ഡബ്ലിനിൽ ഐറിഷ് ടിവി അവതാരകന് നേരെ കവർച്ചാശ്രമം; ഓടിരക്ഷപ്പെട്ടു
പ്രശസ്ത ഐറിഷ് ടിവി അവതാരകനായ ഡാരന്‍ കെന്നഡിക്കും ബോയ്ഫ്രണ്ടിനും നേരെ ഡബ്ലിനില്‍ കവര്‍ച്ചാശ്രമം. തിങ്കളാഴ്ച രാത്രി 11.30-ഓടെ നടന്ന സംഭവം ഇന്‍സ്റ്റാഗ്രാം വീഡിയോ വഴിയാണ് കെന്നഡി പുറംലോകത്തെ അറിയിച്ചത്. തന്റെ ബോയ്ഫ്രണ്ടിനൊപ്പം നടന്നുപോകുകയായിരുന്ന തന്നെയും ബോയ്ഫ്രണ്ടിനെയും അജ്ഞാതനായ ഒരാള്‍ പിന്തുടരുകയും, ഭീഷണി സ്വരത്തില്‍ കൈയിലുള്ള പണമെല്ലാം നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് കെന്നഡി പറയുന്നു. മുഖത്തിന്റെ താഴ്ഭാഗം മറയ്ക്കാന്‍ ശ്രമിച്ചിരുന്ന ഇയാളുടെ ടീഷര്‍ട്ടിനുള്ളില്‍ കത്തി ഉണ്ടായിരുന്നതായി തോന്നിയെന്നും കെന്നഡി കൂട്ടിച്ചേര്‍ത്തു. കൈയിലെ കുട കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച ശേഷം തങ്ങള്‍ … Read more