.