അയർലണ്ട് ചേരിചേരാ നയത്തിൽ നിന്നും വ്യതിചലിക്കുന്നുവെന്ന് പ്രസിഡന്റ്; ഇല്ലെന്ന് പ്രധാനമന്ത്രി

കാലങ്ങളായി തുടര്‍ന്നുപോരുന്ന ചേരിചേരാ നയത്തില്‍ നിന്നും അയര്‍ലണ്ട് വ്യതിചലിക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് Michael D Higgins. രാജ്യം ഇക്കാര്യത്തില്‍ ‘തീ കൊണ്ട് കളിക്കുകയാണ്’ എന്നും, മറ്റുള്ളവരുടെ അജണ്ടയ്ക്ക് അടിമപ്പെടുകയാണെന്നും ഞായറാഴ്ച Business Post പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പ്രസിഡന്റ് വിമര്‍ശനമുയര്‍ത്തി. ഡബ്ലിന്‍, കോര്‍ക്ക്, ഗോള്‍വേ എന്നിവിടങ്ങളിലായി അടുത്തയാഴ്ച അന്താരാഷ്ട്ര സുരക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്താനിരിക്കെയാണ് പ്രസിഡന്റിന്റെ പരാമര്‍ശം. ചേരിചേരാ നയത്തില്‍ നിന്നും വ്യതിചലിച്ചാല്‍ ലാത്വിയ, ലിത്വാനിയ എന്നീ നാറ്റോ അംഗരാഷ്ട്രങ്ങളില്‍ നിന്നും അയര്‍ലണ്ട് ഒട്ടും വ്യത്യസ്തമാകില്ലെന്നും … Read more

അയർലണ്ട് നാറ്റോ അംഗമാകില്ല, പകരം സൈനിക സുരക്ഷ വർദ്ധിപ്പിക്കും: വരദ്കർ

നാറ്റോയില്‍ അംഗമാകാനായി അയര്‍ലണ്ട് അപേക്ഷ നല്‍കില്ലെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. അതേസമയം യൂറോപ്പിലെ പ്രതിരോധ, സുരക്ഷാ കാര്യങ്ങളില്‍ രാജ്യം കൂടുതലായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നോര്‍ത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 31 രാജ്യങ്ങള്‍ സംയുക്തമായി നയിക്കുന്ന സായുധസേനയാണ് North Atlantic Treaty Organization എന്നറിയപ്പെടുന്ന NATO. ഉക്രെയിനില്‍ റഷ്യ നടത്തിയ അധിനിവേശം, പ്രതിരോധ-സുരക്ഷാ കാര്യങ്ങളെ പറ്റി പുനരാലോചന നടത്താന്‍ പ്രേരിപ്പിച്ചിരിക്കുകയാണെന്ന് വരദ്കര്‍ പറഞ്ഞു. ചേരിചേരാ നയത്തെപ്പറ്റിയും പുനര്‍ചിന്തനം നടത്താന്‍ അധിനിവേശം കാരണമായതായും The Rest Is … Read more